ഫേസ്‌ലിഫ്റ്റിൽ കേമൻ പഞ്ചോ എക്സ്റ്ററോ? മുടക്കുന്ന പണത്തിനേക്കാൾ മൂല്യമുള്ള മൈക്രോ എസ്‌യുവി ഏതാണ്?

എക്‌സ്റ്ററിന്റെ ഫേസ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങിയതോടെ ഇന്ത്യയിലെ മൈക്രോ എസ്‌യുവി സെഗ്മെന്റിലെ ആധിപത്യത്തിനായി ടാറ്റ മോട്ടോര്‍സും ഹ്യുണ്ടായിയും തമ്മിലുള്ള പോരാട്ടം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. സെഗ്‌മെന്റിന് തുടക്കമിട്ട പഞ്ച് തന്നെയാണ് അന്ന് മുതല്‍ വിഭാഗം ഭരിക്കുന്നത്. ജനുവരിയില്‍ ഫെയ്സ്ലിഫറ്റിലൂടെ കൂടുതല്‍ കരുത്താര്‍ജ്ജിച്ച പഞ്ചിനെ പ്രതിരോധിക്കാന്‍ അത്യാധുനിക മാറ്റങ്ങളോടെയാണ് ഹ്യുണ്ടായി എക്സ്റ്ററിനെ അപ്‌ഡേറ്റ് ചെയ്ത് വിപണിയില്‍ എത്തിച്ചത്. ഇന്ന് പുറംമോടിക്ക് മാത്രമല്ല സവിശേഷതകള്‍ക്കും ഇന്ധനക്ഷമതയ്ക്കും പെര്‍ഫോമന്‍സിനുമെല്ലാം ഉപഭോക്താക്കള്‍ പ്രാമുഖ്യം നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പഞ്ച്, എക്‌സ്റ്റര്‍ മൈക്രോ എസ്‌യുവികളില്‍ പണത്തിനൊത്ത മൂല്യം നല്‍കുന്നത് ഏതാണെന്ന് നോക്കിയാലോ?.

ഡിസൈന്‍

രൂപകല്‍പ്പനയുടെ കാര്യത്തില്‍ ടാറ്റ പഞ്ച് അതിന്റെ മുതിര്‍ന്ന സഹോദരനായ നെക്‌സോണ്‍ ഇവിക്ക് സമാനമായ സ്‌റ്റൈലിംഗ് ആണ് പിന്തുടരുന്നത്. സ്ലിം എല്‍ഇഡി ഡിആര്‍എല്ലുകളും ബോക്‌സി ഡിസൈനും 16 ഇഞ്ച് അലോയ് വീലുകളും പഞ്ചിന് പ്രീമിയം എസ്‌യുവിപരിവേഷം നല്‍കുന്നു. മറുവശത്ത്, ഹ്യുണ്ടായി എക്സ്റ്റര്‍ പുതിയ ബമ്പര്‍ ഡിസൈനിലൂടെയും ഗ്രില്ലില്‍ വരുത്തിയ മാറ്റങ്ങളിലൂടെയും സ്‌പോര്‍ട്ടി ലുക്ക് നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. എങ്കിലും എക്‌സ്റ്ററിന് 15 ഇഞ്ച് വീലുകളാണ് ലഭിക്കുന്നത്.

exter facelift vs punch facelift

വലിപ്പം

എസ്‌യുവികളുടെ വലിപ്പം നോക്കുമ്പോള്‍ നീളത്തിലും വീതിയിലും ടാറ്റ പഞ്ചാണ് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ ഉയരത്തിന്റെ കാര്യത്തില്‍ ഹ്യുണ്ടായി എക്സ്റ്റര്‍ നേരിയ മുന്‍തൂക്കം നേടുന്നു. എക്സ്റ്ററിന് 391 ലിറ്റര്‍ ബൂട്ട് സ്‌പെയ്‌സ് ലഭിക്കുമ്പോള്‍ പഞ്ചിന് 366 ലിറ്റര്‍ ലഗേജ് സ്‌പെയ്‌സ് മാത്രമാണുള്ളത്്. ദീര്‍ഘദൂര യാത്രകളില്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകേണ്ടവര്‍ എക്സ്റ്റര്‍ പരിഗണിച്ചേക്കാം.

ഫീച്ചറുകള്‍

അകത്തളത്തിലെ സൗകര്യങ്ങളുടെ കാര്യത്തില്‍ രണ്ട് മോഡലുകളും കട്ടക്ക് നില്‍ക്കുന്നുണ്ട്. പുതിയ ടാറ്റ പഞ്ച് ഫെയ്സ്ലിഫ്റ്റില്‍ വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള വലിയ 10.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഒരുക്കിയിരിക്കുന്നത്. 360 ഡിഗ്രി ക്യാമറ ചേര്‍ത്ത് സേഫ്റ്റിയും കൂട്ടി. മാത്രമല്ല ടച്ച് ബേസ്ഡ് എസി കണ്‍ട്രോളുകളും ഇപ്പോള്‍ പഞ്ചിന് ലഭിക്കുന്നുണ്ട്.

