ഹ്യുണ്ടായ് i20 N ലൈൻ നിരയിൽ വൻ അഴിച്ചുപണി; ജനപ്രിയ വേരിയന്റുകൾ നിർത്തലാക്കി; പുതിയ മാറ്റങ്ങൾ അറിയാം
ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ സ്‌പോര്‍ട്ടി ഹാച്ച്ബാക്കായ i20 N ലൈനിന്റെ (Hyundai i20 N-Line) വേരിയന്റ് പട്ടിക പുതുക്കി ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ. ചില പ്രത്യേക വേരിയന്റുകള്‍ നിര്‍ത്തലാക്കിക്കൊണ്ടാണ് കമ്പനി ഈ അഴിച്ചുപണി നടത്തിയിരിക്കുന്നത്. ഇതോടെ കാറിന്റെ ഓട്ടോമാറ്റിക് പതിപ്പുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പരിമിതമായ ഓപ്ഷനുകള്‍ മാത്രമേ ഇനി ലഭ്യമാകൂ. വിപണിയിലെ മാറുന്ന സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനം. ഹ്യുണ്ടായി i20 N ലൈനിലെ മിഡ് വേരിയന്റായ N6 DCT (Dual-Clutch Transmission) കമ്പനി പൂര്‍ണമായും നിര്‍ത്തലാക്കി.
ഇതോടെ 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സ് ഇനി മുതല്‍ ടോപ്പ് എന്‍ഡ് വേരിയന്റായ N8-ല്‍ മാത്രമായിരിക്കും ലഭ്യമാകുക. കൂടാതെ, N6 വേരിയന്റില്‍ ലഭ്യമായിരുന്ന ആകര്‍ഷകമായ ഡ്യുവല്‍ ടോണ്‍ ബോഡി കളറുകളും ഇനി മുതല്‍ ലഭിക്കില്ലെന്ന് കമ്പനി അറിയിച്ചു. ഉയര്‍ന്ന പതിപ്പായ N8 ട്രിമ്മില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ കമ്പനി തയ്യാറായിട്ടില്ല. ഈ വേരിയന്റില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 7 സ്പീഡ് ഡിസിടി ഓപ്ഷനും തുടര്‍ന്നും ലഭ്യമാകും.

പ്രീമിയം ലുക്ക് ആഗ്രഹിക്കുന്നവര്‍ക്കായി ഡ്യുവല്‍ ടോണ്‍ പെയിന്റ് സ്‌കീമുകളും N8 വേരിയന്റില്‍ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. ഇത് ഉയര്‍ന്ന വേരിയന്റുകളുടെ മൂല്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. 2021 സെപ്റ്റംബറിലാണ് ഹ്യുണ്ടായി i20 N ലൈന്‍ ആദ്യമായി ഇന്ത്യന്‍ വിപണിയിലെത്തുന്നത്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി എത്തിയ ഈ സ്‌പോര്‍ട്ടിയര്‍ ഹാച്ചില്‍ അന്ന് ഐഎംടി (iMT), ഡിസിടി ഗിയര്‍ബോക്‌സുകളാണ് ഉണ്ടായിരുന്നത്.
എന്നാല്‍ 2023 ഒക്ടോബറില്‍ നടന്ന ഫേസ്ലിഫ്റ്റ് അപ്ഡേറ്റിന്റെ ഭാഗമായി ഐഎംടി ഗിയര്‍ബോക്‌സിന് പകരം പരമ്പരാഗതമായ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഹ്യുണ്ടായി അവതരിപ്പിക്കുകയായിരുന്നു. സാങ്കേതികമായി നോക്കിയാല്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഇപ്പോഴും ഹ്യുണ്ടായി i20 N-ലൈനിന് കരുത്തേകുന്നത്. സ്റ്റാന്‍ഡേര്‍ഡ് i20 മോഡലില്‍ നിന്നും വ്യക്തമായ മാറ്റങ്ങള്‍ N ലൈന്‍ പതിപ്പിനുണ്ട്.
സ്‌പോര്‍ട്ടി ഡിസൈനും മെച്ചപ്പെടുത്തിയ മെക്കാനിക്കല്‍ ക്രമീകരണങ്ങളും ഈ വാഹനത്തെ ഡ്രൈവിംഗ് പ്രേമികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. വേഗതയും നിയന്ത്രണവും ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ സ്‌പോര്‍ട്ടി ഹാച്ച്ബാക്ക് നിര്‍മ്മിച്ചിരിക്കുന്നത്. എക്‌സ്റ്റീരിയറില്‍ നല്‍കിയിരിക്കുന്ന റൂഫ് സ്‌പോയിലര്‍, ചുവന്ന നിറത്തിലുള്ള ബ്രേക്ക് കാലിപ്പറുകള്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റ് ടിപ്പുകള്‍ എന്നിവ N ലൈനിനെ വ്യത്യസ്തമാക്കുന്നു.
ഉള്ളിലേക്ക് കടന്നാല്‍ ഫുള്‍ ബ്ലാക്ക് നിറത്തിലുള്ള ക്യാബിന്‍ തീം ആണ് കാണാന്‍ സാധിക്കുക. കൂടാതെ കാറിന്റെ അകത്തും പുറത്തുമായി നല്‍കിയ 'N ലൈന്‍' ബാഡ്ജിംഗുകളും സ്‌പോര്‍ട്ടി ലുക്ക് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. നിലവില്‍ 9.22 ലക്ഷം രൂപ മുതല്‍ 11.67 ലക്ഷം രൂപ വരെയാണ് ഈ ഹാച്ച്ബാക്കിന്റെ എക്‌സ്-ഷോറൂം വില. വിപണിയില്‍ മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ ടര്‍ബോ പെട്രോള്‍ പതിപ്പുകളാണ് i20 N ലൈനിന്റെ പ്രധാന എതിരാളി.
നേരത്തെ ഈ വിഭാഗത്തില്‍ ടാറ്റ ആള്‍ട്രോസ് റേസര്‍ ഒരു എതിരാളിയായി എത്തിയിരുന്നെങ്കിലും 2025 മെയ് മാസത്തില്‍ മോഡല്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ തിരിച്ചറിഞ്ഞാണ് ഹ്യുണ്ടായി തങ്ങളുടെ വേരിയന്റുകളില്‍ ഇത്തരം മാറ്റങ്ങള്‍ വരുത്തുന്നത്. തിരഞ്ഞെടുത്ത വേരിയന്റുകള്‍ ഒഴിവാക്കുന്നത് ഉല്‍പ്പാദന ചിലവ് കുറയ്ക്കാനും ഗുണമേന്മയുള്ള മോഡലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കമ്പനിയെ സഹായിക്കും. i20 N ലൈനിന്റെ ഈ പുതിയ ക്രമീകരണം വരും മാസങ്ങളിലെ വില്‍പ്പനയില്‍ പ്രതിഫലിക്കുമെന്നാണ് വാഹന ലോകം പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications