ഡിസ്‌കൗണ്ടില്ലാതെ പതിനായിരങ്ങള്‍ വാങ്ങുന്ന ക്രെറ്റക്ക് ₹1.05 ലക്ഷത്തിന്റെ ഓഫര്‍! ഹ്യുണ്ടായിയുടെ ഗിഫ്റ്റ്

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വിദേശ കാര്‍ ബ്രാന്‍ഡായ ഹ്യുണ്ടായി രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങിയിട്ട് 30 വര്‍ഷം തികഞ്ഞിരിക്കുകയാണ്. 2026 മെയ് ആറിനാണ് കമ്പനി ഈ നാഴികക്കല്ല് പിന്നിട്ടത്. 30-ാം വാര്‍ഷികം ആഘോഷമാക്കാന്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ (Hyundai Motor India) ക്രെറ്റ, വെര്‍ണ, എക്സ്റ്റര്‍ ഉള്‍പ്പെടെയുള്ള ജനപ്രിയ മോഡലുകള്‍ക്ക് 1 ലക്ഷം രൂപയിലധികം മൂല്യം വരുന്ന സ്‌പെഷ്യല്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആനിവേഴ്‌സറി ഓഫറുകളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് 80,000 രൂപ വരെയുള്ള പ്രത്യേക അപ്ഗ്രേഡ് ബോണസ് സ്വന്തമാക്കാന്‍ അവസരമുണ്ട്.

ഹ്യുണ്ടായിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി മോഡലായ ക്രെറ്റയ്ക്കാണ് നിലവില്‍ ഏറ്റവും ഉയര്‍ന്ന ഓഫര്‍ നല്‍കിയിരിക്കുന്നത്. വിവിധ ആനുകൂല്യങ്ങള്‍ക്കൊപ്പം ജിഎസ്ടി ഇളവുകള്‍ കൂടി ചേരുമ്പോള്‍ ഹ്യുണ്ടായി ക്രെറ്റ വാങ്ങുന്നവര്‍ക്ക് ഈ മാസം ഏകദേശം 1.05 ലക്ഷം രൂപ വരെ ലാഭിക്കാന്‍ സാധിക്കും.

hyundai india 30th anniversary offers

ക്രെറ്റയ്ക്ക് പുറമെ എന്‍ട്രി ലെവല്‍ കാര്‍ മോഡലായ ഗ്രാന്‍ഡ് i10 നിയോസ് വാങ്ങുന്നവര്‍ക്ക് 80,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. പ്രീമിയം ഹാച്ച്ബാക്കായ i20-യ്ക്ക് 65,000 രൂപയും സെഡാന്‍ മോഡലായ വെര്‍ണക്ക് 55,000 രൂപയുമാണ് ആനുകൂല്യം. മൈക്രോ എസ്യുവി വിഭാഗത്തിലെ ഹ്യുണ്ടായിയുടെ ചാട്ടുളിയായ എക്സ്റ്റര്‍ വാങ്ങുന്നവര്‍ക്ക് 40,000 രൂപ വരെ പോക്കറ്റിലാക്കാം. 2026 മെയ് 31 വരെയാണ് ഈ ഓഫറുകളുടെ കാലാവധി.

ക്യാഷ് ഡിസ്‌കൗണ്ട്, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പ്രത്യേക ഇളവുകള്‍ എന്നിവയാണ് ഈ പാക്കേജില്‍ ഉള്‍പ്പെടുന്നത്. കൂടാതെ എക്‌സ്‌ചേഞ്ച് ബോണസ് അല്ലെങ്കില്‍ പഴയ വാഹനം പൊളിക്കാന്‍ നല്‍കുന്നതിനുള്ള സ്‌ക്രാപ്പേജ് ബെനഫിറ്റും ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ഉമോഡലുകള്‍ക്കും വേരിയന്റുകള്‍ക്കും അനുസരിച്ച് ഈ ഓഫറുകളില്‍ മാറ്റമുണ്ടാകുമെന്ന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ വാര്‍ത്താ കുറിപ്പില്‍ പ്രത്യേകം പറയുന്നുണ്ട്.

