ചെറിയ കാറിൻ്റെ വിലയ്ക്ക് SUV വാങ്ങാം; കുടുംബങ്ങളുടെ പ്രിയങ്കരനായി MG HECTOR

2019-ലാണ് എംജി മോട്ടോർ ഹെക്ടറുമായി ഇന്ത്യൻ വിപണിയിലെത്തുന്നത്. ഇത് രാജ്യത്തെ ആദ്യത്തെ ഇൻ്റർനെറ്റ് കാറായി കണക്റ്റിവിറ്റി കാഴ്ചപ്പാടുകൾ തന്നെ മാറ്റിമറിച്ചു. 2020-ൽ ഹെക്ടർ പ്ലസും 2023-ലെ ഫെയ്‌സ്‌ലിഫ്റ്റിലൂടെ ലെവൽ-2 ADAS ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളും ചേർത്ത് എംജി മോഡലിനെ കൂടുതൽ മെച്ചപ്പെടുത്തി. ഇപ്പോൾ, ജെഎസ്‌ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ രണ്ടാം തലമുറ ഹെക്ടർ പുറത്തിറക്കിയിരിക്കുകയാണ്. ഡിസംബർ 15-ന് 11.99 ലക്ഷം രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയിൽ എത്തിയ പുത്തൻ മോഡൽ, ചെറിയ വാഹനങ്ങൾക്ക് സമാനമായ വിലയ്ക്ക്, വലിയൊരു മിഡ്-സൈസ് എസ്‌യുവി സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ടാക്കുന്നു എന്നതാണ് പ്രത്യേകത.

പുതിയ എംജി ഹെക്ടറിൻ്റെ ഡിസൈൻ എന്നത് റോഡിൽ ആകർഷകമായ സാന്നിധ്യവും സ്ഥിരതയും നൽകുന്നുണ്ട്. പുതിയ ഓറ ഹെക്സ് ഗ്രിൽ മുൻഭാഗത്തിന് ആകർഷക രൂപമാണ് നൽകുന്നത്. ഓറ സ്കൾപ്റ്റ് ബമ്പറുകൾ വീതി കൂട്ടുന്നു. പുതിയ ഓറ ബോൾട്ട് അലോയ് വീലുകൾ എക്സ്റ്റീരിയറിലെ വാഹനത്തിൻ്റെ ഭംഗി ഏറെ വർധിപ്പിക്കുന്നുണ്ട്. സെലഡോൺ ബ്ലൂ, പേൾ വൈറ്റ് എന്നീ പുതിയ നിറങ്ങളിലും ഹെക്ടർ ലഭ്യമാണ്.

mg hector

ഹെക്ടറിൻ്റെ ക്യാബിനിലേക്ക് നോക്കിയാൽകൂടുതൽ സ്ഥലത്തിനും സൗകര്യത്തിനും മുൻഗണന നൽകി തന്നെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ വിഭാഗത്തിലെ വിശാലമായ ഇൻ്റീരിയറും മികച്ച ലെഗ്‌റൂമും കുടുംബങ്ങൾക്ക് അനുയോജ്യമായ സീറ്റിംഗ് ലേഔട്ടും പുതിയ ഹെക്ടർ വാഗ്ദാനം ചെയ്യുന്നു. ക്യാബിൻ അന്തരീക്ഷം മെച്ചപ്പെടുത്താൻ രണ്ട് പുതിയ ഇൻ്റീരിയർ തീമുകൾ അവതരിപ്പിച്ചിട്ടുണ്ട്.

അഞ്ച് സീറ്ററിന് ഡ്യുവൽ ടോൺ ഐസ് ഗ്രേ ഫിനിഷാണ്. ആറ്, ഏഴ് സീറ്ററുകൾക്ക് അർബൻ ടാൻ തീം പ്രീമിയം ലുക്ക് നൽകുന്നു. ടെക്നോളജിയാണ് എംജി ഹെക്ടറിൻ്റെ കരുത്ത് എന്ന് തന്നെ പറയേണ്ടി വരും. ഡാഷ്‌ബോർഡിലെ 14 ഇഞ്ച് (35.56 സെൻ്റീമീറ്റർ) പോർട്രെയ്റ്റ് ടച്ച്‌സ്‌ക്രീൻ ശ്രദ്ധാകേന്ദ്രമാണ്. സ്മാർട്ട് ബൂസ്റ്റ് സാങ്കേതികവിദ്യ സിസ്റ്റത്തിൻ്റെ വേഗതയും പ്രതികരണശേഷിയും മെച്ചപ്പെടുത്തുന്നു.

