ഇലക്ട്രിക് ത്രീ-വീലർ വില ഇനി 'ഷോക്കടിപ്പിക്കും' ! ലക്ഷ്യം പൂർത്തിയായി, സബ്‌സിഡി നിർത്തലാക്കി കേന്ദ്ര സർക്കാർ
ഇന്ത്യയിലെ ഇലക്ട്രിക് ത്രീ-വീലര്‍ വിപണിയില്‍ നിര്‍ണായക മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍. പിഎം ഇ-ഡ്രൈവ് (PM E-Drive) പദ്ധതിക്ക് കീഴില്‍ ഇലക്ട്രിക് ത്രീ-വീലറുകള്‍ക്ക് നല്‍കി വന്നിരുന്ന പര്‍ച്ചേസ് ലിങ്ക്ഡ് സബ്സിഡികള്‍ നിര്‍ത്തലാക്കി. നിശ്ചയിച്ചിരുന്ന ലക്ഷ്യങ്ങള്‍ കൈവരിച്ച സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഫെയിം-II (FAME II) പദ്ധതിയുടെ ഭാഗമായി രാജ്യവ്യാപകമായി ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മുച്ചക്രവാഹനങ്ങളിലേക്ക് മാറാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ സബ്സിഡി നല്‍കിയിരുന്നത്. പാസഞ്ചര്‍, ഗുഡ്സ് വിഭാഗങ്ങളിലായി ഇലക്ട്രിക് ത്രീ-വീലറുകള്‍ വിപണിയില്‍ മതിയായ സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു എന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.
ഇതിനാല്‍ ഇനി നേരിട്ടുള്ള സാമ്പത്തിക സഹായം ആവശ്യമില്ലെന്ന് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
മുമ്പ് ബാറ്ററി ശേഷിയും വാഹനത്തിന്റെ വിഭാഗവും അനുസരിച്ചാണ് ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നത്. നിര്‍മ്മാതാക്കളിലൂടെയും ഡീലര്‍മാരിലൂടെയും വില്‍പ്പന സമയത്താണ് ഈ തുക കുറച്ചു നല്‍കിയിരുന്നത്. രാജ്യത്തെ നഗരങ്ങളിലും അര്‍ദ്ധനഗരങ്ങളിലും ഇലക്ട്രിക് റിക്ഷകളും ഗുഡ്സ് ഓട്ടോകളും വര്‍ദ്ധിക്കാന്‍ ഈ സബ്‌സിഡി സ്‌കീമുകള്‍ വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ട്.

സബ്സിഡി പിന്‍വലിച്ചതോടെ പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഇനി കേന്ദ്രത്തില്‍ നിന്നുള്ള സാമ്പത്തിക സഹായം ലഭിക്കില്ല. ഇത് ചെറുകിട സംരംഭകരെയും ഡ്രൈവര്‍മാരെയും നേരിട്ട് ബാധിക്കും. വാഹനങ്ങളുടെ നിര്‍മ്മാണ ചിലവിലും ഉടമസ്ഥാവകാശ ചിലവിലുംവലിയ മാറ്റങ്ങള്‍ വരുമെന്നാണ് വാഹന വിപണിയിലെ വിദഗ്ധര്‍ ഇപ്പോള്‍ വിലയിരുത്തുന്നത്. യാത്രാ ആവശ്യങ്ങള്‍ക്കുള്ള ഇലക്ട്രിക് റിക്ഷകള്‍ക്കും സാധനങ്ങള്‍ കൊണ്ടുപോകുന്ന കാര്‍ഗോ ത്രീ-വീലറുകള്‍ക്കും ഈ തീരുമാനം ഒരുപോലെ ബാധകമാണ്.
കുറഞ്ഞ ചിലവില്‍ ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി ഉറപ്പാക്കുന്ന ഈ വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറെയുള്ള നഗരപ്രദേശങ്ങളില്‍ ഇനി വില വര്‍ദ്ധനവ് ഉണ്ടായേക്കാം. ഇത് സാധാരണക്കാരായ ഡ്രൈവര്‍മാരുടെ വരുമാനത്തെയും ബാധിക്കാന്‍ സാധ്യതയുണ്ട്. ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ വിപുലീകരണം, വാഹന ഘടകങ്ങളുടെ പ്രാദേശിക നിര്‍മ്മാണം എന്നിവ സബ്സിഡി നിര്‍ത്താനുള്ള കാരണങ്ങളായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

വാഹന നിര്‍മ്മാണ ചിലവ് കുറഞ്ഞതും വിപണിയില്‍ ഇവികള്‍ക്ക് ലഭിച്ച സ്വീകാര്യതയും സബ്സിഡി തുടരേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സര്‍ക്കാരിനെ നയിച്ചു. വലിയ തോതിലുള്ള ഉല്‍പ്പാദനം വഴി കമ്പനികള്‍ക്കും ഇനി ലാഭമുണ്ടാക്കാന്‍ സാധിക്കും. സബ്സിഡി നിലനിന്ന കാലയളവില്‍ കുറഞ്ഞ ബാറ്ററി ഡിമാന്‍ഡും സാമ്പത്തിക ലാഭവും ഇലക്ട്രിക് ത്രീ-വീലറുകളുടെ വില്‍പ്പന വേഗത്തിലാക്കിയിരുന്നു. പെട്രോള്‍, ഡീസല്‍ വാഹനങ്ങളേക്കാള്‍ പ്രവര്‍ത്തന ചിലവ് കുറവായതിനാല്‍ ഡ്രൈവര്‍മാര്‍ ഇവികളിലേക്ക് മാറാന്‍ താല്‍പര്യം കാണിച്ചു.
സബ്‌സിഡികള്‍ ഇല്ലാതാകുന്നതോടെ ഇവികളിലേക്ക് മാറാന്‍ കുറച്ചുപേര്‍ എന്തായാലും മടിക്കും. ഇത് മറികടക്കാനായി പുതിയ ബിസിനസ് മോഡലുകളും ഫിനാന്‍സിംഗ് രീതികളും കമ്പനികള്‍ക്ക് അവലംബിക്കേണ്ടി വരും. കേന്ദ്ര സബ്സിഡി അവസാനിച്ചെങ്കിലും ചില സംസ്ഥാന സര്‍ക്കാരുകള്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനായി ഇപ്പോഴും ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ഈ ആനുകൂല്യങ്ങള്‍ തുടര്‍ന്നേക്കാം.

ഓരോ സംസ്ഥാനത്തിന്റെയും ഇലക്ട്രിക് വാഹന നയങ്ങള്‍ അനുസരിച്ച് പ്രാദേശികമായി ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. കേന്ദ്ര തീരുമാനത്തിന് പിന്നാലെ വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ വിപണന തന്ത്രങ്ങളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ്. ഇലക്ട്രിക് മുച്ചക്ര വാഹനങ്ങളുടെ സബ്‌സിഡി നിര്‍ത്തലാക്കിയ തീരുമാനത്തിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം. അത് എന്തായാലും നിങ്ങളുടെ പ്രതികരണം കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