ഫിനാന്‍സ് പാര്‍ട്ണര്‍മാര്‍ വഴി വാഹന വായ്പകള്‍ക്ക് ആകര്‍ഷകമായ സ്‌കീമുകളും ഹ്യുണ്ടായി ഒരുക്കിയിട്ടുണ്ട്. ഓണ്‍-റോഡ് വിലയുടെ 100 ശതമാനം വരെ ഫണ്ടിംഗ്, പ്രോസസിംഗ് ഫീസില്‍ 50 ശതമാനം ഇളവ് എന്നിവ ലഭ്യമാക്കുന്നു. കൂടാതെ തിരഞ്ഞെടുത്ത വേരിയന്റുകളില്‍ ഫോര്‍ക്ലോഷര്‍ ചാര്‍ജുകള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ഇത് ലോണില്‍ പുതിയ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന ഒന്നാണ്.

30-ാം വാര്‍ഷികാഘോഷങ്ങള്‍ക്കിടയില്‍ വരാനിരിക്കുന്ന രണ്ട് പുത്തന്‍ മോഡലുകളെ കുറിച്ചുള്ള സൂചനകളും ഹ്യുണ്ടായി നല്‍കി. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഒരു മിഡ്-സൈസ് എസ്‌യുവി വിപണിയിലെത്തിക്കുമെന്നതാണ് അതില്‍ ഒന്ന്. കോംപാക്ട് എസ്‌യുവിയായ ക്രെറ്റയ്ക്ക് താഴെയായി ഈ എസ്‌യുവി സ്ഥാപിക്കും. കൂടാതെ ഇന്ത്യക്കായി പ്രത്യേകമായി ഒരു കോംപാക്ട് ഇലക്ട്രിക് വാഹനവും കൊറിയന്‍ കമ്പനി അണിയറയില്‍ ഒരുക്കുന്നതായാണ് സൂചന.

അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഇവി വിപണിയില്‍ ഹ്യുണ്ടായിയുടെ ഈ നീക്കം വലിയ ചലനം സൃഷ്ടിച്ചേക്കാം. ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തിക്കൊണ്ടിരിക്കുന്ന ഈ മോഡല്‍ ഇന്ത്യന്‍ പാസഞ്ചര്‍ ഇലക്ട്രിക് വാഹന വിഭാഗത്തില്‍ ഹ്യുണ്ടായിയുടെ സാന്നിധ്യം ശക്തമാക്കാന്‍ സഹായിക്കും. നിലവിലുള്ള ജനപ്രിയ ഐസിഇ മോഡലുകള്‍ക്ക് വമ്പിച്ച ഓഫറുകള്‍ നല്‍കുക വഴി വിപണി വിഹിതം വര്‍ദ്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

അത്യന്തം മത്സരം നിറഞ്ഞ എസ്‌യുവിവിഭാഗത്തില്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്താന്‍ ഇത്തരം ഓഫറുകള്‍ കമ്പനിയെ സഹായിക്കുമെന്നാണ് പ്രതീക്ഷ. മൂന്ന് പതിറ്റാണ്ടായി ഇന്ത്യയില്‍ തുടരുന്ന കമ്പനിയോട് ജനങ്ങള്‍ പുലര്‍ത്തിയ വിശ്വാസ്യതയ്ക്ക് അവര്‍ നല്‍കുന്ന സ്‌നേഹമാണ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ആകര്‍ഷകമായ ഈ ഓഫറുകള്‍. അതുകൊണ്ടാണ് ഓഫര്‍ ഇല്ലാതെ തന്നെ ജനങ്ങള്‍ ചോദിച്ച് വാങ്ങുന്ന ക്രെറ്റയ്ക്ക് അടക്കം 1 ലക്ഷം രൂപ മൂല്യമുള്ള ആനുകൂല്യങ്ങള്‍ കമ്പനി വാഗ്‌സാനം ചെയ്യുന്നത്.

ഓരോ പ്രദേശത്തെയും ഡീലര്‍മാര്‍ക്കും വാഹനത്തിന്റെ വേരിയന്റുകള്‍ക്കും അനുസരിച്ച് ഓഫറുകളില്‍ വ്യത്യാസമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാര്യം ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നു. അതുകൊണ്ട് ആനിവേഴ്‌സറി ഓഫറില്‍ ഒരു ഹ്യുണ്ടായി കാര്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ തൊട്ടടുത്തുള്ള ഹ്യുണ്ടായി ഷോറൂമുമായി ബന്ധപ്പെടണമെന്ന് കമ്പനി അറിയിച്ചു. വരും മാസങ്ങളിൽ വിൽപനയിൽ മുന്നേറ്റം സൃഷ്ടിക്കാൻ ഈ നീക്കം ഹ്യുണ്ടായിയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.

Article Published On: Monday, May 11, 2026, 11:47 [IST]
English summary
Hyundai india 30th anniversary offers creta verna i20 benefits
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X