28KM മൈലേജും 6 എയര്‍ബാഗുമുള്ള ഫാമിലി കാര്‍ 6 ലക്ഷത്തിന്! വാങ്ങിക്കൂട്ടിയത് 3 ലക്ഷം ഇന്ത്യക്കാര്‍

സബ് കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ മാരുതി സുസുക്കി ഡിസയറിനോട് നേരിട്ട് ഏറ്റുമുട്ടുന്ന മോഡലാണ് ഹ്യുണ്ടായി ഓറ. എക്‌സെന്റിന്റെ പിന്‍ഗാമിയായി 2020-ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ഓറ ഇപ്പോള്‍ 3 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടു. 2026 സാമ്പത്തിക വര്‍ഷത്തിലെ വില്‍പ്പന കണക്കുകള്‍ പ്രകാരം സെഡാന്‍ സെഗ്മെന്റില്‍ രണ്ടാം സ്ഥാനത്താണ് ഈ വാഹനം. റഷ്‌ലെയ്ന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2026 ഫെബ്രുവരിയില്‍ മാത്രം ഓറയുടെ 6,733 യൂണിറ്റുകള്‍ ഷോറൂമുകളില്‍ നിന്ന് പുറത്തിറങ്ങി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 4,797 യൂണിറ്റുകളെ അപേക്ഷിച്ച് 40 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഓറ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ മാസം 1936 പുതിയ ഉപഭോക്താക്കളെയാണ് അധികം കിട്ടിയത്. എന്നാല്‍ 2026 ജനുവരിയില്‍ വിറ്റ 7978 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഫെബ്രുവരിയില്‍ വില്‍പ്പന 15.61 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 1245 യൂണിറ്റുകളുടെ കുറവ്. ക്രെറ്റ, വെന്യു എന്നീ എസ്‌യുവികള്‍ക്ക് ശേഷം ഹ്യുണ്ടായിക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പന സംഭാവന ചെയ്യുന്ന മോഡലാണ് ഓറ.

hyundai aura side

മാരുതി ഡിസയറിന് തൊട്ടുപിന്നാലെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ എന്ന പദവിയും ഓറ സ്വന്തമാക്കിയിട്ടുണ്ട്. 2020 ജനുവരിയില്‍ വിപണിയിലെത്തിയത് മുതല്‍ ആഭ്യന്തര വിപണിയില്‍ ഓറയുടെ 3,02,365 യൂണിറ്റുകളാണ് വിറ്റുപോയത്. മാത്രമല്ല ഇന്ത്യയില്‍ നിന്ന് 1,44,199 യൂണിറ്റുകള്‍ വിദേശ വിപണികളിലും എത്തിക്കാനും ഹ്യുണ്ടായിക്ക് സാധിച്ചു.

ഇതോടെ ആഗോളതലത്തില്‍ ഓറയുടെ ആകെ വില്‍പ്പന 4.46 ലക്ഷം യൂണിറ്റുകള്‍ പിന്നിട്ടിരിക്കുകയാണ്. ഇത് വാഹനത്തിന്റെ ആഗോള സ്വീകാര്യത വരച്ചുകാണിക്കുന്നു. ഓറയുടെ ഈ വന്‍ വിജയത്തിന് പിന്നിലെ പ്രധാന ഘടകം 2025 സെപ്റ്റംബറില്‍ നടപ്പിലാക്കിയ ജിഎസ്ടി 2.0 പരിഷ്‌കരണമാണ്. പുതിയ മാറ്റത്തോടെ വാഹനത്തിന്റെ വിലയില്‍ ഗണ്യമായ കുറവുണ്ടായി.

hyundai aura

വേരിയന്റുകള്‍ക്ക് അനുസരിച്ച് 55,000 രൂപ മുതല്‍ 71,000 രൂപ വരെ വില കുറഞ്ഞത് സാധാരണക്കാരായ ഉപഭോക്താക്കളെ ഈ സെഡാന്‍ വാഹനത്തിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ സഹായിച്ചു. നിലവില്‍ 6 ലക്ഷം രൂപ മുതല്‍ 8.54 ലക്ഷം രൂപ വരെയാണ് ഓറയുടെ എക്‌സ്-ഷോറൂം വില.

പെട്രോള്‍, സിഎന്‍ജി വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന ഓറക്ക് ടാക്‌സി, ഫ്‌ലീറ്റ് വിപണിയിലും ഏറെ ആവശ്യക്കാരുണ്ട്. ടാക്‌സി ഓപ്പറേറ്റര്‍മാരെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഓറ പ്രൈം എസ്ഡി (Aura Prime SD) എന്ന പുതിയ പതിപ്പും വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 1.2 ലിറ്റര്‍ കപ്പ പെട്രോള്‍ എഞ്ചിനാണ് ഓറക്ക് കരുത്ത് പകരുന്നത്. 83 പവറും 113.8 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

hyundai aura interior

ഓറയുടെ സിഎന്‍ജി പതിപ്പും കമ്പനി വിപണിയിലെത്തിക്കുന്നുണ്ട്. ഓറയുടെ സിഎന്‍ജി പതിപ്പില്‍ പവര്‍ 69 പിഎസ് ആയി കുറയുമെങ്കിലും കിലോഗ്രാമിന് 28 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. പുത്തന്‍ എല്‍ഇഡി ഡിആര്‍എല്ലുകളും കണക്റ്റഡ് ഡിസൈനിലുള്ള ടെയില്‍ ലാമ്പുകളും വാഹനത്തിന് പുതിയൊരു ലുക്ക് നല്‍കുന്നുണ്ട്. ഓറയുടെ അകത്ത് അത്യാധുനികമായ 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റവും ക്രൂയിസ് കണ്‍ട്രോളും നല്‍കിയിട്ടുണ്ട്.

കൂടാതെ റിയര്‍ എസി വെന്റുകള്‍, കൂള്‍ഡ് ഗ്ലൗ ബോക്‌സ്, ടൈപ്പ് സി യുഎസ്ബി ചാര്‍ജര്‍ തുടങ്ങിയ സൗകര്യങ്ങളും ഓറയെ പ്രീമിയമാക്കുന്നു. 6 എയര്‍ബാഗുകള്‍ കാറില്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയുള്‍പ്പെടെ യാത്രക്കാരുടെ സുരക്ഷക്കായി ഹ്യുണ്ടായി മുപ്പതിലധികം സേഫ്റ്റി ഫീച്ചറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെൂടാതെ 3 വര്‍ഷത്തെ വാറണ്ടിയും കമ്പനി ഉറപ്പുനല്‍കുന്നു. ആവശ്യാനുസരണം വാറണ്ടി ഏഴ് വര്‍ഷം വരെ നീട്ടാനുള്ള സൗകര്യവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

More from DriveSpark

Article Published On: Saturday, March 14, 2026, 16:07 [IST]
English summary
Hyundai aura sales crossed 3 lakh unit milestone india 2026 price mileage features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X