27 കി.മീ മൈലേജുള്ള ക്രെറ്റയുടെ അനിയന് 6 ലക്ഷം പോലും വിലയില്ല! ഷോറൂമിന് മുന്നില്‍ ജനത്തിരക്ക്

ഇന്ത്യന്‍ വാഹന വിപണിയില്‍ മൈക്രോ എസ്‌യുവികള്‍ക്ക് സ്വീകാര്യത വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഹ്യുണ്ടായി എക്സ്റ്റര്‍ വീണ്ടും വിപണി പിടിച്ചടക്കുന്നു. കുറഞ്ഞ വിലയില്‍ പ്രീമിയം ഫീച്ചറുകള്‍ നല്‍കുന്ന ഈ വാഹനം 2025 ഡിസംബറില്‍ മികച്ച വില്‍പന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ടാറ്റ പഞ്ച് പോലുള്ള കരുത്തരായ എതിരാളികളോട് പൊരുതിയാണ് എക്സ്റ്റര്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഓട്ടോ പണ്ഡിറ്റ്‌സ് പങ്കുവെച്ച ഏറ്റവും പുതിയ വില്‍പ്പന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2025 ഡിസംബറില്‍ 5,612 യൂണിറ്റ് എക്സ്റ്റര്‍ കാറുകളാണ് ഹ്യുണ്ടായി വിറ്റഴിച്ചത്. 6 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് മൈക്രോ എസ്‌യുവി രേഖപ്പെടുത്തിയത്.

2024 ഡിസംബറില്‍ എക്‌സ്റ്ററിന്റെ വില്‍പ്പന 5,270 യൂണിറ്റുകളായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 342 യൂണിറ്റുകളുടെ വേളിയം വര്‍ദ്ധനവോടെ മൈക്രോ എസ്യുവി വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാന്‍ ഹ്യുണ്ടായിക്ക് സാധിച്ചിട്ടുണ്ട്. നിലവില്‍ 5.68 ലക്ഷം രൂപ മുതലാണ് എക്‌സ്റ്ററിന്റെ എക്‌സ്‌ഷോറൂം വില തുടങ്ങുന്നത്. വില കുറവാണെങ്കിലും അത്യാധുനിക സവിശേഷതകളാല്‍ സമ്പന്നമാണ് എക്സ്റ്റര്‍.

hyundai exter

വോയ്സ് അസിസ്റ്റഡ് സ്മാര്‍ട്ട് ഇലക്ട്രിക് സണ്‍റൂഫ്, ഡ്യുവല്‍ ക്യാമറയുള്ള ഡാഷ്‌ക്യാം എന്നിവ ഈ സെഗ്മെന്റില്‍ ആദ്യമായി അവതരിപ്പിച്ചത് ഹ്യുണ്ടായി ആണ്. 20.32 സെന്റിമീറ്റര്‍ എച്ച്ഡി ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും യാത്രക്കാര്‍ക്ക് മികച്ചൊരു ഡിജിറ്റല്‍ അനുഭവം നല്‍കുന്നു. മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലാണ് ഈ വാഹനം ലഭ്യമാകുന്നത്.

1.2 ലിറ്റര്‍ കപ്പ പെട്രോള്‍ എഞ്ചിനും പെട്രോള്‍-സിഎന്‍ജി വേരിയന്റും എക്സ്റ്ററിനുണ്ട്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിന് പുറമെ എഎംടി ട്രാന്‍സ്മിഷന്‍ സൗകര്യവും ഹ്യുണ്ടായി നല്‍കുന്നുണ്ട്. ഇത് നഗരയാത്രകള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ സഹായിക്കുന്നു. എക്‌സ്റ്റര്‍ പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് ഏകദേശം 19.4 കിലോമീറ്റര്‍ വരെയും സിഎന്‍ജി വേരിയന്റുകള്‍ക്ക് കിലോയ്ക്ക് 27.1 കിലോമീറ്റര്‍ വരെയുമാണ് മൈലേജ് പറയുന്നത്.

hyundai exter interior

സേഫ്റ്റി ഫീച്ചറുകളുടെ കാര്യത്തിലും ഹ്യുണ്ടായി എക്സ്റ്റര്‍ വിട്ടുവീഴ്ച ചെയ്യുന്നില്ല. എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡ് ആയി ആറ് എയര്‍ബാഗുകള്‍ നല്‍കുന്നു എന്നതാണ് ഈ വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷത. കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് (VSM) എന്നിവയും സുരക്ഷയ്ക്കായി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ (HAC), റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇബിഡിയോട് (EBD) കൂടിയ എബിഎസ് (ABS) എന്നിവ യാത്രക്കാരുടെ സുരക്ഷയ്ക്കായി കാറില്‍ നല്‍കിയിരിക്കുന്നു. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), എല്ലാ സീറ്റുകളിലും ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയും വാഹനത്തിലുണ്ട്. ഒരു ഫാമിലി കാറിന് വേണ്ട മികച്ച സുരക്ഷാ ഫീച്ചറുകളാണ് ഹ്യുണ്ടായി എക്‌സ്റ്ററില്‍ ഒരുക്കിയിരിക്കുന്നത്.

hyundai exter cng duo

ക്രൂയിസ് കണ്‍ട്രോള്‍ പോലുള്ള സൗകര്യങ്ങള്‍ ഹൈവേ യാത്രകള്‍ കൂടുതല്‍ സുഖകരമാക്കുന്നു. ഹാച്ച്ബാക്കിന്റെ വിലയില്‍ എസ്‌യുവി അനുഭവം നല്‍കുന്നതിനാലാണ് ടാറ്റ പഞ്ച്, മാരുതി സുസുക്കി ഫ്രോങ്ക്‌സ് തുടങ്ങിയ മോഡലുകളുമായി കട്ടക്ക് മത്സരിച്ച് മികച്ച വില്‍പ്പന നേടാന്‍ഫ എക്സ്റ്ററിന് സാധിക്കുന്നത്. യുവതലമുറയെ ആകര്‍ഷിക്കുന്ന രൂപഭംഗിയും ഈ വാഹനത്തിന്റെ വില്‍പന വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

മൈക്രോ എസ്‌യുവി വിപണിയില്‍ കടുത്ത മത്സരം തുടരുമ്പോഴും 6 ശതമാനം വളര്‍ച്ച നേടാനായത് ഹ്യുണ്ടായിക്ക് വലിയ ആശ്വാസമാണ്. വരും മാസങ്ങളില്‍ കൂടുതല്‍ പുത്തന്‍ ഫീച്ചറുകളോടെ എക്സ്റ്ററിനെ പരിഷ്‌കരിക്കാനും കൊറിയന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിയുള്ള ഹ്യുണ്ടായുടെ ഈ നീക്കം വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, January 10, 2026, 20:35 [IST]
English summary
Hyundai exter sales report december 2025 growth features price
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X