പെട്രോളിനേക്കാൾ ₹20 കുറവ്! ₹82.12 മാത്രം വിലയുള്ള 'E85' ഇന്ധനം ഇന്ത്യയിൽ, നിങ്ങളുടെ വണ്ടിയിൽ അടിക്കാമോ?

ഇന്ത്യന്‍ ഹരിത ഇന്ധന വിപ്ലവത്തില്‍ ചരിത്രപരമായ നാഴികക്കല്ല് കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ E85 ഫ്യുവല്‍ ഡിസ്‌പെന്‍സിംഗ് സ്റ്റേഷന്‍ ന്യൂഡല്‍ഹിയില്‍ ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചു ആരംഭിച്ചു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സുസ്ഥിര ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായാണ് പുതിയ E85 ഇന്ധന വിതരണ കേന്ദ്രം രാജ്യതലസ്ഥാനത്ത് തുറന്നത്. പെട്രോളിനേക്കാള്‍ വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഈ പുത്തന്‍ പരിസ്ഥിതി സൗഹൃദ ഇന്ധനത്തെ കുറിച്ചും അതിന്റെ സാങ്കേതികവും മെക്കാനിക്കലുമായ സവിശേഷതകളെ കുറിച്ചും ഈ റിപ്പോര്‍ട്ടില്‍ വിശദമായി വായിക്കാം.

നിലവില്‍ വിപണിയിലുള്ള ഇന്ധനങ്ങളേക്കാള്‍ വളരെ വില കുറവാണ് എന്നതാണ് E85 ഇന്ധനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഡല്‍ഹിയില്‍ ആരംഭിച്ച ഈ പ്രത്യേക പമ്പില്‍ E85 ഇന്ധനത്തിന് ലിറ്ററിന് 82.12 രൂപയാണ് വില. നിലവില്‍ രാജ്യത്തുടനീളം വിതരണം ചെയ്യുന്ന E20 പെട്രോളിന് ലിറ്ററിന് 102.12 രൂപയുള്ളപ്പോഴാണ് ഈ പുത്തന്‍ ഇന്ധനം 20 രൂപയോളം വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.

india s first e85 petrol pump delhi

എന്താണ് E85 ഇന്ധനം?

സാങ്കേതികമായി നോക്കിയാല്‍, 85 ശതമാനം വരെ എഥനോളും വെറും 15 ശതമാനം മാത്രം പെട്രോളും അടങ്ങിയ പ്രത്യേക മിശ്രിതമാണ് E85. നിലവിലുള്ള E20 ഇന്ധനത്തില്‍ 20 ശതമാനം എഥനോളും 80 ശതമാനം പെട്രോളുമാണുള്ളത്. എഥനോളിന്റെ അളവ് ഗണ്യമായി വര്‍ദ്ധിപ്പിച്ചതാണ് ഇതിനെ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കുന്നത്.

കരിമ്പ്, ചോളം, കാര്‍ഷിക അവശിഷ്ടങ്ങള്‍ എന്നിവയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഒരു പുനരുപയോഗ ഇന്ധനമാണ് എഥനോള്‍. അതിനാല്‍ ഇത് പെട്രോളിയം പോലെ ഭൂമിക്കടിയില്‍ നിന്ന് ഖനനം ചെയ്യേണ്ടതില്ല. ഇത് ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം (Forex Reserves) വലിയ തോതില്‍ ലാഭിക്കാന്‍ സഹായിക്കും.

india s first e85 petrol pump delhi

മെക്കാനിക്കല്‍ മാറ്റങ്ങളും ഫ്ലക്സ് -ഫ്യുവല്‍ എഞ്ചിനുകളും

E85 ഇന്ധനത്തില്‍ എഥനോളിന്റെ അളവ് 85 ശതമാനത്തോളമുള്ളതിനാല്‍ സാധാരണ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഇത് നേരിട്ട് അടിക്കാന്‍ സാധിക്കില്ല. ഉയര്‍ന്ന അളവിലുള്ള എഥനോള്‍ കാര്യക്ഷമമായി കത്താനായി പ്രത്യേകം മെക്കാനിക്കല്‍ മാറ്റങ്ങള്‍ വരുത്തിയ 'ഫ്ലക്സ് -ഫ്യുവല്‍' (Flex-Fuel Vehicles) വാഹനങ്ങളില്‍ മാത്രമാണ് ഈ ഇന്ധനം ഉപയോഗിക്കേണ്ടത്.

പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് ഊര്‍ജ്ജക്ഷമത കുറവായതിനാല്‍ മൈലേജില്‍ നേരിയ കുറവുണ്ടാകാം. ഇത് പരിഹരിക്കാന്‍ ഫ്ലക്സ് -ഫ്യുവല്‍ വാഹനങ്ങളില്‍ പ്രത്യേകമായി കാലിബ്രേറ്റ് ചെയ്ത എഞ്ചിന്‍ മാനേജ്മെന്റ് സിസ്റ്റം (ECU), പരിഷ്‌കരിച്ച ഫ്യുവല്‍ ഇന്‍ജക്ടറുകള്‍, ഫ്യുവല്‍ പമ്പുകള്‍, പ്രത്യേക ഫ്യുവല്‍ ലൈനുകള്‍ എന്നിവ സജ്ജീകരിക്കുന്നു.

