ഇന്നോവയേക്കാൾ ₹7 ലക്ഷം കുറവ്, കിലോമീറ്ററിന് ചെലവ് 1 രൂപ മാത്രം! 7-സീറ്റർ MPV വിൽപ്പനയിലും അത്ഭുതപ്പെടുത്തുന്നു

ഇന്ത്യയിലെ മള്‍ട്ടി പര്‍പ്പസ് വാഹന വിപണിയില്‍ (MPV) വിഭാഗത്തില്‍ വലിയ ചലനം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് കിയ കാരെന്‍സ് (Kia Carens). ടൊയോട്ട ഇന്നോവ ക്രിസ്റ്റ (Toyota Innova Crysta) പോലുള്ള കരുത്തനായ എതിരാളികള്‍ ഭരിക്കുന്ന സെഗ്‌മെന്റിലാണ് കിയ ഫാമിലി കാര്‍ പതിയെ വളര്‍ന്ന് പന്തലിക്കുന്നത്. 7-സീറ്റര്‍, 8-സീറ്റര്‍ ഓപ്ഷനുകളില്‍ ലഭ്യമാകുന്ന ഇന്നോവ ക്രിസ്റ്റക്ക് താങ്ങാവുന്ന വിലയിലുള്ള മികച്ച ബദലായി മാറിയിരിക്കുകയാണ് കിയ കാരെന്‍സ്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ കടുത്ത ആരാധകരെ പോലും പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള വിലക്കുറവുമായാണ് കിയ കാരെന്‍സ് വിപണിയില്‍ തരംഗമാകുന്നത്.

കുടുംബമൊന്നിച്ച് കുറഞ്ഞ ചിലവില്‍ ആഡംബര യാത്ര വാഗ്ദാനം ചെയ്യുന്ന കാരെന്‍സ്, മോഡേണ്‍ ഫീച്ചറുകള്‍ കൊണ്ടും കരുത്തുറ്റ പ്രകടനം കൊണ്ടുമാണ് വിപണിയില്‍ മുന്നിലേക്ക് കുതിച്ചത്. നിലവില്‍ കിയ കാരെന്‍സ്, കാരെന്‍സ് ക്ലാവിസ് (Carens Clavis), കാരെന്‍സ് ക്ലാവിസ് ഇവി (Clavis EV) എന്നിങ്ങനെ മൂന്ന് വ്യത്യസ്ത പതിപ്പുകളിലാണ് ഈ ഫാമിലി കാര്‍ വിപണനം ചെയ്യുന്നത്.

kia carens clavis ev

ഇതില്‍ കിയ കാരെന്‍സിന്റെ ബേസ് വേരിയന്റിന്റെ വില വെറും 10.99 ലക്ഷം രൂപയാണ്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ അടിസ്ഥാന വേരിയന്റിനേക്കാള്‍ ഏകദേശം 7.86 ലക്ഷം രൂപയോളമാണ് ഇതിന് വിലക്കുറവ്. ഇന്നോവ ക്രിസ്റ്റയുടെ എന്‍ട്രി ലെവല്‍ വേരിയന്റിന് 18.85 ലക്ഷം രൂപയാണ് മുടക്കേണ്ടത്. കാരെന്‍സ് തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് വന്‍ ലാഭമാണ് നേടാനാകുക.

കാരെന്‍സ് എംപിവി നിലവില്‍ 7-സീറ്റര്‍ ഓപ്ഷനില്‍ മാത്രമാണ് വില്‍ക്കുന്നത്. 6-സീറ്റര്‍, 7-സീറ്റര്‍ ഓപ്ഷനുകളിലായി എത്തുന്ന കിയ കാരെന്‍സ് ക്ലാവിസിനും ആകര്‍ഷകമായ വിലയാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. കാരെന്‍സിന്റെ ഏറ്റവും പുതിയ പ്രീമിയം പതിപ്പായ ക്ലാവിസിന്റെ വില 11.21 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഈ മോഡലിനും ഇന്നോവയേക്കാള്‍ 7.64 ലക്ഷം രൂപ കുറച്ച് മുടക്കിയാല്‍ മതി.

പ്രീമിയം ലുക്കും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഒത്തുചേരുന്ന ഈ പതിപ്പ് ഇതിനോടകം തന്നെ ഇടത്തരക്കാരായ വാഹനപ്രേമികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. ഇലക്ട്രിക് വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാനായി കൊറിയക്കാര്‍ കൊണ്ടുവന്ന കാരെന്‍സ് ക്ലാവിസ് ഇവിയുടെ വില തുടങ്ങുന്നത് 17.99 ലക്ഷം രൂപ മുതലാണ്. ഇന്നോവ ക്രിസ്റ്റയുടെ പ്രാരംഭ വിലയേക്കാള്‍ 86,000 രൂപ കുറവാണിത്.

ഇലക്ട്രിക് വാഹനമായതിനാല്‍ തന്നെ കുറഞ്ഞ പ്രവര്‍ത്തന ചെലവാണ് കാരെന്‍സ് ക്ലാവിസ് ഇവിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ക്ലാവിസ് ഇവിക്ക് 1 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വെറും 1.05 രൂപ മാത്രമാണ് ചെലവ് വരുന്നതെന്നാണ് പ്രമുഖ ഓട്ടോമോട്ടീവ് പോര്‍ട്ടലായ കാര്‍ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നത്. 7-സീറ്ററിനൊപ്പം 6-സീറ്റര്‍ പതിപ്പ് കൂടി ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്ത 2026 മോഡല്‍ കാരെന്‍സ് ക്ലാവിസ് ഇവി കഴിഞ്ഞ ദിവസം വിപണിയിലെത്തിയിരുന്നു.

2026 kia carens clavis

ഇത്രയും സവിശേഷതകള്‍ നിറഞ്ഞ വാഹനം വില്‍പ്പനയിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. 2026 ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കിയ കാരെന്‍സ് 28.15 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം മൊത്തം 6,815 കാരെന്‍സാണ് കമ്പനി വിറ്റഴിച്ചത്. 2025 ഫെബ്രുവരിയില്‍ ഇത് 5,318 യൂണിറ്റുകള്‍ മാത്രമായിരുന്നു. 2026 ജനുവരിയിലെ 5,633 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസ വില്‍പ്പനയിലും 20.98 ശതമാനം വളര്‍ച്ച നേടാന്‍ കാരെന്‍സ് ശ്രേണിക്ക് സാധിച്ചു.

ഇന്നോവ ക്രിസ്റ്റയ്ക്ക് പുറമെ മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ എര്‍ട്ടിഗയുമായും കാരെന്‍സ് ഏറ്റുമുട്ടുന്നു. അത്യാധുനിക ഫീച്ചറുകളും സ്മാര്‍ട്ട് ഡിസൈനുമാണ് കിയ കാരെന്‍സിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. ഇന്ത്യക്കാര്‍ക്കിടയില്‍ കിയ ഫാമിലി കാറിന് ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവാണ് പോയ മാസത്തെ റെക്കോര്‍ഡ് വില്‍പ്പന കണക്കുകള്‍. യാത്രകള്‍ ആസ്വാദ്യകരമാക്കാന്‍ പോന്ന മോഡേണ്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സുരക്ഷിതമായ ഡ്രൈവിംഗ് അസിസ്റ്റന്റ് ഫീച്ചറുകള്‍ എന്നിവ കാരന്‍സിന്റെ എല്ലാ വേര്‍ഷനുകളിലും ലഭ്യമാണ്.

kia carens clavis ev seats

വലിയ ബാറ്ററി പായ്ക്കും ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യവും ക്ലാവിസ് ഇവിയെ ഹ്രസ്വദൂര, ദീര്‍ഘദൂര യാത്രകള്‍ക്ക് ഒരുപോലെ അനുയോജ്യമാക്കി മാറ്റുന്നു. മറ്റ് മോഡലുകളെ അപേക്ഷിച്ച് വിലക്കുറവും കുറഞ്ഞ പ്രവര്‍ത്തന ചെലവുമാണ് കിയ കാരെന്‍സിനെ ജനപ്രിയമാക്കുന്നത്. വരും മാസങ്ങളിലും കാരെന്‍സ് റേഞ്ച് വില്‍പ്പനയില്‍ ഇതേ മുന്നേറ്റം തുടരുമെന്നാണ് കിയയുടെ പ്രതീക്ഷ. കിലോമീറ്ററിന് വെറും 1 രൂപ മാത്രം ചെലവുള്ള കിയയുടെ ഈ ഇലക്ട്രിക് 7 സീറ്ററിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ.

More from DriveSpark

Article Published On: Monday, March 23, 2026, 18:25 [IST]
English summary
Kia carens clavis ev sales report february 2026 innova crysta rival price running cost
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X