ക്രെറ്റയൊക്കെ 'തീര്‍ന്ന്'! രാജ്യത്തെ എസ്‌യുവികളുടെ രാജാവ് ഇനി ടാറ്റയില്‍ നിന്ന്; ടോപ് 10 പട്ടിക ഇതാ...

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടപ്പാക്കിയ ജിഎസ്ടി 2.0 കാരണം രാജ്യത്ത് ചെറുകാറുകള്‍ക്ക് ജീവശ്വാസം ലഭിച്ചിരുന്നു. എന്നിരുന്നാലും ഇപ്പോഴും ട്രെന്‍ഡ് സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ക്ക് (എസ്‌യുവി) അനുകൂലമായി തന്നെയാണ് തുടരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ വിറ്റഴിക്കപ്പെടുന്ന പാസഞ്ചര്‍ കാര്‍ ആയിരുന്ന മാരുതി സുസുക്കി ഡിസയര്‍ സബ് കോംപാക്ട് സെഡാനെ താഴെ ഇറക്കി ഒരു എസ്‌യുവി ആ സ്ഥാനം പിടിച്ചടക്കയിരുന്നു. എന്നാല്‍ കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ രാജാവായിരുന്ന ഹ്യുണ്ടായി ക്രെറ്റയല്ല (Hyundai Creta) ആ മോഡല്‍.

2026 ജൂണ്‍ മാസത്തിലെ പാസഞ്ചര്‍ വാഹന വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ജനപ്രിയ മോഡലായ ക്രെറ്റ ടോപ് 10 എസ്‌യുവികളുടെ പട്ടികയില്‍ പോലും ഇല്ലായിരുന്നു. ഇന്ത്യന്‍ വാഹന വിപണിക്ക് വലിയ ലാഭം നേടിക്കൊടുത്ത മാസമായിരുന്നു 2026 ജൂണ്‍ എന്നാണ് ഇന്ത്യ കാര്‍ ന്യൂസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

tata punch

ആകെ 1,56,014 പാസഞ്ചര്‍ വാഹനങ്ങളാണ് കഴിഞ്ഞ മാസം ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കപ്പെട്ടത്. 2025 ജൂണിലെ 1,16,267 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 34.19 ശതമാനത്തിന്റെ വമ്പന്‍ വാര്‍ഷിക വളര്‍ച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട എസ്‌യുവികള്‍ ഏതൊക്കെയാണെന്നാണ് നമ്മള്‍ ഈ റിപ്പോര്‍ട്ടില്‍ പരിശോധിക്കാൻ പോകുന്നത്.

ഇലക്ട്രിക്, പെട്രോള്‍ പതിപ്പുകള്‍ ഉള്‍പ്പെടെ മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വില്‍പ്പനക്കെത്തുന്ന ടാറ്റ പഞ്ച് (Tata Punch) ആണ് റെക്കോര്‍ഡ് വില്‍പ്പനയോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറും എസ്‌യുവിയുമായി മാറിയത്. 2026 ജൂണില്‍ 21,006 പഞ്ചുകളാണ് ടാറ്റ ഉപഭോക്താക്കള്‍ക്ക് കൈമാറിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പഞ്ചിന്റെ വില്‍പ്പനയില്‍ 101.09 ശതമാനത്തിന്റെ വന്‍ വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

tata nexon

പഞ്ചിന് തൊട്ടുപിന്നാലെ 18,335 യൂണിറ്റുകളുടെ വില്‍പ്പനയുമായി ടാറ്റ നെക്‌സോണ്‍ (Tata Nexon) ആണ് മൊത്തം കാര്‍ വില്‍പ്പനയിലും എസ്‌യുവി വില്‍പ്പനയിലും രണ്ടാം സ്ഥാനത്തെത്തിയത്. 2്025 ജൂണ്‍ മാസത്തെ അപേക്ഷിച്ച് 58.03 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് നെക്‌സോണ്‍ നേടിയത്. അതേസമയം 14,097 യൂണിറ്റുകള്‍ വിറ്റഴിച്ച് മഹീന്ദ്ര സ്‌കോര്‍പിയോ (Mahindra Scorpio) ഇന്ത്യയിലെ മൂന്നാമത്തെ മികച്ച എസ്‌യുവി യായി മാറി.