mg hector

i-SWIPE ടച്ച് ജെസ്ചർ കൺട്രോൾ ഒരു പ്രധാന കൂട്ടിച്ചേർക്കലാണ്. കാലാവസ്ഥാ നിയന്ത്രണം, മ്യൂസിക്ക്, നാവിഗേഷൻ എന്നിവയ്ക്കായി മൾട്ടി-ഫിംഗർ ഇൻപുട്ടുകൾ സ്വീകരിച്ച് ഇത് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് വളരെ മികച്ച അനുഭവം നൽകുന്നു. ഹെക്ടറിൻ്റെ കണക്ടഡ് ഫീച്ചറുകൾ വിപുലമാണ്. ഡിജിറ്റൽ ബ്ലൂടൂത്ത് കീ, കീ പങ്കിടൽ, പ്രെഡിക്റ്റീവ് മെയിൻ്റനൻസ്, റിമോട്ട് എസി പ്രവർത്തനം, 17.78 സെൻ്റീമീറ്റർ ഡിജിറ്റൽ MID എന്നിവ ഇതിലുണ്ട്. i-SMART സിസ്റ്റം 70-ൽ അധികം ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു.

പുതിയ ഹെക്ടറിൽ സുരക്ഷാ ഫീച്ചറുകളും സൗകര്യങ്ങളും കമ്പനി ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ട്. വീൽ വ്യൂ ഉൾപ്പെടുന്ന 360 ഡിഗ്രി എച്ച്ഡി ക്യാമറ, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ് എന്നിവ സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളാണ് എന്ന് വേണം പറയാൻ.

mg hector

ഉയർന്ന വേരിയൻ്റുകളിൽ ലെവൽ 2 ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) ലഭ്യമാണ്. റോഡിലെ സാഹചര്യങ്ങളെ നിരീക്ഷിച്ച് യാത്രക്കാരുടെ സുരക്ഷ എല്ലായ്പ്പോഴും ഉറപ്പാക്കുന്ന സാങ്കേതികവിദ്യയാണിത്. ഹെക്ടറിന് കരുത്തേകുന്നത് 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് 143 PS പരമാവധി പവറും 250 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന എഞ്ചിൻ മാനുവൽ അല്ലെങ്കിൽ സിവിടി ഗിയർബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.

പുതിയ ഹെക്ടർ ഓടിക്കാൻ വളരെ എളുപ്പവുമാണ്, അത് പോലെ തന്നെ നഗര സാഹചര്യങ്ങളിൽ പ്രത്യേകിച്ച്. ദൈനംദിന ഡ്രൈവിംഗിനും കുടുംബവുമായിട്ടുളള യാത്രകൾക്കുമെല്ലാം ഹെക്ടർ വളരെ ഉപയോഗപ്രദമാണ് എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. ഉപഭോക്താക്കൾക്ക് ഏഴ് വർഷം വരെ കാലാവധിയുള്ള 100 ശതമാനം ഓൺ-റോഡ് വില ഫണ്ടിംഗ്, ആക്സസറികൾക്കുള്ള പൂർണ്ണ ഫണ്ടിംഗ് പിന്തുണ എന്നിവയെല്ലാം തെരഞ്ഞെടുക്കാം കമ്പനി അവസരമൊരുക്കിയിട്ടുണ്ട്.

എംജി ഷീൽഡ് ഓണർഷിപ്പ് പ്രോഗ്രാം കൂടുതൽ ഉറപ്പ് നൽകുന്ന ഒന്നാണ്. മൂന്ന് വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറൻ്റി, മൂന്ന് വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ്, മൂന്ന് സൗജന്യ പീരിയോഡിക് സർവീസുകൾ എന്നിവയെല്ലാം ഇതിൽ സ്റ്റാൻഡേർഡായി കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. അരലക്ഷത്തിലധികം ഉപഭോക്താക്കൾ ഹെക്ടർ തിരഞ്ഞെടുത്തിട്ടുണ്ട്. ചെറിയ വിഭാഗത്തിലെ എതിരാളികളുടെ വിലയ്ക്ക്, വലിയതും മികച്ച സൗകര്യങ്ങളുള്ളതുമായ സി-എസ്‌യുവി ആഗ്രഹിക്കുന്നവർക്ക് പുതിയ ഹെക്ടർ മികച്ച തിരഞ്ഞെടുപ്പാണ്.

More from DriveSpark

Article Published On: Wednesday, January 7, 2026, 18:31 [IST]
English summary
Jsw mg hector 2nd gen launch price features india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X