6 എയർബാഗുകളും 23 കി.മീ മൈലേജുമുള്ള എസ്‌യുവി ഏപ്രിലിൽ വാങ്ങിയത് 12000+ ഇന്ത്യക്കാർ! വില വെറും ₹8 ലക്ഷം

ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടി തിളങ്ങി എതിരാളികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയ ഹ്യുണ്ടായി വെന്യു 56 ശതമാനത്തിന്റെ തകര്‍പ്പന്‍ വാര്‍ഷിക വളര്‍ച്ചയുമായി ഇന്ത്യന്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുന്നു. രാജ്യത്തെ കോംപാക്ട് എസ്‌യുവി പ്രേമികളുടെ പ്രിയപ്പെട്ട വാഹനമായ ഹ്യുണ്ടായി വെന്യു ഏപ്രില്‍ മാസത്തില്‍ വമ്പന്‍ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും മികച്ച വില്‍പ്പനയുള്ള മോഡലായി വെന്യു മാറി. പ്രമുഖ ഓട്ടോമൊബൈല്‍ പേര്‍ട്ടലായ റഷ്ലൈന്‍ പുറത്തുവിട്ട ഏറ്റവും പുതിയ വില്‍പ്പന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

ഇത് പ്രകാരം 2026 ഏപ്രില്‍ മാസത്തില്‍ മാത്രം ആകെ 12,420 വെന്യു എസ്‌യുവികളാണ് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചത്. 2025 വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഇതേ മോഡലിന്റെ വില്‍പ്പന വെറും 7,953 യൂണിറ്റുകള്‍ മാത്രമായിരുന്നു എന്ന് ഓര്‍ക്കുമ്പോഴാണ് വെന്യൂ കൈവരിച്ച ഈ നേട്ടത്തിന്റെ വ്യാപ്തി വ്യക്തമാകുന്നത്.

hyundai venue sales april 2026

മുന്‍ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ഹ്യുണ്ടായി വെന്യു വില്‍പ്പനയില്‍ 56 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് (YoY Growth) രേഖപ്പെടുത്തിയത്. ഇതിന് പുറമെ തൊട്ടുമുമ്പത്തെ മാസമായ 2026 മാര്‍ച്ചിലെ വില്‍പ്പനയെ അപേക്ഷിച്ച് 11 ശതമാനത്തിന്റെ മികച്ച വളര്‍ച്ചയും ഈ മോഡല്‍ നേടിയിട്ടുണ്ട്.

ഈ അസാധാരണമായ പ്രകടനത്തോടെ ഏപ്രില്‍ മാസത്തില്‍ ഹ്യുണ്ടായി നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലുകളില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ വെന്യുവിന് സാധിച്ചു. ഈ പട്ടികയില്‍ ഹ്യുണ്ടായിയുടെ തന്നെ പ്രശസ്ത മിഡ്-സൈസ് എസ്‌യുവിയായ ഹ്യുണ്ടായി ക്രെറ്റ (Hyundai Creta) ആണ് 15,291 യൂണിറ്റുകളുമായി ഒന്നാം സ്ഥാനത്ത് തുടരുന്നത്.

ഹ്യുണ്ടായി വെന്യു എസ്‌യുവിയുടെ വിപണിയിലെ ഈ അപ്രതീക്ഷിത കുതിപ്പിന് പിന്നിലുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ സ്വന്തമാക്കിയ ഫൈവ് സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗാണ്. ഈ ഉയര്‍ന്ന റേറ്റിംഗ് ഉപഭോക്താക്കള്‍ക്കിടയില്‍ എസ്‌യുവിയിലുള്ള വിശ്വാസ്യത ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു. കൂടാതെ വില്‍പ്പന സജീവമായി നിലനിര്‍ത്തുന്നതിനായി ഹ്യുണ്ടായി അടുത്തിടെ അവതരിപ്പിച്ച വെന്യു നൈറ്റ് എഡിഷന്‍ (Venue Knight Edition) പോലുള്ള സ്‌പെഷ്യല്‍ പതിപ്പുകളും ഉപഭോക്താക്കളെ വലിയ രീതിയില്‍ ആകര്‍ഷിച്ചിട്ടുണ്ട്.