india s first e85 petrol pump delhi

ഇന്ത്യൻ കമ്പനികളുടെ പുത്തൻ ചുവടുവെപ്പുകൾ

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ അത്ര പ്രചാരത്തിലില്ലെങ്കിലും പ്രമുഖ ബ്രാന്‍ഡുകളായ മാരുതി സുസുക്കി, ഹീറോ മോട്ടോര്‍കോര്‍പ്പ്, ടൊയോട്ട എന്നിവര്‍ തങ്ങളുടെ പുത്തന്‍ ഫ്ലക്സ് -ഫ്യുവല്‍ മോഡലുകള്‍ സാങ്കേതികമായി വികസിപ്പിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ നമ്പര്‍ 1 ടൂവീലര്‍ ബ്രാന്‍ഡായ ഹീറോ മോട്ടോര്‍കോര്‍പ്പ് തങ്ങളുടെ ജനപ്രിയ ബൈക്കുകളായ സ്‌പ്ലെന്‍ഡര്‍ പ്ലസ്, HF ഡീലക്‌സ് എന്നിവയുടെ ഫ്ലക്സ് -ഫ്യുവല്‍ പതിപ്പുകള്‍ പുറത്തിറക്കിയത്.

സ്പ്ലെന്‍ഡര്‍ പ്ലസ് ഫ്ലക്സ് -ഫ്യുവല്‍ മോഡലിന് 82,710 രൂപയും HF ഡീലക്സ് ഫ്ലക്സ് -ഫ്യുവല്‍ പതിപ്പിന് 72,792 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഡല്‍ഹി എക്സ്ഷോറൂം വിലകളാണ് ഇത്. രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും വില്‍പ്പന അടുത്ത മാസം അതായത് 2026 ജൂലൈയില്‍ ആരംഭിക്കും. ഡല്‍ഹിയിലും മഹാരാഷ്ട്രയിലെ തെരഞ്ഞെടുത്ത ചില ഭാഗങ്ങളിലും മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ ഫ്ലക്സ് -ഫ്യുവല്‍ ബൈക്കുകള്‍ വിതരണം ചെയ്യുക.

ഇതിന് ശേഷം ഘട്ടംഘട്ടമായി രാജ്യത്തുടനീളമുള്ള മറ്റ് നഗരങ്ങളിലേക്കും ഈ ബയോ-ഫ്യുവല്‍ ബൈക്കുകള്‍ വിതരണത്തിന് എത്തിക്കാനാണ് കമ്പനി ആസൂത്രണം ചെയ്യുന്നത്. വ്യാഴാഴ്ച (0$ ജൂണ്‍ 2026) രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ വാഗണ്‍ആര്‍ ഫ്‌ലെക്‌സ്-ഫ്യുവല്‍ പ്രോട്ടോടൈപ്പ് ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഡിസൈന്‍, ഇന്റീരിയര്‍, ഫീച്ചര്‍ ലിസ്റ്റ് തുടങ്ങി പല കാര്യങ്ങളിലും സ്റ്റാന്‍ഡേര്‍ഡ് വാഗണ്‍ആറിന് സമാനമാണ് ഫ്‌ലെക്സ് ഫ്യുവല്‍ പതിപ്പ്.

എക്സ്റ്റീരിയര്‍ ഒന്നുതന്നെയാണെങ്കിലും E85 മോഡലാണെന്ന് വേര്‍തിരിച്ചറിയാനായി നല്‍കിയ സ്റ്റിക്കര്‍ വര്‍ക്കുകളാണ് പ്രപധാന വ്യത്യാസം. ഇതിലെ വിശ്വസനീയമായ K12N 1.2 ലീറ്റര്‍ 4-സിലിണ്ടര്‍ എഞ്ചിനില്‍ പുതിയ ഫ്യുവല്‍ പമ്പ്, ഇന്‍ജക്ടറുകള്‍, എഥനോളിന്റെ അളവ് കൃത്യമായി തിരിച്ചറിയാന്‍ സഹായിക്കുന്ന അത്യാധുനിക എഥനോള്‍ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും, ഫ്ലക്സ് -ഫ്യുവല്‍ രാജ്യത്ത് വ്യാപകമായി ലഭ്യമല്ലാത്തത് പ്രധാന വെല്ലുവിളിയായി തുടരുന്നു. നിലവില്‍, ഡല്‍ഹി-എന്‍സിആര്‍ മേഖലയിലും മുംബൈ-നാഗ്പൂര്‍ ഇടനാഴിയിലുമായി 50 മുതല്‍ 100 വരെ സ്ഥലങ്ങളില്‍ മാത്രമാണ് ഡിസ്‌പെന്‍സിംഗ് ഔട്ട്ലെറ്റുകള്‍ ഉള്ളത്. 2027 അവസാനത്തോടെ രാജ്യത്തുടനീളം 5,000 ഔട്ട്ലെറ്റുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ എണ്ണം തികയ്ക്കാനായാല്‍, ഫ്ലക്സ് -ഫ്യുവല്‍ വാഹനങ്ങളുടെ പ്രായോഗിക ഉപയോഗക്ഷമത ഗണ്യമായി വര്‍ദ്ധിപ്പിക്കാം.

Article Published On: Saturday, June 6, 2026, 16:26 [IST]
English summary
Indias first e85 ethanol fuel pump launched delhi rs 20 cheaper than e20 petrol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X