11 ലക്ഷത്തിന് വാങ്ങാൻ സെൽറ്റോസോ ക്രെറ്റയോ മികച്ചത്! ഒരു മാറ്റുരയ്ക്കൽ ആവാം
മിഡ്-സൈസ് എസ്‌യൂവി വിഭാഗത്തിൽ കിയ അടുത്തിടെ പുറത്തിറക്കിയ പുത്തൻ സെൽറ്റോസ്, ഹ്യുണ്ടായ് ക്രെറ്റയുമായി ശക്തമായ മത്സരം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. സ്റ്റൈൽ, ഫീച്ചറുകൾ, പെർഫോമൻസ് എന്നിവയിൽ രണ്ടും കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. കാര്യം രണ്ട് പേരും സഹോദര മോഡലുകളാണെങ്കിലും ഉപഭോക്താക്കളുടെ താൽപ്പര്യവും ഇഷ്ടവും രണ്ട് വാഹനങ്ങളോടും വ്യത്യസ്ത രീതിയിലാണ്. അത് കൊണ്ട് മിഡ്സൈസ് എസ്‌യുവി സെഗ്മെൻ്റിലെ രണ്ട് കിടിലൻ മോഡലുകളെ ഒന്ന് വിശദമായി താരതമ്യം ചെയ്യുകയാണ്. 2026-ൽ പുതിയ എസ്‌യൂവി വാങ്ങാൻ താൽപ്പര്യപ്പെടുന്നവർക്ക് ഈ ലേഖനം വളരെ ഉപകാരപ്രദമാകുമെന്ന് ഓർമിപ്പിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
വലയിൽ നിന്ന് തന്നെ ആരംഭിക്കുകയാണെങ്കിൽ 2026 കിയ സെൽറ്റോസിന്റെ എക്സ്-ഷോറൂം വില ഏകദേശം 10.99 ലക്ഷം മുതൽ 19.99 ലക്ഷം വരെയാണ്. ഹ്യുണ്ടായി ക്രെറ്റയുടെ വില 10.73 ലക്ഷം മുതൽ 20.20 ലക്ഷം വരെയാണ്. വിലയുടെ കാര്യത്തിൽ രണ്ടും സമാനമാണെങ്കിലും, ക്രെറ്റയുടെ അടിസ്ഥാന മോഡലിന് വില കുറവാണ് എന്നതാണ് എടുത്തു പറയേണ്ട കാര്യം.

പെർഫോമൻസിലേക്ക് നോക്കിയാൽ 2026 കിയ സെൽറ്റോസും ഹ്യുണ്ടായ് ക്രെറ്റയും 1.5L പെട്രോൾ, 1.5L ടർബോ പെട്രോൾ, 1.5L ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭിക്കുന്നുണ്ട്. പവറും ടോർക്കും ഏതാണ്ട് ഒരുപോലെയണെങ്കിലും, സെൽറ്റോസ് സ്പോർട്ടിയായ ഡ്രൈവിംഗ് അനുഭവം നൽകുമ്പോൾ, ക്രെറ്റ സുഗമവും ലക്ഷ്വറി നിറഞ്ഞ യാത്രയ്ക്കാണ് മുൻഗണന നൽകുന്നത്.
ഏത് വണ്ടിയാണെങ്കിലും മൈലേജ് അറിയാൻ ആണല്ലോ എല്ലാവർക്കും ആഗ്രഹം കൂടുതൽ.കിയ സെൽറ്റോസ് പെട്രോളിൽ 17-18 kmpl ഉം ഡീസലിൽ 20-21 kmpl ഉം വാഗ്ദാനം ചെയ്യുമ്പോൾ ഹ്യുണ്ടായി ക്രെറ്റയുടെ പെട്രോൾ വേരിയന്റുകൾക്ക് 16-17 kmpl ഉം ഡീസലിന് 19-21 kmpl ഉം ലഭിക്കുന്നു. ഇന്ധനക്ഷമതയുടെ കാര്യത്തിൽ ഇരുമോഡലുകളും ഏകദേശം സമാനമാണ് എന്ന് തന്നെ പറയാം.

