ഇതെങ്ങോട്ടാ ഈ കുത്തിനിറക്കുന്നേ? സെൽറ്റോസിന്റെ ഫീച്ചർ റിച്ചായ 2 ടോപ് വേരിയന്റുകൾ കൂടി വിപണിയിൽ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവികളില്‍ ഒന്നായ സെല്‍റ്റോസിന്റെ രണ്ട് പുതിയ ടോപ്പ്-സ്‌പെക് വേരിയന്റുകള്‍ ഔദ്യോഗികമായി വിപണിയിലിറക്കി. പുതുതായി വേരിയന്റ് നിരയിലേക്ക് കൂട്ടിച്ചേര്‍ത്ത GTX (O), X-Line (O) എന്നിവയ്ക്ക് 21.57 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്-ഷോറൂം വില വരുന്നത്. നിലവില്‍ വിപണിയിലുള്ള ഉയര്‍ന്ന GTX (A) ട്രിമ്മിന് തൊട്ടുമുകളിലായാണ് ഈ പുതിയ വേരിയന്റുകളുടെ സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഫീച്ചര്‍ റിച്ച് ആയ സെല്‍റ്റോസ് നിരയെ കൂടുതല്‍ പ്രീമിയവും ആധുനികവുമാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പുതിയ പതിപ്പുകള്‍ കമ്പനി ഇപ്പോള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

സെല്‍റ്റോസ് GTX (O): ഫീച്ചര്‍ വിപ്ലവം

പുതിയ സെല്‍റ്റോസ് GTX (O) വേരിയന്റില്‍ യാത്രക്കാരുടെ സൗകര്യത്തിനായി വിപുലമായ സവിശേഷതകള്‍ കമ്പനി ഒരുക്കിയിട്ടുണ്ട്. ഇതില്‍ പ്രധാനമായും ഡ്രൈവര്‍ക്ക് സഹായകരമാകുന്ന ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD), ഡിജിറ്റല്‍ ഡിസ്പ്ലേയോട് കൂടിയ എയര്‍ പ്യൂരിഫയര്‍, മുന്നിലെയും പിന്നിലെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്ന ഇന്‍-ബില്‍റ്റ് ഡാഷ്‌ക്യാം എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.

New Gen Kia Seltos

കൂടാതെ മഴ പെയ്യുമ്പോള്‍ തനിയെ പ്രവര്‍ത്തിക്കുന്ന റെയിന്‍-സെന്‍സിംഗ് വൈപ്പറുകള്‍, വലിയ 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ കൃത്യമായ നാവിഗേഷന്‍ സൗകര്യം എന്നിവയുമുണ്ട്. ഇതിനൊപ്പം വാഹനത്തിലെ നാല് വിന്‍ഡോകള്‍ക്കും ഒറ്റത്തവണ അമര്‍ത്തിയാല്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോ അപ്പ്/ഡൗണ്‍ ഫംഗ്ഷനും കിയ പുതുതായി നല്‍കിയിട്ടുണ്ട്.

പുതിയ അഡാസ് പാക്കേജ് (ADAS F+)

സുരക്ഷയുടെ കാര്യത്തില്‍ പുതിയ GTX (O) വേരിയന്റില്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റത്തിന്റെ (ADAS) ഏറ്റവും പുതിയ 'F+' പാക്കേജാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജംഗ്ഷനുകള്‍ മുറിച്ചുകടക്കുമ്പോഴും വശങ്ങളിലേക്ക് ലെയ്ന്‍ മാറുമ്പോഴും ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങള്‍ മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കുന്ന കൊളീഷന്‍ അവോയിഡന്‍സ് അസിസ്റ്റ് ഇതിലുണ്ട്.

