പഞ്ചിനെ പൂട്ടാൻ ഹ്യുണ്ടായിയുടെ ബജറ്റ് ഇലക്ട്രിക് എസ്‌യുവി വരുന്നു! വിലകുറയ്ക്കാൻ ചെയ്യുന്നത് എന്താണെന്നറിയാം
രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ പിടിമുറുക്കുന്നതിനായി ദക്ഷിണ കൊറിയന്‍ വാഹന ഭീമന്മാരായ ഹ്യുണ്ടായി വമ്പന്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് കമ്പനി വികസിപ്പിക്കുന്ന തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് ഫ്രണ്ട്‌ലി ഇലക്ട്രിക് എസ്‌യുവി ചെന്നൈയിലെ അത്യാധുനിക പ്ലാന്റില്‍ നിര്‍മ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ വളര്‍ച്ച ലക്ഷ്യമിട്ടാണ് ഹ്യുണ്ടായി പുതിയ സബ്-4 മീറ്റര്‍ ഇലക്ട്രിക് എസ്‌യുവി വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ കമ്പനിയുടെ തമിഴ്നാട് തലാ്‌സഥാനമായ ചെന്നൈയിലെ ഉല്‍പ്പാദന കേന്ദ്രത്തെ ഈ പുതിയ മാസ്-മാര്‍ക്കറ്റ് ഇവിയുടെ പ്രധാന പ്രൊഡക്ഷന്‍ ഹബ്ബായി മാറ്റാനാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്.
പുതിയ വാഹനത്തിന്റെ നിര്‍മ്മാണച്ചെലവ് കുറയ്ക്കുന്നതിനും ആകര്‍ഷകമായ വിലയില്‍ വിപണിയില്‍ ലഭ്യമാക്കുന്നതിനുമായാണ് പരമാവധി ഘടകങ്ങള്‍ പ്രാദേശികമായി ഇന്ത്യയില്‍ തന്നെ ഉല്‍പ്പാദിപ്പിക്കാന്‍ (Localisation) കമ്പനി പദ്ധതിയിടുന്നത്. നിലവില്‍ പരീക്ഷണ ഓട്ടങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ പുത്തന്‍ ഇലക്ട്രിക് എസ്‌യുവി ഹ്യുണ്ടായുടെ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറായിരിക്കും.

വിപണിയിലെത്തിയാല്‍ ഈ മോഡല്‍ നിലവില്‍ മികച്ച വില്‍പ്പന നേട്ടം ആസ്വദിക്കുന്ന ടാറ്റ പഞ്ച് ഇവിയോടും (Tata Punch EV), വിപണിയിലെ മറ്റ് എന്‍ട്രി ലെവല്‍ ഇലക്ട്രിക് എസ്‌യുവികളോടുമായിരിക്കും നേരിട്ട് മത്സരിക്കുക. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമായ 'ഇന്‍സ്റ്റര്‍ ഇവി' (Inster EV) മോഡലിന്റെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത് നിര്‍മ്മിക്കുക.
ആഗോളതലത്തില്‍ 42kWh, 49kWh എന്നീ രണ്ട് വ്യത്യസ്ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഹ്യുണ്ടായി ഇന്‍സ്റ്റര്‍ വില്‍ക്കുന്നത്. ഇതില്‍ ഹ്യുണ്ടയി് ക്രെറ്റ ഇലക്ട്രിക്കില്‍ നല്‍കിയിട്ടുള്ള 42kWh ബാറ്ററി പായ്ക്ക് തന്നെയാണ് പുതിയ കോംപാക്ട് ഇലക്ട്രിക് എസ്‌യുവിക്കും നെല്‍കാന്‍ കമ്പനി ആലോചിക്കുന്നത്. കരുത്തുറ്റ ബാറ്ററി പായ്ക്ക് പരമാവധി 135 PS കരുത്ത് പുറത്തെടുക്കാന്‍ സഹായിക്കും. ഫുള്‍ ചാര്‍ജില്‍ ഏകദേശം 420 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ചും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.

സുരക്ഷയുടെ കാര്യത്തില്‍ ഈ പുതിയ ഇവി സെഗ്മെന്റില്‍ വലിയ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുന്നതിനായി ഹ്യുണ്ടായുടെ അത്യാധുനിക 'സ്മാര്‍ട്ട്‌സെന്‍സ് ലെവല്‍ 2 ADAS സാങ്കേതികവിദ്യ ഈ ബജറ്റ് കാറിലും ഉള്‍പ്പെടുത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇതുകൂടാതെ പ്രീമിയം ലെതറെറ്റ് അപ്ഹോള്‍സ്റ്ററി സീറ്റുകള്‍, അലക്‌സ വോയ്സ് ഇന്റഗ്രേഷന്‍, മള്‍ട്ടി-ഡിസ്പ്ലേ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇരട്ട പനോരമിക് സ്‌ക്രീനുകള്‍, പ്രീമിയം സൗണ്ട് സിസ്റ്റം, ഡിജിറ്റല്‍ കീ ഫങ്ഷണാലിറ്റി, വയര്‍ലെസ് കണക്റ്റിവിറ്റി സംവിധാനങ്ങള്‍ എന്നിവയടക്കമുള്ള ഫീച്ചറുകള്‍ ഇലക്ട്രിക് എസ്‌യുവിയുടെ അകത്തളത്തില്‍ വലിയ ആഡംബരം തീര്‍ക്കും.

പവര്‍ബാങ്ക് പോലെ ഗൃഹോപകരണങ്ങളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന വെഹിക്കിള്‍-ടു-ലോഡ് (V2L) സപ്പോര്‍ട്ട്, ഓള്‍-എല്‍ഇഡി ലൈറ്റിംഗ് സെറ്റപ്പ്, റീജനറേറ്റീവ് ബ്രേക്കിംഗ് ലെവലുകള്‍ ക്രമീകരിക്കാന്‍ സഹായിക്കുന്ന പാഡില്‍ ഷിഫ്റ്ററുകള്‍ എന്നിവയും ഇതിലുണ്ട്.
ഈ പുത്തന്‍ ഹ്യുണ്ടായി ഇലക്ട്രിക് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില ഏകദേശം 15 ലക്ഷം രൂപ മുതലായിരിക്കും ആരംഭിക്കുകയെന്നാണ് സൂചനകള്‍. നിലവില്‍ രാജ്യത്ത് വിപണനം ചെയ്യുന്ന പ്രീമിയം മോഡലായ അയോണിക് 5, ക്രെറ്റ ഇലക്ട്രിക് എന്നിവയ്ക്കൊപ്പം പുതിയ മോഡല്‍ കൂടിയെത്തുന്നതോടെ ഹ്യുണ്ടായിയുടെ വിപണി വിഹിതം കുത്തനെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായി പുതുതായി പുറത്തിറക്കാന്‍ പോകുന്ന ഈ വില കുറഞ്ഞ സബ്-4 മീറ്റര്‍ ഇലക്ട്രിക് എസ്‌യുവി യെ കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകള്‍ കമന്റായി രേഖപ്പെടുത്തുമല്ലോ.


Click it and Unblock the Notifications