ഏറ്റവും കുറഞ്ഞ വിലയില്‍ ഇലക്ട്രിക് കാര്‍ പുറത്തിറക്കാനൊരുങ്ങി ഹ്യുണ്ടായി! ടാറ്റയുടെ കഞ്ഞികുടി മുട്ടുമല്ലോ...

ഇന്ത്യന്‍ വാഹന വിപണിയിലെ തങ്ങളുടെ ഇലക്ട്രിക് വാഹന നിര വിപുലീകരിച്ച് കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഹ്യുണ്ടായി (Hyundai) പുതിയ ഒരു ബജറ്റ് എസ്‌യുവി (Budget Electric SUV) അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ വിപണിയിലുള്ള മുന്‍നിര മോഡലുകളോട് നേരിട്ട് മത്സരിക്കാന്‍ പാകത്തിലാണ് സബ്-4 മീറ്റര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഈ പുതിയ വാഹനം കമ്പനി രൂപകല്‍പ്പന ചെയ്യുന്നത്. ഹ്യുണ്ടായുടെ ഭാവി പദ്ധതികളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ഈ ഇലക്ട്രിക് കാര്‍ ഇതിനകം തന്നെ വാഹനപ്രേമികള്‍ക്കിടയില്‍ വലിയ താല്‍പര്യം ജനിപ്പിച്ചിട്ടുണ്ട്.

നിലവില്‍ വിപണി ഭരിക്കുന്ന ടാറ്റ നെക്‌സോണ്‍ ഇവി (Tata Nexon EV), മഹിന്ദ്ര XUV 3XO ഇവി(Mahindra XUV 3XO EV) എന്നീ മോഡലുകളുടെ കുത്തക തകര്‍ക്കുകയാണ് ഹ്യുണ്ടായിയുടെ പ്രധാന ലക്ഷ്യം. ഇന്ത്യയിലെ സാധാരണക്കാരായ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പാകത്തിലുള്ള വിലയും അത്യാധുനിക സാങ്കേതികവിദ്യകളും ഈ എസ്‌യുവിയുടെ പ്രധാന സവിശേഷതകളായിരിക്കും. ഈ മോഡലിന്റെ വരവോടെ വിപണിയില്‍ പുതിയ മത്സരം സൃഷ്ടിക്കാന്‍ ഹ്യുണ്ടായിക്ക് സാധിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

hyundai inster side

സുരക്ഷയുടെ കാര്യത്തില്‍ മുന്‍ഗണന നല്‍കിക്കൊണ്ട് ലെവല്‍ 2 ADAS സാങ്കേതികവിദ്യ ഈ വാഹനത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ അത്യാധുനിക സുരക്ഷാ സജ്ജീകരണം അപകടസാധ്യത ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ADAS അടക്കമുള്ള അത്യാധുനിക സുരക്ഷാ ഫീച്ചറുകള്‍ മുന്‍നിര്‍ത്തി ഭാരത് NCAP, ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റുകളില്‍ ഈ വാഹനം 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കാന്‍ സാധ്യതയുണ്ട്.

സാധാരണയായി ഹ്യുണ്ടായി കാറുകളില്‍ കണ്ടുവരുന്നതുപോലെ അത്യാധുനികവും പ്രീമിയവുമായ നിരവധി ഫീച്ചറുകള്‍ ഈ കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് എസ്‌യുവിയും വാഗ്ദാനം ചെയ്യും . വലിപ്പമേറിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം എന്നിവയും ഇതിലുണ്ടാകും. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റികളും ഇതില്‍ ലഭ്യമാകും.

hyundai inster interior

യാത്രാസുഖം വര്‍ദ്ധിപ്പിക്കുന്നതിനായി വെന്റിലേറ്റഡ് സീറ്റുകളും മനോഹരമായ സണ്‍റൂഫും ഈ ബജറ്റ് ഇലക്ട്രിക് എസ്‌യുവിയില്‍ ഹ്യുണ്ടായി ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ രണ്ട് വ്യത്യസ്ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാകും ഈ ഇലക്ട്രിക് വാഹനം വിപണിയിലെത്തുക. 42 kWh ശേഷിയുള്ള ഒരു സ്റ്റാന്‍ഡേര്‍ഡ് ബാറ്ററിയും 49 kWh ശേഷിയുള്ള മറ്റൊരു വലിയ ബാറ്ററി പായ്ക്കുമായിരിക്കും ഇതില്‍ പ്രധാനമായും നല്‍കുക.

മികച്ച റേഞ്ച് കണക്കുകളും ഈ പുതിയ മോഡല്‍ പുറത്തെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ മുതല്‍ 400 കിലോമീറ്റര്‍ വരെയുള്ള ഡ്രൈവിംഗ് റേഞ്ച് ഈ വാഹനത്തിന് ലഭിച്ചേക്കും. സിറ്റിയിലൂടെയുള്ള ദൈനംദിന യാത്രകള്‍ക്കും ദീര്‍ഘദൂര ഹൈവേ യാത്രകള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ ബാറ്ററി ഘടന ക്രമീകരിച്ചിരിക്കുന്നത്.

hyundai inster front

ആഗോള വിപണിയില്‍ ഹ്യുണ്ടായി നിലവില്‍ വില്‍ക്കുന്ന 'ഇന്‍സ്റ്റര്‍' (Hyundai Inster EV) എന്ന ഇലക്ട്രിക് കാറിന്റെ ഡിസൈന്‍ ശൈലിയായിരിക്കും ഇന്ത്യയിലെത്തുന്ന ഈ മോഡലിനും നല്‍കുക. നിലവില്‍ 'He1i' എന്ന താല്‍ക്കാലിക കോഡ് നാമത്തിലാണ് ഈ വാഹനം അറിയപ്പെടുന്നത്. ഈ പുതിയ ഇലക്ട്രിക് എസ്‌യുവി 2026 വര്‍ഷത്തിന്റെ അവസാനത്തോടെയോ അല്ലെങ്കില്‍ 2027 വര്‍ഷത്തിന്റെ തുടക്കത്തിലോ ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്‌തേക്കും.

ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഈ ഇലക്ട്രിക് കാറിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് ഏകദേശം 12 ലക്ഷം മുതല്‍ 13 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. നിലവില്‍ വിപണിയിലുള്ള ഹ്യുണ്ടായിയുടെ മറ്റ് ഇലക്ട്രിക് കാറുകളായ ക്രെറ്റ ഇലക്ട്രിക്, അയോണിക് 5 എന്നിവയേക്കാള്‍ വളരെ കുറഞ്ഞ വിലയാണ് ഇത്. സാധാരണക്കാര്‍ക്ക് വരെ താങ്ങാനാകുന്ന വിലയില്‍ അത്യാധുനിക ഫീച്ചറുകള്‍ കോര്‍ത്തിണക്കിയ ഇവി ആയതിനാലാണ് ഹ്യുണ്ടായി മോഡലിനായി വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

Article Published On: Friday, May 15, 2026, 12:35 [IST]
English summary
Hyundai affordable electric suv india launch expected price specs features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X