25 കി.മീ മൈലേജുമായി പുതിയ SUV വരുന്നു, സിറ്റിയിൽ തുള്ളി പെട്രോൾ വേണ്ട! ഹോണ്ടയുടെ തിരിച്ചുവരവ് വൈകില്ല
ഒരു പ്രീമിയം ആഡംബര എസ്‌യുവി ഓടിക്കുമ്പോഴും പോക്കറ്റ് ചോരാത്ത മൈലേജ് ലഭിച്ചാലോ?. കേള്‍ക്കുമ്പോള്‍ അതിശയമായി തോന്നാമെങ്കിലും ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനായി ഹോണ്ടയുടെ കരുത്തുറ്റ ഹൈബ്രിഡ് എസ്‌യുവിയായ 'ZR-V' ഉടന്‍ ഇന്ത്യന്‍ നിരത്തുകളിലെത്തും. പോര്‍ട്‌ഫോളിയോയിലുള്ള മോഡലുകളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് രാജ്യത്ത് വലിയ വെല്ലുവിളി നേരിടുന്ന ജാപ്പനീസ് കമ്പനി തങ്ങളുടെ ബ്രാന്‍ഡ് മൂല്യം തിരിച്ചുപിടിക്കാനായി അവതരിപ്പിക്കുന്ന തുറുപ്പുചീട്ടാണിത്. മെയ് 22-ന് നടക്കാനിരിക്കുന്ന മെഗാ ലോഞ്ചില്‍ പുതിയ സിറ്റി ഫെയ്‌സ്ലിഫ്റ്റിനൊപ്പം ZR-V ഹൈബ്രിഡ് എസ്‌യുവിയും അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരാന്‍ പോകുന്ന ഹോണ്ട ZR-V എന്ന മോഡലിനെ കുറിച്ച് ഈ ലേഖനത്തിലൂടെ കൂടുതല്‍ അറിയാം.
മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ സാധാരണ മോഡലുകളെ പോലെയല്ല ഹോണ്ട ഈ മോഡലിനെ വിപണിയില്‍ പ്രതിഷ്ഠിക്കുന്നത്. ഹോണ്ടയുടെ ലോകോത്തര നിലവാരത്തിലുള്ള സാങ്കേതികവിദ്യയും ആഡംബര സൗകര്യങ്ങളും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ് ഈ മോഡലിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. അതിനാല്‍ തന്നെ, വിപണിയില്‍ നിന്ന് വില്‍പ്പന വാരുക എന്നതിലുപരി ഒരു 'പ്രീമിയം ഐക്കണ്‍' എന്ന നിലയിലാകും ZR-V അറിയപ്പെടുക.

ഉയര്‍ന്ന നിലവാരത്തിലുള്ള കാറുകള്‍ ആഗ്രഹിക്കുന്നവര്‍ക്കായിട്ടാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പുതിയ ഹോണ്ട ZR-V ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിന് പകരം പൂര്‍ണമായി വിദേശത്ത് നിര്‍മ്മിച്ച കംപ്ലീറ്റ്ലി ബില്‍റ്റ് അപ്പ് യൂണിറ്റ് (CBU) ആയി രാജ്യത്തേക്ക് ഇറക്കുമതി ചെയ്താണ് വില്‍ക്കുക. വിദേശത്ത് നിന്നും നേരിട്ട് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ന്ന നികുതി ഈടാക്കുന്നത് ഈ കാര്‍ മോഡലിന്റെ വില വര്‍ദ്ധിക്കാന്‍ കാരണമാകും.
ഏകദേശം 40 ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെയാകും എസ്‌യുവിയുടെ എക്‌സ്-ഷോറൂം വിലയെന്നാണ് സൂചന. പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ തുക നിശ്ചയിച്ചിരിക്കുന്നത്. പ്രീമിയം വിലയുണ്ടെന്ന് കരുതി ഈ കാറില്‍ 7 സീറ്റര്‍ കോണ്‍ഫിഗറേഷന്‍, ഡീസല്‍ എഞ്ചിന്‍ എന്നിവ പ്രതീക്ഷിച്ചാല്‍ നിരാശയാകും ഫലം. ഓള്‍-വീല്‍ ഡ്രൈവ് (AWD) സംവിധാനവും ഇന്ത്യന്‍ പതിപ്പില്‍ ഹോണ്ട നല്‍കാന്‍ സാധ്യത കുറവാണ്.
എന്നാല്‍, ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അത്യാധുനിക e:HEV ഹൈബ്രിഡ് പവര്‍ട്രെയിനാണ്. ഈ സാങ്കേതികവിദ്യ ഹോണ്ട ZR-V എന്ന ജാപ്പനീസ് കരുത്തനെ സാധാരണ പെട്രോള്‍ എസ്‌യുവികളേക്കാള്‍ ഒരുപടി മുകളില്‍ നിര്‍ത്തും. ആഗോള വിപണിയില്‍ മികച്ച സ്വീകാര്യത നേടിയ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടറുകളും ചേര്‍ന്ന ഹൈബ്രിഡ് സംവിധാനമാണ് ഇതിലുള്ളത്.
ഇ-സിവിടി (e-CVT) ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ സിസ്റ്റം 184 hp പവറും 315 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്. സാധാരണ ഹൈബ്രിഡ് കാറുകളില്‍ നിന്നും വ്യത്യസ്തമായി സിറ്റികളില്‍ മിക്കപ്പോഴും ഇലക്ട്രിക് മോട്ടറുകള്‍ ഉപയോഗിച്ച് ഓടുന്നതിനാണ് ഈ സിസ്റ്റം മുന്‍ഗണന നല്‍കുന്നത്. ഇത് ഇന്ധന ഉപഭോഗം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും.