13,135 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി സുസുക്കിയുടെ ഫ്രോങ്ക്‌സ് (Maruti Fronx) ക്രോസ്ഓവര്‍ എസ്‌യുവി ലിസ്റ്റില്‍ നാലാം സ്ഥാനം ഉറപ്പിച്ചു. ഫ്രോങ്ക്‌സിന്റെ പുത്തന്‍ ഫെയ്‌സ്ലിഫ്റ്റ് പതിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുകയാണ് മാരുതിയിപ്പോള്‍. അത്യാധുനിക ADAS സുരക്ഷാ ഫീച്ചറുകളും ഹൈബ്രിഡ് പവര്‍ട്രെയിനുമായി വരുമെന്ന് പ്രതീക്ഷിക്കുന്ന അപ്‌ഡേറ്റഡ് പതിപ്പിന്റെ പരീക്ഷണയോട്ടം തകൃതിയായി നടക്കുന്നുണ്ട്.

maruti fronx

മാരുതി സുസുക്കി ഇന്‍ ഹൗസായി നിര്‍മിക്കുന്ന സീരീസ് ഹൈബ്രിഡ് ടെക്ക് ലഭിച്ചാല്‍ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഹൈബ്രിഡ് കാറായി ഫ്രോങ്ക്‌സ് മാറും. ലിറ്ററിന് 30 കിലോമീറ്ററിന് മുകളില്‍ ഇന്ധനക്ഷമത നല്‍കിയാല്‍ പിന്നെ സെയില്‍സ് ചാര്‍ട്ട് ഫ്രോങ്ക്‌സ് ഭരിക്കും. പട്ടികയില്‍ അഞ്ചും ആറും സ്ഥാനങ്ങള്‍ യഥാക്രമം ഹ്യുണ്ടായി വെന്യൂ (10,776 യൂണിറ്റ്), മഹീന്ദ്ര XUV 3XO (10,063 യൂണിറ്റ്) എന്നിവ സ്വന്തമാക്കി.

ഇതിന് തൊട്ടുപിന്നാലെ 10,035 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതിയുടെ വിക്ടോറിസ് മിഡ്സൈസ് എസ്‌യുവി ഏഴാം സ്ഥാനത്തും 9,939 യൂണിറ്റുകളുമായി മാരുതി ബ്രെസ എട്ടാം സ്ഥാനത്തുമെത്തി. ഇന്ത്യന്‍ വിപണിയിലെ മത്സരം കൊഴുപ്പിക്കാന്‍ 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനുമായി 2026 മാരുതി ബ്രെസ ഫെയ്‌സ്ലിഫ്റ്റ് പതിപ്പ് ജൂലൈ 23-ന് ലോഞ്ച് ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ഇത് ബജറ്റ് എസ്‌യുവി സെഗ്മെന്റില്‍ മാരുതിക്ക് കൂടുതല്‍ കരുത്ത് പകരുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. ടോപ് 10 എസ്‌യുവി പട്ടികയിൽ 9,654 യൂണിറ്റുകളുടെ വില്‍പ്പനയുമായി കിയ സെല്‍റ്റോസ് ഒമ്പതാം സ്ഥാനത്തും 9,244 യൂണിറ്റുകളുമായി മഹീന്ദ്ര XUV 7XO പത്താം സ്ഥാനത്തും എത്തി.

സെല്‍റ്റോസ്, XUV 7XO എന്നീ രണ്ട് എസ്‌യുവികള്‍ക്കും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കാര്യക്ഷമതയുള്ള ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷനുകള്‍ നല്‍കാന്‍ കമ്പനികള്‍ പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ മാസം സപ്ലയറുടെ ഫാക്ടറിയില്‍ അപ്രതീക്ഷിതമായുണ്ടായ തീപിടുത്തം കഴിഞ്ഞ മാസം ക്രെറ്റയടക്കമുള്ള ഹ്യുണ്ടായി കാറുകളുടെ വില്‍പ്പനയെ ബാധിച്ചിട്ടുണ്ട്. കാര്യങ്ങള്‍ പഴയ പടിയായാല്‍ ക്രെറ്റ പൂര്‍വാധികം ശക്തിയോടെ മടങ്ങി വന്ന് ടോപ് 10 പട്ടികയിലെ മുകള്‍ നിരയില്‍ തന്നെ സ്ഥാനം പിടിക്കുമെന്ന് ഉറപ്പിച്ച് പറയാം.

Article Published On: Tuesday, July 7, 2026, 18:23 [IST]
English summary
Indias 10 best selling suvs june 2026 hyundai creta out tata punch tops list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X