ചൂടപ്പം പോലെ വിറ്റ് പോകുന്ന കിയ കാറുകൾ! കട്ട സപ്പോർട്ടുമായി ഹോട്ട് ഹാച്ച്ബാക്ക് മുന്നിൽ തന്നെയുണ്ട്

കിയ ഇന്ത്യ 2025 കലണ്ടർ വർഷം എക്കാലത്തെയും ഉയർന്ന വാർഷിക വിൽപ്പനയോടെ അവസാനിപ്പിച്ചിരിക്കുകയാണ്. 2,80,286 യൂണിറ്റുകൾ വിറ്റഴിച്ച് 2024-നെ അപേക്ഷിച്ച് 15 ശതമാനം വളർച്ച നേടിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷമുള്ള കമ്പനിയുടെ ഏറ്റവും ശക്തമായ പ്രകടനമാണിതെന്നതാണ് പ്രത്യേകത. 2025 ഡിസംബറിൽ കിയ ഇന്ത്യക്ക് തങ്ങളുടെ ഏറ്റവും മികച്ച പ്രതിമാസ വിൽപ്പനയും രേഖപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. 18,659 യൂണിറ്റുകളുടെ മൊത്ത വിതരണത്തോടെ, 2024 ഡിസംബറിലെ 8,957 യൂണിറ്റുകളേക്കാൾ ഇരട്ടിയിലേറെ വിൽപ്പനയാണിത്. കിയ സോനെറ്റ് തുടർച്ചയായി രണ്ടാം വർഷവും ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച്, 2025-ൽ ബ്രാൻഡിന്റെ ഏറ്റവും മിടുക്കനായ മോഡലായി മാറി.

സെൽറ്റോസ്, കാരൻസ് തുടങ്ങിയ മോഡലുകളും വർഷം മുഴുവൻ വിൽപ്പനയ്ക്ക് കട്ട സപ്പോർട്ട് ആയിരുന്നുവെന്ന് പറയാതെ വയ്യ. പ്രീമിയം വിഭാഗത്തിൽ കാർണിവൽ ലിമോസിൻ, ഇവി6 എന്നിവ കമ്പനിയുടെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. 2025-ൽ കിയ ഇന്ത്യ രാജ്യത്തെ 369 നഗരങ്ങളിലായി 821 ടച്ച്‌പോയിന്റുകളിലേക്ക് തങ്ങളുടെ സേവനം വർദ്ധിപ്പിച്ചു. ഇത് വിൽപ്പനയും സേവന ലഭ്യതയും മെച്ചപ്പെടുത്തി മെട്രോ, ടയർ-2, ടയർ-3 വിപണികളിൽ വളർച്ച നേടാൻ സഹായിച്ചിട്ടുണ്ട്.

kia india sales

അനുകൂലമായ വിപണി സാഹചര്യങ്ങളും സ്ഥിരമായ ആവശ്യകതയും വിൽപ്പന മുന്നോട്ട് നയിച്ചതായിട്ടാണ് കിയ അറിയിച്ചത്. നിലവിലെ ഉൽപ്പന്ന തന്ത്രത്തിന്റെ ഭാഗമായി 2026-ൽ പുതിയ ഉൽപ്പന്നങ്ങളും അപ്‌ഡേറ്റുകളും അവതരിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. ഇതിന്റെ തുടക്കമായി, പുതിയ തലമുറ സെൽറ്റോസിന്റെ വിലകൾ 2026 ജനുവരി 2-ന് കിയ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി സോനെറ്റിൻ്റെ വിൽപ്പനയിൽ വലിയ വർധനവാണുണ്ടായിരിക്കുന്നത്. 2025 നവംബർ മാസത്തിൽ കോംപാക്‌ട് എസ്‌യുവിയുടെ 12,051 യൂണിറ്റുകളാണ് കിയ നിരത്തിലെത്തിച്ചത്. 2024 നവംബർ മാസത്തിലെ 9,255 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 2,796 സോനെറ്റുകൾ അധികമായി വിൽക്കാൻ ബ്രാൻഡിനായെന്ന് സാരം. അതായത് വാർഷിക വിൽപ്പനയിൽ കോംപാക്‌ട് എസ്‌യുവിക്ക് 30.21 ശതമാനത്തിൻ്റെ അധിക വർധനവ് നേടായി.

kia india sales

അടുത്തിടെ ജിഎസ്‌ടി കുറച്ചതോടെ സോനെറ്റിന് 69,700 രൂപ മുതൽ 1.64 ലക്ഷം രൂപ വരെ വില കുറയുകയും ചെയ്‌തിരുന്നു. ഇതാവാം വിൽപ്പന ഇത്രയും ഉയരാൻ കാരണമായിരിക്കുന്നത്. നിലവിൽ HTE, HTE (O), HTK, HTK (O), HTK+, HTX, HTX+, GTX, GTX+, X ലൈൻ എന്നിങ്ങനെ ഒമ്പതോളം വേരിയൻ്റുകളിൽ വിപണിയിലെത്തുന്ന കിയയുടെ കുഞ്ഞൻ എസ്‌യുവിക്ക് നിലവിൽ 7.30 ലക്ഷം രൂപ മുതൽ 14.06 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

ഡിസൈനിൽ സെൽറ്റോസിന് സമാനമായ ശൈലിയാണ് പുതിയ സോനെറ്റിലും കാണാനാവുന്നത്. പുതിയ ഡിആർഎല്ലുകളാൽ ചുറ്റപ്പെട്ട എൽഇഡി ഹെഡ്‌ലൈറ്റുകൾ, പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ എൽഇഡി കണക്റ്റഡ് ടെയിൽ ലൈറ്റ്, സ്ലീക്ക് എൽഇഡി ഫോഗ് ലൈറ്റുകൾ, പുതിയ 16 ഇഞ്ച് അലോയ് വീലുകൾ പോലുള്ള കാര്യങ്ങളാണ് എക്സ്റ്റീരിയറിലെ ഹൈലൈറ്റുകൾ. നിരവധി കളർ ഓപ്ഷനുകളിലും എസ്‌യുവി വാങ്ങാനാവും.

ഗ്ലേസിയർ വൈറ്റ് പേൾ, സ്പാർക്ലിംഗ് സിൽവർ, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേൾ, ഇന്റെൻസ് റെഡ്, ഇംപീരിയൽ ബ്ലൂ, ക്ലിയർ വൈറ്റ്, പ്യൂറ്റർ ഒലിവ്, ഇന്റെൻസ് റെഡ് വിത്ത് ബ്ലാക്ക് റൂഫ്, ഗ്ലേസിയർ വൈറ്റ് പേൾ വിത്ത് ബ്ലാക്ക് റൂഫ്, മാറ്റ് ഗ്രാഫൈറ്റ് എന്നിവയെല്ലാമാണ് കിയ സോനെറ്റിലെ കളർ ഓപ്ഷനുകൾ. എക്സ്റ്റീരിയർ പോലെ തന്നെ ഫ്യൂച്ചറിസ്റ്റിക്കായ ഇൻ്റീരിയറും കിയ സോനെറ്റിനെ ആഡംബരമാക്കുന്ന കാര്യമാണ്.

1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ തന്നെയാണ് കിയ സോനെറ്റിന് തുടിപ്പേകാൻ എത്തുന്നത്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, 6 സ്പീഡ് ഐഎംടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിങ്ങനെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ഓപ്ഷനുകളും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ എൻട്രി ലെവൽ മോഡലിലുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, January 1, 2026, 19:30 [IST]
English summary
Kia india record sales 2025 highest ever annual and monthly growth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X