ഈ സിസ്റ്റത്തിലെ പെട്രോള്‍ എഞ്ചിന്‍ ഒരു ജനറേറ്ററായി പ്രവര്‍ത്തിച്ച് ബാറ്ററി ചാര്‍ജ് ചെയ്യുകയും അതില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രിക് മോട്ടറുകള്‍ കാറിനെ ചലിപ്പിക്കുകയും ചെയ്യുന്നു. നഗരങ്ങളിലെ തിരക്കേറിയ ട്രാഫിക്കില്‍ വാഹനം പൂര്‍ണമായും ഇലക്ട്രിക് കാറിനെ പോലെ നിശബ്ദമായി പ്രവര്‍ത്തിക്കും. നഗരയാത്രകളില്‍ ഇത് ഡ്രൈവര്‍ക്ക് സുഖകരമായ ഡ്രൈവിംഗ് അനുഭവം സമ്മാനിക്കും. വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോഴും കുറഞ്ഞ വേഗതയിലും ഇത് പൂര്‍ണമായും ബാറ്ററി കരുത്തിലാകും നീങ്ങുക.
ഹൈവേകളില്‍ അതിവേഗത്തില്‍ പോകുമ്പോള്‍ കൂടുതല്‍ കരുത്ത് ആവശ്യമായി വരുമ്പോള്‍ മാത്രമാണ് പെട്രോള്‍ എഞ്ചിന്‍ വാഹനത്തിന്റെ ചലനത്തില്‍ നേരിട്ട് ഇടപെടുന്നത്. ഇത്തരത്തില്‍ സ്മാര്‍ട്ടായ പ്രവര്‍ത്തന രീതിയിലൂടെ ലിറ്ററിന് 25 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കാന്‍ ഈ എസ്‌യുവിക്ക് സാധിക്കുമെന്നാണ് രാജ്യന്തര തലത്തിലുള്ള ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വലിയ ഒരു പ്രീമിയം വാഹനത്തിന് ലഭിക്കുന്ന ഇത്രയും ഉയര്‍ന്ന മൈലേജ് ഇന്ത്യന്‍ സാഹചര്യത്തില്‍ വലിയ നേട്ടം തന്നെയാണ്. ഇന്ധനക്ഷമതയില്‍ ഇത് വിപ്ലവം സൃഷ്ടിക്കും.

മൈലേജ് മാത്രമല്ല നിരവധി അത്യാധുനിക സുരക്ഷ ഫീച്ചറുകളും പ്രീമിയം ഇന്റീരിയര്‍ ഡിസൈനുമായാകും ഹോണ്ട ZR-V വരിക. ഹോണ്ട ZR-V എന്ന പുത്തന്‍ മോഡലിന്റെ വരവ് ടൊയോട്ടയുടെയും ഹ്യുണ്ടായിയുടെയും ഹൈബ്രിഡ് മോഡലുകള്‍ക്ക് കനത്ത വെല്ലുവിളിയാകും ഉയര്‍ത്തുക. മെയ് 22-ന് നടക്കാനിരിക്കുന്ന ഔദ്യോഗിക ലോഞ്ചിനായി വാഹനപ്രേമികള്‍ ഇപ്പോള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഹോണ്ടയുടെ ഈ പുത്തന്‍ ചുവടുവെപ്പ് വിപണിയിലെ മത്സരം കൂടുതല്‍ കടുപ്പിക്കുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications