പെട്രോൾ വിലക്കയറ്റം എംജിക്ക് ജാക്ക്പോട്ടായി! ജൂണിൽ റെക്കോർഡ് ഹോൾസെയിൽ വിൽപ്പന, 75 ശതമാനവും ഇവികൾ

രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ 2026 ജൂണ്‍ മാസത്തില്‍ തങ്ങളുടെ ബിസിനസ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ ഹോള്‍സെയില്‍ വില്‍പ്പന സ്വന്തമാക്കി. ഐസിഇ, ഇലക്ട്രിക് എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന വാഹനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കമ്പനിയുടെ പോര്‍ട്‌ഫോളിയോയാണ് എംജിക്ക് നിലവിലുള്ളത്. കമ്പനി ഔദ്യോഗികമായി പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജൂണ്‍ മാസത്തില്‍ കമ്പനിയുടെ മൊത്തവില്‍പ്പന 7,568 യൂണിറ്റിലെത്തി. 2025 ജൂണ്‍ മാസത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 30 ശതമാനത്തിന്റെ വന്‍ വാര്‍ഷിക വളര്‍ച്ചയാണ് ബ്രാന്‍ഡ് രേഖപ്പെടുത്തിയിരിക്കുന്നത്.

മുന്‍ മാസമായ 2026 മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോഴും എംജി പോസിറ്റീവ് നേട്ടമാണ് കുറിച്ചത.. 6048 യൂണിറ്റ് ഹോള്‍സെയില്‍ വില്‍പ്പനയുണ്ടായിരുന്ന 2026 മെയ്മാസത്തെ അപേക്ഷിച്ച് 25.13 ശതമാനം പ്രതിമാസ വളര്‍ച്ചയാണ് എംജിക്ക് നേടാനായത്. കമ്പനിയുടെ ഈ റെക്കോര്‍ഡ് മുന്നേറ്റത്തിന് പ്രധാന ചാലകശക്തിയായി മാറിയത് അവരുടെ അത്യാധുനിക ഇലക്ട്രിക് വാഹനങ്ങളാണ് (EV). കഴിഞ്ഞ മാസത്തെ ആകെ വില്‍പ്പനയുടെ 75 ശതമാനത്തിലധികം ഇവി മോഡലുകളാണ് സ്വന്തമാക്കിയതെന്നത് വിപണിയിലെ വലിയ മാറ്റങ്ങളെയാണ് കാണിക്കുന്നത്.

jsw mg motor india sales june 2026

നിലവില്‍ രാജ്യത്ത് ഏറ്റവും വിപുലമായ ഇവി നിരയുള്ള കമ്പനികളില്‍ ഒന്നാണ് എംജി. ആസ്റ്റര്‍, ഹെക്റ്റര്‍, മജസ്റ്റര്‍ എന്നീ ഐസിഇ മോഡലുകള്‍ക്കൊപ്പം കോമെറ്റ് ഇവി, വിന്‍ഡ്‌സര്‍ ഇവി, ZS ഇവി, സൈബര്‍സ്റ്റര്‍, M9 എന്നീ ഇലക്ട്രിക് വാഹനങ്ങളാണ് എംജി ഇന്ത്യയില്‍ വിപണനം ചെയ്യുന്നത്. തുടര്‍ച്ചയായി ഉയരുന്ന ഇന്ധനവിലയും ഇലക്ട്രിക് വാഹനങ്ങളുടെ കുറഞ്ഞ പ്രവര്‍ത്തനച്ചെലവുമാണ് ഉപഭോക്താക്കളെ എംജി ഇവികളിലേക്ക് ആകര്‍ഷിക്കുന്നത്.

ഇതിനൊപ്പം പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ കാരണം ഇന്ധന ലഭ്യതയിലുണ്ടായ അനിശ്ചിതത്വങ്ങളും ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പരമ്പരാഗത വാഹനങ്ങള്‍ക്ക് പകരമായി ഇലക്ട്രിക് മൊബിലിറ്റി തിരഞ്ഞെടുക്കാന്‍ ആളുകളെ പ്രേരിപ്പിച്ചതായി കമ്പനി വിലയിരുത്തുന്നു. ഈ സുപ്രധാന നേട്ടങ്ങള്‍ക്കിടയില്‍ തങ്ങളുടെ പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലായ എംജി മജസ്റ്റര്‍ (MG MAJESTOR) എസ്‌യുവിയുടെ ഡെലിവറിയും കമ്പനി ആരംഭിച്ചു.

mg majestor

ഇന്ത്യയിലെ ആദ്യത്തെ D+ സെഗ്മെന്റ് എസ്‌യുവിയായ മജസ്റ്റര്‍ വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മജസ്റ്റര്‍ എസ്‌യുവിയുടെ വരവ് പ്രീമിയം വാഹന വിപണിയില്‍ എംജിയുടെ സ്ഥാനം കൂടുതല്‍ ശക്തമാക്കും. മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി നൂതനമായ സാങ്കേതികവിദ്യകള്‍ അടങ്ങിയ കൂടുതല്‍ മോഡലുകള്‍ വിപണിയിലെത്തിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് മാനേജിംഗ് ഡയറക്ടര്‍ അനുരാഗ് മെഹ്റോത്ര വ്യക്തമാക്കി.

എംജിയുടെ പരമ്പരാഗത ഐസിഇ (ICE) പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ മോഡലുകള്‍ക്കും ന്യൂ എനര്‍ജി വെഹിക്കിള്‍ (NEV) പതിപ്പുകള്‍ക്കും വിപണിയില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നിലവില്‍ ഗുജറാത്തിലെ ഹാലോളിലുള്ള അത്യാധുനിക പ്ലാന്റില്‍ പ്രതിവര്‍ഷം 1 ലക്ഷത്തിലധികം വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷി കമ്പനിക്കുണ്ട്. ഇന്ത്യന്‍ വാഹന വിപണിയിലെ ആദ്യ ഇന്റര്‍നെറ്റ് എസ്യുവിയായ ഹെക്ടര്‍, പ്യുവര്‍ ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ്യുവിയായ ZS ഇവി എന്നിവയെല്ലാം അവതരിപ്പിച്ചത് എംജിയാണ്.

mg hector facelift

ഈ മാസം 16-ന് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ ഒരു പുത്തന്‍ ഉല്‍പ്പന്നം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. ആഗോള വിപണിയില്‍ വില്‍പ്പനക്കെത്തുന്ന വൂലിംഗ് സ്റ്റാര്‍ലൈറ്റ് എസ്‌യുവിയുടെ റീബാഡ്ജ് മോഡലായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. 7 സീറ്റര്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് എസ്‌യുവി രാജ്യത്ത് പരീക്ഷണയോട്ടം നടത്തുന്നത് ഒന്നിലേറെ തവണ ക്യാമറക്കണ്ണില്‍ പതിഞ്ഞിരുന്നു. ഏതായാലും ആധുനിക സവിശേഷതകളും മികച്ച റേഞ്ചുമുള്ള ഈ പുതിയ കാറിനായി വാഹന ലോകം കാത്തിരിപ്പാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

Article Published On: Thursday, July 2, 2026, 11:55 [IST]
English summary
Jsw mg motor india june 2026 sales record wholesale growth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X