ഇനി കുറഞ്ഞ വിലയില്‍ കാറുകൾ സുലഭമായി കിട്ടും? ചൈനയില്‍ നിന്ന് 'സ്റ്റീല്‍ ഭീമന്‍' കൊണ്ടുവരുന്ന അഡാര്‍ ഐറ്റംസ്

അടുത്ത കാലത്തായി ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണിയായി മാറിയിരുന്നു. ഇന്ത്യന്‍ വിപണിയിലെ ബിസിനസ് സാധ്യത മുന്നില്‍ കണ്ട് പല വമ്പന്‍ ഗ്രൂപ്പുകളും ഇപ്പോള്‍ വാഹന വ്യവാസയത്തിലേക്ക് കടന്നുവരികയാണ്. ഇന്ത്യയിലെ പ്രമുഖ വ്യവസായ ഭീമന്മാരായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് (JSW Group) സ്റ്റീല്‍, സിമന്റ് മേഖലകള്‍ക്ക് ശേഷം ഓട്ടോമൊബൈല്‍ രംഗത്തേക്ക് ചുവടുവെക്കുകയാണ്. നിലവില്‍ എംജി മോട്ടോര്‍സുമായി സഹകരിക്കുന്ന ജെഎസ്ഡബ്ല്യു സ്വന്തം ബ്രാന്‍ഡിന് കീഴില്‍ കാറുകള്‍ പുറത്തിറക്കാനായി ചൈനീസ് കമ്പനിയായ ചെറിയുമായി (Chery) കൈകോര്‍ത്തിരിക്കുകയാണ്.

ഈ പുതിയ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി ചൈനീസ് ബ്രാന്‍ഡിന്റെ നിരവധി മോഡലുകള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്. മുമ്പ് ചെറി ഐകാര്‍ V23 പോലെയുള്ള മോഡലുകള്‍ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹന പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചെറി ജേക്കോ J5 (Chery Jaecoo J5) എന്ന പ്രീമിയം എസ്‌യുവിയുടെ ടെസ്റ്റിംഗ് ഇന്ത്യയില്‍ ആരംഭിച്ചിരിക്കുന്നത്.

jaecoo j5 ev

നേരത്തെ ഈ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പ് മാത്രമായിരുന്ന രാജ്യത്ത് പരീക്ഷിച്ചത്. അതുകൊണ്ട് തന്നെ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഇവി മോഡല്‍ മാത്രം ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കും എന്നായിരുന്നു പൊതുധാരണ. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ മോഡലിന്റെ ഐസി എഞ്ചിന്‍ (ICE) പതിപ്പിന്റെ പരീക്ഷണ ഓട്ടവും ഇപ്പോള്‍ ഇന്ത്യയില്‍ ആദ്യമായി ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇലക്ട്രിക്കിനൊപ്പം പെട്രോള്‍ പതിപ്പും പ്രതീക്ഷിക്കാം.

അന്താരാഷ്ട്ര വിപണിയില്‍ ചെറി ജേക്കോ J5 മോഡല്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഇതില്‍ ഒന്ന്. പരമാവധി 156 PS പവറും 275 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ കാര്യക്ഷമമായ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ സ്‌ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ് രണ്ടാമത്തെ ഓപ്ഷന്‍.

പെട്രോള്‍ എഞ്ചിനോടൊപ്പം ഒരു ഇലക്ട്രിക് മോട്ടോറും 1.8kWh ശേഷിയുള്ള ബാറ്ററി പായ്ക്കും ഉള്‍ക്കൊള്ളുന്നതാണ് ഇതിലെ ഹൈബ്രിഡ് സിസ്റ്റും. ഹൈബ്രിഡ് സിസ്റ്റം സംയോജിതമായി പരമാവധി 224 PS പവറും 295 Nm പീക്ക് ടോര്‍ക്കും പുറത്തെടുക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. സാങ്കേതിക, സുഖസൗകര്യങ്ങളുടെ കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചകളും വരുത്താതെയാണ് ഈ എസ്‌യുവി അണിയറയില്‍ ഒരുങ്ങുന്നത്.

വലിയ 13.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡ്രൈവര്‍ക്കായി പ്രത്യേക 8.8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും അകത്തളത്തില്‍ നല്‍കിയിട്ടുണ്ടെന്നാണ വിവരം. ഇവ കൂടാതെ 540 ഡിഗ്രി വ്യൂ നല്‍കുന്ന ക്യാമറ സിസ്റ്റം, വലിയ പനോരമിക് സണ്‍റൂഫ്, പ്രീമിയം ശ്രവ്യാനുഭവം സമ്മാനിക്കുന്ന 8 സ്പീക്കര്‍ സോണി സൗണ്ട് സിസ്റ്റം എന്നിവയും ഇതിലുണ്ട്.

ഒപ്പം ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍, വെന്റിലേറ്റഡ് സീറ്റുകള്‍, യാത്രക്കാരുടെ സുരക്ഷയ്ക്കായി ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS), 7 എയര്‍ബാഗുകള്‍ എന്നിവയും ഇന്ത്യന്‍ പതിപ്പില്‍ ഉണ്ടാകും. മോഡേണ്‍ ഫീച്ചറുകള്‍ ഇഷ്ടപ്പെടുന്ന യുവതലമുറയില്‍ പെട്ട ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പോന്ന എല്ലാം തന്നെ ഈ കാറില്‍ ഉണ്ടാകും.

നിലവില്‍ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഇന്ത്യന്‍ നിരത്തില്‍ പരീക്ഷിക്കുന്ന എല്ലാ മോഡലുകളും വില്‍പ്പനക്ക് എത്തുമോ എന്ന് ചോദിച്ചാഇ കമ്പനി അതിന് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. എങ്കിലും ഈ പുതിയ സഖ്യത്തിന് കീഴിലുള്ള ആദ്യത്തെ പ്രീമിയം കാര്‍ ഈ വര്‍ഷം അവസാനത്തോടെ തന്നെ ഇന്ത്യന്‍ വിപണിയില്‍ വില്‍പനക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്സവ സീസണില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അപ്‌ഡേറ്റുകള്‍ പ്രതീക്ഷിക്കാം.

Article Published On: Thursday, July 16, 2026, 8:00 [IST]
English summary
Jsw group chery jaecoo j5 ice model testing india launch details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X