ലോകം മുഴുവൻ MADE IN INDIA കാറുകൾ! കയറ്റുമതിയിൽ 15 ശതമാനത്തിൻ്റെ കുതിപ്പ്

2025-ൽ ഇന്ത്യൻ വാഹനനിർമ്മാണ മേഖല ആഗോള തലത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കി മുന്നോട്ട് കുതിക്കുകയാണ്. 'മെയ്ഡ്-ഇൻ-ഇന്ത്യ' കാറുകളുടെ കയറ്റുമതി 8.58 ലക്ഷം യൂണിറ്റുകൾ കടന്ന്, ഇന്ത്യയെ ഒരു പ്രധാന ഗ്ലോബൽ ഓട്ടോമോട്ടീവ് ഹബ്ബായി മാറ്റിയിരിക്കുകയാണ്. ആഫ്രിക്ക മുതൽ ലാറ്റിനമേരിക്ക വരെ വ്യാപിച്ച ഈ സാന്നിധ്യം, ഇന്ത്യൻ വാഹന വ്യവസായത്തിന്റെ വിശ്വാസ്യത ശക്തിപ്പെടുത്തുന്ന ഒന്നാണ്. ആഗോള സാമ്പത്തിക അനിശ്ചിതത്വവും ലോജിസ്റ്റിക്‌സ് വെല്ലുവിളികളും നിലനിന്നിട്ടും, 2024-നെ അപേക്ഷിച്ച് 15 ശതമാനം വളർച്ച കൈവരിക്കാനായത് ഇന്ത്യൻ വ്യവസായത്തിന്റെ ശക്തി എടുത്തു കാണിക്കുന്നു.

കുറഞ്ഞ ഉത്പാദന ചെലവ്, നൂതന സാങ്കേതികവിദ്യ എന്നിവയെല്ലാം ഇന്ത്യയെ കയറ്റുമതിക്ക് ഏറ്റവും അനുയോജ്യമായ കേന്ദ്രമാക്കി മാറ്റാൻ സഹായിച്ചിട്ടുണ്ട്. 2025-ൽ മാരുതി സുസുക്കി ഇന്ത്യയിലെ ഏറ്റവും വലിയ കാർ കയറ്റുമതിക്കാരായി മാറി. മൊത്തം കയറ്റുമതിയുടെ 46 ശതമാനവും ഇവരുടെ സംഭാവനയാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Indian automobile exports

3.95 ലക്ഷം യൂണിറ്റുകൾ കയറ്റുമതി ചെയ്ത കമ്പനി 21 ശതമാനം വാർഷിക വളർച്ച നേടി. യൂറോപ്യൻ വിപണികളിലേക്ക് ആദ്യ ഇലക്ട്രിക് മോഡൽ ഇ-വിറ്റാര കയറ്റുമതി ചെയ്തത് ചരിത്ര നേട്ടമായി. അത് പോലെ തന്നെ ഹോണ്ടയുടെ കാര്യം നോക്കിയാൽ എലിവേറ്റ്,അമേസ്,സിറ്റി മോഡലുകളിലൂടെ ജപ്പാൻ മുതൽ ലാറ്റിനമേരിക്ക വരെ വിപണികൾ പിടിച്ചെടുത്തു.

ഇന്ത്യയെ ഏക EV നിർമ്മാണ കേന്ദ്രമാക്കാനുള്ള തീരുമാനം, രാജ്യത്തിന്റെ പ്രാധാന്യം മറ്റ് രാജ്യങ്ങൾക്ക് മനസിലാക്കി കൊടുക്കുന്നുണ്ട്. ഹ്യുണ്ടായി മോട്ടോർ ഇന്ത്യ 1.86 ലക്ഷം യൂണിറ്റുകൾ കയറ്റുമതി ചെയ്ത് രണ്ടാമത്തെ സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നിസ്സാൻ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഹ്യുണ്ടായിയുടെ സഹോദര സ്ഥാപനമായ കിയയും ആഗോള വിപണികളിലേക്ക് ഇന്ത്യയിൽ നിർമ്മിച്ച വാഹനങ്ങൾ എത്തിക്കുന്നു.

Indian automobile exports

ടാറ്റ മോട്ടോഴ്സും മഹീന്ദ്രയും ഇന്ത്യൻ ബ്രാൻഡുകളുടെ ആഗോള മുന്നേറ്റത്തിന് നേതൃത്വം നൽകുന്നുണ്ട്. ICE മോഡലുകൾക്ക് പുറമെ EV വാഹനങ്ങളും കയറ്റുമതിയിൽ ഉൾപ്പെടുത്തുന്നത് ഇന്ത്യയെ ഭാവിയിൽ മികച്ച ഓട്ടോമോട്ടീവ് കേന്ദ്രമാക്കി മാറ്റുന്നു. 'മെയ്ഡ്-ഇൻ-ഇന്ത്യ' എന്ന ലേബലിന് ഇപ്പോൾ ആഗോളപരമായി ഏറെ പ്രസിദ്ധമാണ് എന്നത് ഏതൊരു ഇന്ത്യക്കാരനും അഭിമാനം സൃഷ്ടിക്കുന്ന കാര്യമാണെന്ന് പറയാതെ വയ്യ.

യൂറോപ്യൻ സുരക്ഷാ മാനദണ്ഡങ്ങളും എമിഷൻ നിബന്ധനകളും പാലിച്ച് ഇന്ത്യൻ കാറുകൾ വിപണിയിലെത്തുന്നത് വലിയ നേട്ടമാണ്. പശ്ചിമേഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ ഇന്ത്യൻ വാഹനങ്ങൾ വിലയിലും ഗുണനിലവാരത്തിൻ്റെ കാര്യത്തിലാണെങ്കിലും ഏറെ മുന്നിലാണ് എന്നാണ് കണക്കുകളും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഫോക്സ്വാഗൺ, ടൊയോട്ട, സ്കോഡ, റെനോ എന്നിവ ഉൾപ്പെടെയുള്ള ആഗോള നിർമ്മാതാക്കൾ ഇന്ത്യയെ കയറ്റുമതി കേന്ദ്രമായി കൂടുതൽ ഉപയോഗിക്കാനൊരുങ്ങുകയാണ്. സർക്കാർ നയങ്ങളും ഇവികളോടുളള പിന്തുണയും തുടരുകയാണെങ്കിൽ, ഇന്ത്യ അടുത്ത ഒരു പത്ത് വർഷത്തിനുളളിൽ ലോകത്തെ തന്നെ പ്രധാന കാർ കയറ്റുമതി ശക്തിയായി മാറുമെന്നാണ് വ്യവസായ വിദഗ്ദ്ധർ വിലയിരുത്തുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, January 7, 2026, 15:52 [IST]
English summary
India car exports 2025 made in india global automotive hub
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X