UBER-ൽ കറങ്ങിയത് 11.6 ബില്യൺ കിലോമീറ്റർ! 2025-ലെ റിപ്പോർട്ടിൽ കൊച്ചി മുന്നിൽ തന്നെയുണ്ടേ

ഗതാഗത സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. അതിൽ തന്നെ ടാക്സി ഫ്ലീറ്റുകളും,അഗ്രിഗേറ്റർ ആപ്പുകളും ഉപയോഗിക്കുന്നുണ്ട്. 2025-ൽ ഇന്ത്യ എങ്ങനെ യാത്ര ചെയ്തു എന്നതിന്റെ വ്യക്തമായ ചിത്രം അവതരിപ്പിക്കുന്നതാണ് ഊബർ ഇന്ത്യ പുറത്തിറക്കിയ How India ഊബർed വാർഷിക ഡാറ്റ റിപ്പോർട്ട്. നഗരജീവിതം മുതൽ ദീർഘദൂര യാത്രകൾ വരെ, റൈഡ് ഷെയറിംഗ് ഇന്ത്യയിലെ മൊബിലിറ്റി സംസ്കാരത്തെ എങ്ങനെ മാറ്റിയെന്ന് ഈ റിപ്പോർട്ടിലൂടെ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ യാത്രാ ശീലങ്ങൾ, സമയ ട്രെൻഡുകൾ, നഗരങ്ങളിലെ ഉപയോഗ വ്യത്യാസങ്ങൾ, പരിസ്ഥിതി സൗഹൃദ യാത്രകളിലേക്കുള്ള മാറ്റം എന്നിവയെല്ലാം വളരെ വ്യകമായി തന്നെ പ്രതിപാദിക്കുന്നുണ്ട്.

2024-നെ അപേക്ഷിച്ച് ശക്തമായ വളർച്ച രേഖപ്പെടുത്തിയ 2025, ഇന്ത്യയിലെ ഊബർ ചരിത്രത്തിലെ ഒരു നിർണായക വർഷമായി മാറിയിട്ടുണ്ട്. 2025-ൽ ഊബർ യാത്രകൾ 11.6 ബില്യൺ കിലോമീറ്റർ പിന്നിട്ടു. ഇത് 2024-നെക്കാൾ 26.5 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിദിനം ശരാശരി 8,840 തവണ ശ്രീനഗർ-കന്യാകുമാരി ദൂരം സഞ്ചരിച്ചതിന് തുല്യമായ ഈ കണക്കുകൾ, ഊബർ ഇന്ത്യയിലെ അനിവാര്യമായ യാത്രാ മാർഗമായി മാറിയെന്നതിന് തെളിവാണ്.

How India ubered 2025

വൈകിട്ട് 6 മണിയാണ് ഏറ്റവും കൂടുതൽ ഊബർ ബുക്കിംഗുകൾ നടന്ന സമയം. വെള്ളിയാഴ്ചയാണ് ഏറ്റവും തിരക്കേറിയ ദിവസമായി റിപ്പോർട്ടിൽ പറയുന്നത്. നവംബർ മാസമാണ് ഏറ്റവും കൂടുതൽ യാത്രകൾ രേഖപ്പെടുത്തിയ മാസം. 2025 ഡിസംബർ 12-ന് ഒരൊറ്റ ദിവസത്തിൽ ഏറ്റവും കൂടുതൽ ഊബർ ട്രിപ്പുകൾ ബുക്ക് ചെയ്തതും ശ്രദ്ധേയമാണ്.

ഡൽഹി NCR, ഹൈദരാബാദ്, ബെംഗളൂരു, മുംബൈ, പൂനെ എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഊബർ യാത്രകൾ നടന്ന നഗരങ്ങൾ. ലേറ്റ് നൈറ്റ് ട്രിപ്പുകളിൽ മുംബൈയും കൊൽക്കത്തയും മുന്നിൽ നിൽക്കുമ്പോൾ, ഓഫീസ് സമയം യാത്രകളിൽ ഭുവനേശ്വറും തിരുവനന്തപുരം നഗരങ്ങളും മുൻപന്തിയിൽ തന്നെയുണ്ട് എന്നതാണ് പ്രത്യേകത.

How India ubered 2025

മുംബൈ-പൂനെ, ഡൽഹി-ആഗ്ര, ബെംഗളൂരു-മൈസൂരു എന്നീ റൂട്ടുകളാണ് 2025-ലെ ഏറ്റവും തിരക്കേറിയ ഊബർ ഇൻ്റർസിറ്റി യാത്രകളായി കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. ആഗ്ര, മൈസൂരു, പുരി, ലോണാവാല എന്നിവ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. 1,800 കിലോമീറ്ററിലേറെ ദൈർഘ്യമുള്ള യാത്രകളും രേഖപ്പെടുത്തിയിരുന്നു.

ഊബർ EV-കളിൽ 365 മില്യൺ കിലോമീറ്റർ യാത്ര ചെയ്തിട്ടുണ്ട്. 54 മില്യൺ മണിക്കൂർ യാത്രാസമയത്തിനൊപ്പം തന്നെ ഊബർ Black 34 മില്യൺ കിലോമീറ്റർ സഞ്ചരിച്ചെങ്കിൽ ഊബർ കൊറിയറിൽ 30 ലക്ഷം പുതിയ ഉപയോക്താക്കൾ ചേർന്നിട്ടുണ്ട്. ഒരാൾ മാത്രം 5,218 ഡെലിവറികൾ പൂർത്തിയാക്കിയതും റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

How India ubered 2025

ഡ്രൈവർമാരിൽ നിന്ന് ഏറ്റവും ഉയർന്ന റൈഡർ റേറ്റിംഗ് നേടിയ നഗരം കൊച്ചിയാണ് (4.91). തുടർന്ന് തിരുവനന്തപുരം, പൂനെ എന്നിവ. ഊബർ Pet വഴി 8 ലക്ഷം കിലോമീറ്റർ വളർത്തുമൃഗങ്ങൾ യാത്ര ചെയ്തു. 125 നഗരങ്ങളിലായി പ്രവർത്തിക്കുന്ന ഊബർ, ഇന്ത്യയുടെ ഭാവി മൊബിലിറ്റിയെ കൂടുതൽ സുസ്ഥിരവും വിശ്വസനീയവുമാക്കുകയാണ് ലക്ഷ്യം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, January 7, 2026, 12:21 [IST]
English summary
How india ubered 2025 uber india mobility report trends
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X