New Gen Kia Seltos

ഇതിനുപുറമെ അടിയന്തിര ഘട്ടങ്ങളില്‍ വാഹനം സുരക്ഷിതമായി വെട്ടിച്ചു മാറ്റാന്‍ സഹായിക്കുന്ന ഇവേസീവ് സ്റ്റിയറിംഗ് അസിസ്റ്റും നാവിഗേഷന്‍ വിവരങ്ങള്‍ അടിസ്ഥാനമാക്കി വളവുകളിലും സ്പീഡ് നിയന്ത്രണമുള്ള മേഖലകളിലും വാഹനത്തിന്റെ വേഗത തനിയെ ക്രമീകരിക്കുന്ന സ്മാര്‍ട്ട് ക്രൂയിസ് കണ്‍ട്രോളും ഈ പുതിയ പതിപ്പിന്റെ സുപ്രധാന സവിശേഷതകളാണ്.

സെല്‍റ്റോസ് X-Line (O): അത്യാകര്‍ഷകമായ സ്‌റ്റൈലിംഗ്

വിലയുടെ കാര്യത്തില്‍ GTX (O) പതിപ്പിന് സമാനമാണെങ്കിലും സെല്‍റ്റോസ് X-Line (O) വേരിയന്റ് അതിന്റെ തനതായ സ്‌പോര്‍ട്ടി ലുക്കിലൂടെയാണളണ് ഉപഭോക്താക്കളുടെ ശ്രദ്ധ കവരുക. ഈ വേരിയന്റില്‍ കമ്പനിയുടെ പ്രത്യേക മാറ്റ് ഗ്രാഫൈറ്റ്, അറോറ ബ്ലാക്ക് പേള്‍ എന്നീ എക്‌സ്‌ക്ലൂസീവ് എക്സ്റ്റീരിയര്‍ നിറങ്ങളാണ് നല്‍കിയിരിക്കുന്നത്.

ആകര്‍ഷകമായ 18 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകള്‍, ഗ്ലോസ് ബ്ലാക്ക് ഫ്രണ്ട് ആന്‍ഡ് റിയര്‍ സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവയോടൊപ്പം ഡോറുകളിലെ പ്രത്യേക ഗാര്‍ണിഷും ബ്ലാക്ക്, ഗ്രീന്‍ നിറങ്ങള്‍ സമന്വയിപ്പിച്ച പ്രീമിയം ലെതറെറ്റ് ഇന്റീരിയര്‍ തീമും പുതിയ GTX (O) വേരിയന്റിനെ കൂടുതല്‍ ആഡംബരപൂര്‍ണമാക്കുന്നു.

പവര്‍ട്രെയിന്‍

പുതിയ GTX (O), X-Line (O) വേരിയന്റുകള്‍ കരുത്തുറ്റ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. മികച്ച പെര്‍ഫോമന്‍സും കാര്യക്ഷമതയും നല്‍കുന്ന ഈ വാഹനങ്ങള്‍ സിറ്റി ഡ്രൈവുകളിലും ദീര്‍ഘദൂര യാത്രയിലും ഒരുപോലെ മികച്ച യാത്രാസുഖം വാഗ്ദാനം ചെയ്യുന്നു.

പുതിയ ടോപ്പ്-എന്‍ഡ് വേരിയന്റുകള്‍ പ്രീമിയം നിരയിലാണ് എത്തുന്നതെങ്കിലും കിയ സെല്‍റ്റോസിന്റെ അടിസ്ഥാന മോഡലുകള്‍ ഇപ്പോഴും 10.99 ലക്ഷം രൂപ മുതലുള്ള ആകര്‍ഷകമായ എക്‌സ്-ഷോറൂം വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ തുടരുന്നുണ്ടെന്ന് കിയ ഇന്ത്യ വ്യക്തമാക്കുന്നു. കൂടുതൽ ഫീച്ചറുകൾ ആഗ്രഹിക്കുന്ന കോംപാക്ട് എസ്‌യുവി തേടുന്നവര്‍ക്ക് ഈ പുതിയ പതിപ്പുകൾ മികച്ച ചോയ്‌സ് ആയിരിക്കും.

Article Published On: Wednesday, July 1, 2026, 15:36 [IST]
English summary
Kia seltos new top variants gtx o x line o launched with premium features check price here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X