കുറഞ്ഞ വിലയില്‍ 500+ കി.മീ റേഞ്ചുമായി പുതിയ ഇവി വരുന്നു! നെക്‌സോണിന് ഇനി ഉറക്കമില്ലാത്ത രാത്രികള്‍

ഇന്ത്യന്‍ വാഹന വിപണി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കിയ സിറോസ് ഇവിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ചില ഡീലര്‍ഷിപ്പുകളില്‍ ഇപ്പോള്‍ ഇവിയുടെ ബുക്കിംഗ് അൗദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. വെറും 25,000 രൂപ ടോക്കണ്‍ തുക നല്‍കി ഉപഭോക്താക്കള്‍ക്ക് ഈ പുതിയ വാഹനം ഇപ്പോള്‍ പ്രീ-ബുക്ക് ചെയ്യാവുന്നതാണ്. ഈ മാസം അവസാനത്തോടെ തന്നെ പുതിയ കിയ സിറോസ് ഇവി വിണിയിലെത്തുമെന്നാണ് നിലവിലുള്ള സൂചനകള്‍.

ഡിസൈന്‍ വശം നോക്കുമ്പോള്‍ സിറോസ് ഇവിയുടെ പെട്രോള്‍ പതിപ്പിന് സമാനമായ ബോഡി ലൈനുകളുണ്ടെങ്കിലും ഇവിയുടെ എക്‌സ്റ്റീരിയറില്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ വരുത്താന്‍ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കനം കുറഞ്ഞ ഗ്രില്ലും പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറുമാണ് ഇതിന്റെ മുന്നിലുള്ളത്. കൂടാതെ 'ഐസ്‌ക്യൂബ്' എല്‍ഇഡി ഹെഡ്ലാമ്പുകളും ബമ്പറിലെ കളേര്‍ഡ് ട്രയാംഗുലാര്‍ ഘടകങ്ങളും ഭംഗി കൂട്ടുന്നു.

kia syros ev spied

വശങ്ങളിലക്ക് വന്നാല്‍ കട്ടിയുള്ള ബി-പില്ലറും വലിപ്പമേറിയ വിന്‍ഡോ ലൈനും സ്‌പോര്‍ട്ടി ലുക്കിലുള്ള വീല്‍ ആര്‍ച്ചുകളും സിറോസ് ഇവി നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍ പുതിയ ഡിസൈനില്‍ വരുന്ന 17 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍ ഇതിനെ മികച്ചതാക്കുന്നു. ഇതിന് പുറമെ മോട്ടറൈസ്ഡ് പുഷ്-ഔട്ട് അതല്ലെങ്കില്‍ ഫ്‌ലഷ് ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകളാണ് ഈ പുത്തന്‍ ഇലക്ട്രിക് എസ്‌യുവിക്ക് നല്‍കാന്‍ സാധ്യത.

ക്യാബിനിലേക്ക് വന്നാല്‍ ഇന്‍ഫോടൈന്‍മെന്റിനും ഡ്രൈവര്‍ ഡിസ്പ്ലേയ്ക്കുമായി വലിയ രണ്ട് സ്‌ക്രീന്‍ അകത്തളത്തില്‍ ഒരുക്കിയിട്ടുണ്ട്. പ്രീമിയം ലുക്ക് നല്‍കുന്ന 3 സ്പോക്ക് സ്റ്റിയറിങ് വീലിനൊപ്പം റീജനറേഷന്‍ നിയന്ത്രിക്കാന്‍ പ്രത്യേക പാഡില്‍ ഷിഫ്റ്ററുകള്‍ കൂടി കമ്പനി നല്‍കും. ഡാഷ് ക്യാമറ, വെന്റിലേറ്റഡ് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, പവര്‍ഡ് ഡ്രൈവിങ് സീറ്റ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.

kia syros ev spied

പവര്‍ട്രെയിന്‍ പരിശോധിക്കുമ്പോള്‍ കിയയുടെ ജനപ്രിയ മോഡലായ കാരെന്‍സ് ക്ലാവിസ് ഇവിയില്‍ നല്‍കിയിരിക്കുന്ന അതേ അത്യാധുനിക ബാറ്ററി പായ്ക്കും ഘടകങ്ങളുമാണ് സിറോസിലും കാണാന്‍ സാധിക്കുന്നത്. ഇതില്‍ എന്‍ട്രി ലെവല്‍ പതിപ്പുകള്‍ക്ക് 42 kWh ബാറ്ററി പായ്ക്കും ഹൈപര്‍ഫോമന്‍സ് വേരിയന്റുകള്‍ക്ക് വലിയ 51.4 kWh ബാറ്ററി പായ്ക്കുമാവും കമ്പനി നല്‍കുക.

ഈ രണ്ട് ബാറ്ററികളും ഡ്രൈവിംഗ് റേഞ്ച് നല്‍കാന്‍ പര്യാപ്തമാണ്. എആര്‍എഐ (ARAI) സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 42 kWh പതിപ്പ് ഒറ്റ ചാര്‍ജില്‍ ഏകദേശം 420 കിലോമീറ്ററും ഉയര്‍ന്ന വേരിയന്റ് 520 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ചും വാഗ്ദാനം ചെയ്യുന്നു. ഫ്രണ്ട് ആക്‌സില്‍ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുകളാണ് സിറോസ് ഇവിയില്‍ വരുന്നത്.

ഇന്ത്യയിലെ മിഡില്‍ക്ലാസ് കുടുംബങ്ങളെ ലക്ഷ്യംവെച്ചാണ് കിയ ഈ പുത്തന്‍ ഇവി കൊണ്ടുവരുന്നത്. ഈ മോഡലിന് ഏകദേശം 15 ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെ പ്രൈസ് റേഞ്ചിലായിരിക്കും ഈ ഇവി പുറത്തിറങ്ങുകയെന്നാണ് ഡീലര്‍ഷിപ്പുകളില്‍ നിന്ന് ലഭിക്കുന്ന വിവരം. ആന്ധ്രപ്രദേശിലെ പ്ലാന്റില്‍ നിര്‍മിക്കുന്നതിനാല്‍ സിറോസ് ഇവിക്ക് മത്സരാധിഷ്ഠിത വില നിര്‍ണയം നടത്താന്‍ കമ്പനിക്ക് സാധിക്കും.

ഇന്ത്യന്‍ വിപണിയില്‍ ജനപ്രിയ മോഡലുകളായ ടാറ്റ നെക്‌സോണ്‍ ഇവി, എംജി വിന്‍ഡ്സര്‍ എന്നിവയുമായിട്ടായിരിക്കും സിറോസ് ഇവി നേരിട്ട് ഏറ്റുമുട്ടുക. ആകര്‍ഷകമായ ഡിസൈനും വിശ്വസനീയമായ റേഞ്ചും കിയയുടെ ലോകോത്ത സുരക്ഷാ സാങ്കേതിക വിദ്യകളും ഇന്ത്യന്‍ വിപണിയില്‍ വിജയം കൊയ്യാന്‍ സിറോസ് ഇവിയെ സഹായിക്കുമെന്നാണ് പ്രതീക്ഷ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

Article Published On: Saturday, July 11, 2026, 20:06 [IST]
English summary
Kia syros ev fresh details out through spy images unofficial booking started
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X