സുരക്ഷയും അത്യാധുനിക ഫീച്ചറുകളും ഒരേപോലെ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വിപണിയില്‍ നിന്നും തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഓപ്ഷനാണ് ഇത്. ഈ എസ്‌യുവിയുടെ സാങ്കേതിക സവിശേഷതകള്‍ നോക്കിയാല്‍ മൂന്ന് വ്യത്യസ്ത എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി വെന്യു വിപണിയില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഇതില്‍ ആദ്യത്തേത് ദൈനംദിന സിറ്റി ഡ്രൈവുകള്‍ക്ക് അനുയോജ്യമായ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ്.

hyundai venue sales april 2026

മികച്ച പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവര്‍ക്കായി 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും ഓഫര്‍ ചെയ്യുന്നുണ്ട്. ഇവ കൂടാതെ ദീര്‍ഘദൂര യാത്രകള്‍ക്ക് ആവശ്യമായ ഉയര്‍ന്ന ഇന്ധനക്ഷമതയും കരുത്തും ഉറപ്പുനല്‍കുന്ന 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനും ഹ്യുണ്ടായി ഈ എസ്‌യുവിയില്‍ വാഗ്ദാനം ചെയ്യുന്നു. മാനുവല്‍, ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (iMT), ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് (DCT) തുടങ്ങി വൈവിധ്യമാര്‍ന്ന ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഇതില്‍ ലഭ്യമാണ്.

1.2 ലിറ്റർ പെട്രോൾ മാനുവലിന് 17.52 കിലോമീറ്റർ/ലിറ്ററും, 1.0 ലിറ്റർ ടർബോ പെട്രോൾ iMT-ക്ക് 18.07 കിലോമീറ്റർ/ലിറ്ററും, 1.0 ലിറ്റർ ടർബോ പെട്രോൾ DCT (ഓട്ടോമാറ്റിക്)-ന് 18.31 കിലോമീറ്റർ/ലിറ്ററും, 1.5 ലിറ്റർ ഡീസൽ മാനുവലിന് 23.4 കിലോമീറ്റർ/ലിറ്ററും മൈലേജ് ലഭിക്കും.

hyundai venue sales april 2026

ഹ്യുണ്ടായി വാഹനങ്ങളുടെ പാരമ്പര്യ ശൈലിയില്‍ അത്യാധുനിക പ്രീമിയം ഫീച്ചറുകളാല്‍ സമ്പന്നമാണ് ക്യാബിനുമായാണ് വെന്യുവിന്റെ വരവ്. ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (Level 2 ADAS), പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, കണക്റ്റഡ് കാര്‍ ടെക്, പ്രീമിയം ഓഡിയോ സിസ്റ്റം എന്നിവ ഇതിന്റെ പ്രധാന ഹൈലൈറ്റുകളാണ്. നിലവിൽ 8 ലക്ഷം മുതൽ 15.82 ലക്ഷം രൂപ വരെയാണ് വെന്യുവിന്റെ എക്സ്‌ഷോറൂം വില പോകുന്നത്.

ഇന്ത്യന്‍ വിപണിയില്‍ ടാറ്റ നെക്‌സോണ്‍, മാരുതി സുസുക്കി ബ്രെസ, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO തുടങ്ങിയ വമ്പന്‍മാരുമായാണ് ഹ്യുണ്ടായി വെന്യു നേരിട്ട് മത്സരിക്കുന്നത്. ട്രാഫിക്കിലും ഹൈവേകളിലും ഒരുപോലെ മികച്ച കണ്‍ട്രോളും ഉയര്‍ന്ന റൈഡിംഗ് കംഫര്‍ട്ടും വാഗ്ദാനം ചെയ്യുന്ന ഈ മോഡല്‍ സാധാരണക്കാര്‍ക്ക് ധൈര്യമായി തിരഞ്ഞെടുക്കാവുന്ന ഒരു പെര്‍ഫെക്ട് ഫാമിലി കാറാണ്.

Article Published On: Thursday, May 21, 2026, 18:25 [IST]
English summary
Hyundai venue posted 12420 unit sales april 2026 with 56 per cent growth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X