ഗംഭീറിന്റെ 'പെറ്റ്', ഇന്ത്യന്‍ ടീമില്‍ സ്ഥിരം സീറ്റുറപ്പിച്ചതോടെ യാത്ര ഉറൂസിലേക്ക് മാറ്റി പേസര്‍

ഇന്ത്യയില്‍ ഏറ്റവും ഗ്ലാമാറും പണക്കൊഴുപ്പുമുള്ള കായിക വിനോദമായ ക്രിക്കറ്റില്‍ പേരെടുത്താല്‍ കളിക്കാരുടെ ജീവിതം തന്നെ മൊത്തത്തില്‍ മാറുന്നത് നാം കണ്ടിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങള്‍ കളത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ ഒരുവശത്ത് പ്രശസ്തിക്കൊപ്പം ബാങ്ക് ബാലന്‍സും കൂടുന്നു. ഐപിഎല്ലാണ് നിരവധി യുവതാരങ്ങളുടെ തലവര മാറ്റിയത്. ഐപിഎല്‍ വഴി ദേശീയ ടീമിലെത്തി നാലാള്‍ അറിയുന്ന നിലയിലെത്തി കഴിയുമ്പോള്‍ ക്രിക്കറ്റ് താരങ്ങള്‍ പൊതുവേ വില കൂടിയ ആഡംബര വാഹനങ്ങള്‍ വാങ്ങിക്കൂട്ടാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവ പേസര്‍ ഹര്‍ഷിത് റാണയാണ് (Harshit Rana) ഇപ്പോള്‍ ആഡംബര കാറുകളുടെ ലോകത്തേക്ക് ചുവടുവെച്ചിരിക്കുന്നത്.

ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ കരുത്തുറ്റ ഉറൂസ് (Lamborghini Urus) എസ്‌യുവി മോഡല്‍ താരം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മഞ്ഞ നിറത്തിലുള്ള ലംബോര്‍ഗിനി ഉറൂസില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന ഹര്‍ഷിത് റാണയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇന്‍സ്റ്റന്റ് ബോളിവുഡ് ആണ് പേസര്‍ പുതിയ ഉറൂസില്‍ വിമാനത്താവളത്തിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

harshit rana buys lamborghini urus

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മികച്ച പ്രകടനം പുറത്തെടുത്ത ഹര്‍ഷിത് റാണ ചുരുങ്ങിയ കാലം കൊണ്ടാണ് ആരാധകരുടെ പ്രിയങ്കരനായി മാറിയത്. കെകെആര്‍ പരിശീലകനായിരുന്ന ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പുരുഷ ടീമിന്റെ ഹെഡ് കോച്ച് ആയി നിയമിക്കപ്പെട്ടതോടെ 'രക്ഷപ്പെട്ട' കളിക്കാരില്‍ ഒരാളാണ് ഹര്‍ഷിത് റാണയെന്നും വേണമെങ്കില്‍ പറയാം. ഗംഭീറിന്റെ ടീം ഇന്ത്യയിലെ അവിഭാജ്യ ഘടകമായി ഹര്‍ഷിത് മാറി.

ടെസ്റ്റ്, ഏകദിന, ട്വന്റി20 ഫോര്‍മാറ്റുകളില്‍ അരങ്ങേറ്റത്തില്‍ 3 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്ററെന്ന റെക്കോഡും താരം സ്വന്തമാക്കി. ചുരുങ്ങിയ സമയം കൊണ്ട് എല്ലാ ഫോര്‍മാറ്റിലുമുള്ള ചുരുക്കം ചില കളിക്കാരില്‍ ഒരാളായി ഹര്‍ഷിത് മാറിയത് ഗംഭീറിന്റെ പക്ഷപാതം കാരണമാണെന്ന് വിമര്‍ശകര്‍ ആരോപിക്കാറുണ്ട്. ഇതിനെല്ലാം ഗംഭീര്‍ തന്നെ മറുപടി നല്‍കിയതാണ്. ഏതായാലും ദേശീയ ടീമിലെത്തിയതോടെ ഡല്‍ഹിക്കാരന്റെ ജീവിതശൈലിയില്‍ വന്ന മാറ്റത്തിന്റെ പ്രതിഫലനമാണ് പുതിയ കാറെന്ന് ആരാധകര്‍ വിശ്വസിക്കുന്നു.

ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവികളില്‍ ഒന്നാണ് ലംബോര്‍ഗിനി ഉറൂസ്. ലംബോര്‍ഗിനി ബ്രാന്‍ഡിന്റെ ആദ്യത്തെ എസ്‌യുവിയായ ഉറൂസ് ഇന്ന് ലോകത്തെ സെലിബ്രിറ്റികളുടെയും സമ്പന്നരുടെയും ഇഷ്ട ചോയ്‌സുകളില്‍ ഒന്നാണ്. ലംബോര്‍ഗിനിയുടെ സിഗ്‌നേച്ചര്‍ ഡിസൈന്‍ ശൈലി പിന്‍തുടരുന്ന ഉറൂസില്‍ എയറോഡൈനാമിക് സവിശേഷതകള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. കാര്‍ബണ്‍ സെറാമിക് ബ്രേക്കുകള്‍, മികച്ച എയര്‍ സസ്പെന്‍ഷന്‍, മോഡേണ്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയടക്കം നിരവധി സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏകദേശം 650 bhp പവറും 850 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 4.0 ലിറ്റര്‍ V8 ട്വിന്‍-ടര്‍ബോ എഞ്ചിനാണ് ഇതിന്റെ ഹൃദയം. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും 4WD സംവിധാനവും ഏത് ദുഷ്‌കര സാഹചര്യത്തിലും കരുത്തുറ്റ പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കുന്നു. അത്യാധുനിക മെക്കാനിക്കല്‍ സവിശേഷതകളും എഞ്ചിന്‍ കാര്യക്ഷമതയും ഉറൂസിന്റെ പ്രധാന പ്രത്യേകതകളാണ്.

harshit rana buys lamborghini urus

ഏത് സൂപ്പര്‍ കാറിനോടും കിടപിടിക്കുന്ന പെര്‍ഫോമന്‍സും ഉറൂസ് പുറത്തെടുക്കും. നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ എസ്‌യുവിക്ക് വെറും 3.6 സെക്കന്‍ഡ് മാത്രം മതി. മണിക്കൂറില്‍ 305 കിലോമീറ്ററാണ് ഉറൂസിന്റെ പരമാവധി വേഗത. വിവിധ ഡ്രൈവിംഗ് മോഡുകള്‍ ഇന്ത്യന്‍ റോഡുകളിലും സുഗമമായ യാത്ര ഉറപ്പാക്കാന്‍ ഈ വാഹനത്തെ സഹായിക്കുന്നു.

ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 4.18 കോടി രൂപ മുതല്‍ 4.57 കോടി രൂപ വരെയാണ് ലംബോര്‍ഗിനി ഉറൂസിന്റെ എക്‌സ്-ഷോറൂം വില പോകുന്നത്. രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സും ലക്ഷ്വറി ടാക്‌സുമൊല്ലാം ചേര്‍ത്ത് ഉറൂസ് നിരത്തിലിറക്കാന്‍ ലക്ഷങ്ങള്‍ പിന്നെയും പൊടിക്കണം. നിലവില്‍ 4.80 കോടി രൂപയാണ് ഉറൂസിന്റെ ഡല്‍ഹിയിലെ ഓണ്‍റോഡ് വില.

harshit rana buys lamborghini urus

ടോപ് എന്‍ഡ് ഉറൂസ് SE പ്ലഗിന്‍ ഹൈബ്രിഡ് നിരത്തിലെത്തിക്കാന്‍ 5.25 കോടി രൂപയാകും. ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്ന കസ്റ്റമൈസേഷനുകള്‍ക്ക് അനുസരിച്ച് വിലയില്‍ മാറ്റങ്ങള്‍ വരാം. സൂപ്പര്‍ കാറിന്റെ വേഗതയും എസ്‌യുവിയുടെ പ്രായോഗികതയും സ്‌പെയ്‌സും സമന്വയിക്കുന്ന മോഡല്‍ ആയതിനാലാണ് സെലിബ്രിറ്റികള്‍ ലംബോര്‍ഗിനി ഉറൂസില്‍ ആകൃഷ്ടരാകുന്നത്.

ഉറൂസ് സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ക്രിക്കറ്റര്‍ അല്ല ഹര്‍ഷിത് റാണ. രോഹിത് ശര്‍മയും ഹര്‍ദിക് പാണ്ഡ്യയുമാണ് ഉറൂസ് ഉടമകളായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. കരിയറില്‍ മികച്ച സമയത്തില്‍ കൂടി കടന്ന് പോകുന്ന ഹര്‍ഷിത് റാണക്ക് വരും മത്സരങ്ങളില്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ പന്തെറിയാന്‍ ആവേശം നല്‍കുന്നതാണ് വ്യകതി ജീവിതത്തിലെ ഈ നേട്ടം. 23-കാരന്റെ ഗരാജില്‍ ബിഎംഡബ്ല്യു 5 സീരീസുമുണ്ട്.

More from DriveSpark

Article Published On: Saturday, January 3, 2026, 18:42 [IST]
English summary
Indian cricketer harshit rana spotted in his new lamborghini urus price features details malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X