കെറിയൻവാഹനങ്ങളുടെ പ്രധാന മേഖല തന്നെ ഫീച്ചറുകളും ടെക്നോളജിയുമാണ്. പ്രീമിയം വിഭാഗത്തിലുള്ള സെൽറ്റോസിൽ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് (വയർലെസ് Android Auto/Apple CarPlay, OTA അപ്‌ഡേറ്റുകൾ), 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ബോസ് 8-സ്പീക്കർ സൗണ്ട് സിസ്റ്റം, ഡ്യുവൽ-പാൻ സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജർ, 360-ഡിഗ്രി ക്യാമറ തുടങ്ങിയ നൂതന ഫീച്ചറുകളുണ്ട്.
ഹ്യുണ്ടായി ക്രെറ്റയിലും 10.25 ഇഞ്ച് സ്‌ക്രീൻ, ബോസ് ഓഡിയോ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ഹാൻഡ്‌സ്-ഫ്രീ ടെയിൽഗേറ്റ് പോലുള്ള സവിശേഷതകൾ ലഭ്യമാണ്. എന്നിരുന്നാലും, സെൽറ്റോസിന്റെ ട്രിനിറ്റി പനോരമിക് ഡിസ്പ്ലേ പാനലും കിയ കണക്ട് 2.0 ആപ്പും കൂടുതൽ മോഡേൺ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു.

സുരക്ഷാ ഫീച്ചറുകളിൽ ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും ശക്തരിൽ ശക്തരാണ്. ആറ് എയർബാഗുകൾ, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ്, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) എന്നിവ രണ്ടിനും പൊതുവായ സുരക്ഷാ സംവിധാനങ്ങളാണ്. കുടുംബമായി യാത്ര ചെയ്യാൻ ഈ രണ്ട് എസ്‌യൂവികളും വളരെ സുരക്ഷിതമാണ്.
കൂടുതൽ സ്പോർട്ടി ലുക്ക്, നൂതന സാങ്കേതികവിദ്യ, വ്യത്യസ്തമായ ഡിസൈൻ എന്നിവയാണ് നിങ്ങളുടെ മുൻഗണനയെങ്കിൽ 2026 കിയ സെൽറ്റോസ് മികച്ച ഓപ്ഷൻ തന്നെയായിരിക്കുമെന്നാണ് അഭിപ്രായം. ഏതൊരു മോഡേൺ ഫീച്ചറുകളും അത് പോലെ തന്നെ നിങ്ങളുടെ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാന വാഹനം പ്രാപ്തമാണ്. നിങ്ങൾക്ക് ചേർന്ന സന്തതസഹചാരി തന്നെയാണ്.
മറിച്ച്, ആഡംബരം, സുഗമമായ ഡ്രൈവ്, വിശ്വസനീയമായ ബ്രാൻഡ് പ്രതിച്ഛായ എന്നിവയാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ ഹ്യുണ്ടായി ക്രെറ്റയിലേക്ക് തിരിയുന്നതാണ് ഉത്തമം. ചുരുക്കത്തിൽ, ഈ രണ്ട് എസ്‌യൂവികളും അവയുടെ സെഗ്മെൻ്റിൽ മികച്ചവയാണ്. നിങ്ങളുടെ ആവശ്യകതകൾ, ബജറ്റ്, വ്യക്തിപരമായ ഇഷ്ടങ്ങൾ എന്നിവയെ ആശ്രയിച്ചായിരിക്കും അനുയോജ്യമായ വാഹനം തിരഞ്ഞെടുക്കേണ്ടത്. അതിനേക്കാളുപരി വാഹനം ആദ്യം പോയി ടെസ്റ്റ് ഡ്രൈവ് ചെയ്യുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








