ഫോർച്യൂണറിന് പുതിയ എതിരാളി? കിയയുടെ ആദ്യ ഹൈബ്രിഡ് കാർ ഇന്ത്യയിലേക്ക്; രഹസ്യമായി ബുക്കിംഗ് തുടങ്ങി

ഇന്ത്യന്‍ പ്രീമിയം എസ്‌യുവി വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനായി ഒരു പുതിയ പോരാളിയെ കളത്തിലിറക്കാന്‍ പോകുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോര്‍സ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന കിയയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ 'സോറൻ്റോ'യുടെ അനൗദ്യോഗിക ബുക്കിംഗ് ഇന്ത്യയിലെ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ഇതിനകം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്ന സോറൻ്റോ കിയയുടെ രാജ്യത്തെ ആദ്യത്തെ ഹൈബ്രിഡ് വാഹനമായിരിക്കും.

ബുക്കിംഗിനെ കുറിച്ച് കമ്പനിയുടെ ഭാഗത്തുനിന്ന് നിലവില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ലെങ്കിലും വിപണിയില്‍ നിന്നുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് മുന്‍കൂര്‍ തുക വാങ്ങി ഡീലര്‍മാര്‍ ബുക്കിംഗ് സ്വീകരിക്കുന്നുണ്ടെന്നാണ് പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കിയ മോഡല്‍ നിരയില്‍ സെല്‍റ്റോസിന് മുകളിലായി ബ്രാന്‍ഡിന്റെ മുന്‍നിര ഐസി എഞ്ചിന്‍ (ഐസിഇ) മോഡലായിട്ടായിരിക്കും സോറൻ്റോ സ്ഥാനം പിടിക്കുക.

kia sorento unofficial bookings

മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ ഈ ആഡംബര എസ്‌യുവിയില്‍ 1.6 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്ലോബല്‍ സ്‌പെക്ക് സോറെന്‍േറാ പരമാവധി 238 hp പവറും 380 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് ഈ പവര്‍ട്രെയിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്.

പ്രീമിയം ഹൈബ്രിഡ് എസ്‌യുവി മോഡല്‍ ആയത് കൊണ്ടുതന്നെ ഇന്ത്യയില്‍ ഇത് ഫ്രണ്ട് വീല്‍ ഡ്രൈവ് (FWD), ഓള്‍ വീല്‍ ഡ്രൈവ് (AWD) എന്നീ രണ്ട് കോണ്‍ഫിഗറേഷനുകളിലും ലഭ്യമാകാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യാനുസരണം 5 സീറ്റര്‍, 6 സീറ്റര്‍, കൂടാതെ 7 സീറ്റര്‍ ഓപ്ഷനുകളില്‍ സോറന്റോ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

kia sorento unofficial bookings

റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ നിലവില്‍ ഇന്ത്യയില്‍ കിയ വില്‍ക്കുന്ന ഐസിഇ എസ്‌യുവികളില്‍ 3 വരി സീറ്റിംഗ് ഓപ്ഷന്‍ നല്‍കുന്ന ഏക പ്രീമിയം എസ്‌യുവി യായി മാറും. ഏകദേശം 5 മീറ്ററോളം നീളമുള്ള ഈ എസ്‌യുവി കിയയുടെ ന്യൂജെന്‍ ഡിസൈന്‍ ഫിലോസഫിയിലാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്.

ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS), 360-ഡിഗ്രി ക്യാമറ, പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ ഇന്‍ഫോടൈന്‍മെന്റ് ഡിസ്പ്ലേകള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, പ്രീമിയം ഓഡിയോ സിസ്റ്റം എന്നിവയടക്കം നിരവധി ആഡംബര ഫീച്ചറുകള്‍ വാഹനത്തിലുണ്ടാകും. ഈ മാസം നടക്കുന്ന ഔദ്യോഗിക അവതരണത്തിന് ശേഷം വരാനിരിക്കുന്ന ഉത്സവ സീസണിനോട് അനുബന്ധിച്ചായിരിക്കും വാഹനത്തിന്റെ വില പ്രഖ്യാപനം നടക്കുക.

kia sorento unofficial bookings

ഏകദേശം 40 ലക്ഷം രൂപ മുതലാണ് ഈ എസ്‌യുവി മോഡലിന്റെ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്. സ്‌കോഡ കൊഡിയാക്, ഫോക്‌സ്വാഗണ്‍ ടെയ്‌റോണ്‍, ഹോണ്ട ZR-V ഹൈബ്രിഡ് എന്നിവയോടായിരിക്കും സോറന്‍േറാ പ്രധാനമായും ഏറ്റുമുട്ടുക. നിലവില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കിയയുടെ തന്ത്രങ്ങളില്‍ നിര്‍ണായകമായ റോളാണ് സോറന്റോക്ക് നിര്‍വഹിക്കാനുള്ളത്.

ഉയര്‍ന്ന പെര്‍ഫോമന്‍സും പ്രീമിയം യാത്രാസുഖവും ഒപ്പം മികച്ച ഇന്ധനക്ഷമതയും ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക പുതിയ സോറന്റോ എസ്‌യുവി മികച്ച ഓപ്ഷനായിരിക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. ലോഞ്ചിനോട് അടുത്ത് കാറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി ഔദ്യോഗികഗമായി പുറത്തുവിടും. കിയയുടെ പുത്തന്‍ ഹൈബ്രിഡ് എസ്‌യുവി ഇഷ്ടപ്പെട്ടവര്‍ക്ക് അധികം ക്യൂ നില്‍ക്കാതെ സ്വന്തമാക്കാനായി അണ്‍ഒഫീഷ്യല്‍ ബുക്കിംഗിനെ കുറിച്ച് അടുത്തുള്ള ഡീലര്‍ഷിപ്പുകളില്‍ അന്വേഷിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

Article Published On: Sunday, July 12, 2026, 19:35 [IST]
English summary
Kia sorento hybrid suv unofficial bookings open india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X