exter facelift vs punch facelift

അതേസമയം ഫേസ്‌ലിഫ്റ്റിലൂടെ ക്യാബിന് ലക്ഷ്വറി ഫീല്‍ നല്‍കുന്ന പുതിയ നേവി ബ്ലൂ, ഗ്രേ ഇന്റീരിയര്‍ തീമുകള്‍ എക്‌സ്റ്ററിന് ലഭിച്ചു. എന്നാല്‍ എക്‌സ്റ്ററില്‍ താരതമ്യേന ചെറിയ 8 ഇഞ്ച് സ്‌ക്രീനാണുള്ളത്. ഇന്‍ബില്‍റ്റ് ഡാഷ് ക്യാം സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം എക്‌സ്റ്ററിന്റെ മൂല്യമുയര്‍ത്തുന്നു. കൂടാതെ സണ്‍റൂഫ് പോലുള്ള ഫീച്ചറുകള്‍ എക്സ്റ്ററിനെ യുവതലമുറയ്ക്ക് കൂടുതല്‍ പ്രിയപ്പെട്ടതാക്കി മാറ്റുന്ന ഘടകങ്ങളാണ്.

എഞ്ചിന്‍

എഞ്ചിന്‍ കരുത്തിന്റെ കാര്യത്തില്‍ ടാറ്റ പഞ്ച് ഒരു പടി മുന്നില്‍ നില്‍ക്കുന്നു. മുഖംമിനുക്കലിന്റെ കൂടെ ടാറ്റ 118 bhp പവറുള്ള പുതിയ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ പഞ്ചിന്റെ എഞ്ചിന്‍ ഓപ്ഷനുകളില്‍ ചേര്‍ത്തിരുന്നു. നെക്‌സോണ്‍, കര്‍വ് എന്നീ എസ്‌യുവികളില്‍ ലഭ്യമായ ഈ എഞ്ചിന്‍ പഞ്ചിന്റെ ഉയര്‍ന്ന വേരിയന്റുകളില്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് വാങ്ങാനാകുക. മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കുന്ന കാര്‍ തേടുന്നവര്‍ക്ക് ഇത് മികച്ച ഓപ്ഷനാണ്.

2 പെട്രോള്‍ എഞ്ചിനുകള്‍ കൂടാതെ സിഎന്‍ജി, ഇലക്ട്രിക് പതിപ്പുകളിലും പഞ്ച് ലഭ്യമാണ്. മറുവശത്ത് ഹ്യുണ്ടായി എക്സ്റ്റര്‍ 1.2 ലിറ്റര്‍ പെട്രോള്‍, സിഎന്‍ജി വേരിയന്റുകളില്‍ മാത്രമാണ് ലഭ്യമാകുന്നത്. ഇത് സിറ്റി ഡ്രൈവുകളില്‍ കൂടുതല്‍ സുഗമമായ ഡ്രൈവിംഗ് അനുഭവം സമ്മാനിക്കും. എന്നാല്‍ ഹൈ-സ്പീഡ് ഹൈവേ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ പഞ്ചിന്റെ അടുത്തെത്താന്‍ എക്‌സ്റ്ററിന് സാധിക്കില്ല.

വില

ടാറ്റ പഞ്ച് ഫേസ്ലിഫ്റ്റിന്റെ ബേസ് വേരിയന്റിന്റെ വില 5.59 ലക്ഷം രൂപയാണ്. ടോപ് വേരിയന്റിന് 9.29 ലക്ഷം രൂപ മുടക്കണം. അതേസമയം ഹ്യുണ്ടായി എക്സ്റ്ററിന്റെ വില 5.80 ലക്ഷം മുതല്‍ 9.42 ലക്ഷം രൂപ വരെ പോകുന്നു. ബേസ്വേരിയന്റുകള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ടാറ്റ പഞ്ച് കുറഞ്ഞ വിലയില്‍ കൂടുതല്‍ മൂല്യം വാഗ്ദാനം ചെയ്യുന്നതായി കാണാന്‍ സാധിക്കും.

exter facelift vs punch facelift

ചുരുക്കത്തില്‍, റഫ് ലുക്കും വേഗതയും അത്യാധുനിക ഫീച്ചറുകളുമാണ് നിങ്ങള്‍ പരിഗണിക്കുന്നതെങ്കില്‍ പഞ്ച് മികച്ച ചോയ്‌സാണ്. എന്നാല്‍ സുഗമമായ ഡ്രൈവിംഗ്, കൂടുതല്‍ ബൂട്ട് സ്‌പേസ്, മികച്ച സര്‍വീസ് നെറ്റ്വര്‍ക്ക് എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് എക്സ്റ്റര്‍ ആയിരിക്കും കൂടുതല്‍ അനുയോജ്യം. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കും വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കും അനുസൃതമായി വേണം ഇവയില്‍ നിന്ന് അനുയോജ്യമായ മൈക്രോ എസ്‌യുവി തെരഞ്ഞെടുക്കാന്‍. പഞ്ചോ എക്സ്റ്ററോ, ഈ മൈക്രോ എസ്‌യുവികളില്‍ നിങ്ങളുടെ പ്രിയപ്പെട്ട മോഡല്‍ ഏതാണെന്ന് കമന്റ് ചെയ്യൂ.

More from DriveSpark

Article Published On: Wednesday, March 25, 2026, 8:00 [IST]
English summary
Hyundai exter facelift vs tata punch facelift price design mileage features comparison malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X