ഓ പ്രിയേ... പ്രിയേ നിനക്കൊരു 'താരം'! പിറന്നാളിന് ഥാര്‍ റോക്‌സ് സ്റ്റാർ എഡിഷൻ സമ്മാനിച്ച് ചാക്കോച്ചൻ
1990-ങ്ങളുടെ അവസാനത്തില്‍ മലയാള സിനിമാ ലോകത്തെ ചോക്ലേറ്റ് ബോയ് ആയിരുന്നു കുഞ്ചാക്കോ ബോബന്‍ (Kunchacko Boban). ബോളിവുഡിന് ഷാരൂഖ് ഖാന്‍ എന്താണോ അതായിരുന്നു മോളിവുഡിന് ചാക്കോച്ചന്‍. അനിയത്തിപ്രാവ്, നിറം എന്നീ സിനിമകള്‍ ഇറങ്ങിയ ശേഷം ആയിരക്കണക്കിന് പെണ്‍കുട്ടികളാണ് പ്രണയാഭ്യത്ഥനയുമായി ചാക്കോച്ചന് കത്തുകള്‍ എഴുതിയത്. ഒടുവില്‍ തന്റെ ഒരു ആരാധികയെ തന്നെയാണ് നടന്‍ ജീവിതസഖിയാക്കിയത്. 1999-ല്‍ കൂട്ടുകാരിക്കൊപ്പം ഓട്ടോഗ്രാഫ് വാങ്ങാന്‍ വന്ന പ്രിയ എന്ന പെണ്‍കുട്ടിയുമായി ആദ്യ കാഴ്ചയില്‍ തന്നെ പ്രണയത്തിലായ കുഞ്ചാക്കോ 2005 ഏപ്രില്‍ രണ്ടിന് ജീവിതപങ്കാളിയാക്കി.
ഇന്ന് മോളിവുഡില്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ദമ്പതികളാണ് ഇരുവരും. തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പ്രിയക്ക് നടന്‍ സുഹൃത്ത്, ശക്തി, ലേഡി എന്നിങ്ങനെ പല വിശേഷണങ്ങളും നല്‍കാറുണ്ട്. ഇപ്പോള്‍ തന്റെ 'സ്റ്റാര്‍' ആയ ഭാര്യക്ക് ജന്മദിനത്തോടനുബന്ധിച്ച് മഹീന്ദ്ര ഥാര്‍ റോക്‌സിന്റെ ഏറ്റവും പുതിയ 'സ്റ്റാര്‍ എഡിഷന്‍' (Mahindra Thar ROXX Star Edition) തന്നെ സമ്മാനിച്ചിരിക്കുകയാണ് ചാക്കോച്ചന്‍. ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഥാര്‍ റോക്‌സ് നിരയിലെ എക്‌സ്‌ക്ലൂസീവും പ്രീമിയവുമായ പതിപ്പാണ് സ്റ്റാര്‍ എഡിഷന്‍. മോഡേണ്‍ ഡിസൈന്‍ ശൈലിയും കരുത്തുറ്റ ബോഡി ഘടനയും ഈ എസ്‌യുവിയെ വേറിട്ടു നിര്‍ത്തുന്നു. നിരത്തില്‍ ആര് കണ്ടാലും നോക്കിപ്പോകുന്ന സിട്രിന്‍ യെല്ലോ (Citrine Yellow) നിറത്തിലുള്ള ഥാര്‍ റോക്സ് സ്റ്റാര്‍ എഡിഷനാണ്് താരം തിരഞ്ഞെടുത്തത്. ഈ വര്‍ഷം ജനുവരിയിലാണ് മഹീന്ദ്ര 16.85 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ പുറത്തിറക്കിയത്.
പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ പുതിയ സ്റ്റാര്‍ എഡിഷന്‍ ലഭ്യമാണ്. ചാക്കോച്ചന്‍ വാങ്ങിയ സിട്രിന്‍ യെല്ലോ കൂടാതെ ടാംഗോ റെഡ്, എവറസ്റ്റ് വൈറ്റ്, സ്റ്റെല്‍ത്ത് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളില്‍ കൂടി റോക്‌സ് സ്റ്റാര്‍ എഡിഷന്‍ വാങ്ങാവുന്നതാണ്. എസ്യുവിയില്‍ ഗ്ലോസ് ബ്ലാക്ക് ഗ്രില്ലും അതുമായി യോജിക്കുന്ന 19 ഇഞ്ച് അലോയ് വീലുകളും ഉണ്ട്. സി-പില്ലറുകളില്‍ സ്‌പെഷ്യല്‍ എഡിഷന്‍ ബാഡ്ജിംഗുകളും നല്‍കിയിട്ടുണ്ട്.

ബ്ലാക്ക് ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹാര്‍മാന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം എന്നിവയാണ് സ്റ്റാര്‍ എഡിഷനിന്റെ അകത്തളത്തില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രധാന സവിശേഷതകള്‍.
ഥാര്‍ റോക്സ് സ്റ്റാര്‍ എഡിഷനില്‍ 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. രണ്ട് എഞ്ചിനുകളിലും 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഡീസലിന് ഓപ്ഷണല്‍ 6-സ്പീഡ് മാനുവലും ലഭിക്കും. 4x4 ഓപ്ഷന്‍ ഇല്ല. മഹീന്ദ്ര ഥാര്‍ റോക്സ് സ്റ്റാര്‍ എഡിഷന്‍ പെട്രോള്‍ AT വേരിയന്റിന് 17.85 ലക്ഷം രൂപയും ഡീസല്‍ മാനുവലിന് 16.85 ലക്ഷം രൂപയുമാണ് വില.

അതേസമയം ഡീസല്‍ AT വേരിയന്റിന് 18.35 ലക്ഷം രൂപയാണ് മുടക്കേണ്ടത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള എസ്‌യുവികളില്‍ ഒന്നാണ്് മഹീന്ദ്ര ഥാര്‍ റോക്‌സ്. ബുക്ക് ചെയ്ത് മാസങ്ങളോളം കാത്തിരുന്ന ശേഷമാണ് പലര്‍ക്കും ഇത് ഡെലിവറി ലഭിക്കുന്നത്. പ്രിയക്ക് പിറന്നാള്‍ സമ്മാനമായി ചാാക്കോച്ചന്‍ ഈ സ്‌പെഷ്യല്‍ എഡിഷന്‍ തന്നെ തിരഞ്ഞെടുത്തത് വാഹനപ്രേമികള്‍ക്കിടയിലും ചര്‍ച്ചയായി.
ഫോറിന്‍ ആഡംബര കാറുകള്‍ക്ക് പുറമെ ഇത്തരം കരുത്തുറ്റ ദേസി എസ്യുവികളോടും താരത്തിന് താല്‍പര്യമുണ്ടെന്നാണ് ഈ ഒരു പര്‍ച്ചേസിലൂടെ മനസിലാകുന്നത്. സ്വന്തം കുടുംബത്തിലെ താരമായ പ്രിയയുടെ ജന്മദിനം ഇത്തരമൊരു ഗംഭീര സമ്മാനത്തിലൂടെ അവിസ്മരണീയമാക്കിയ ചാക്കോച്ചനെ നെറ്റിസണ്‍സും സഹപ്രവര്‍ത്തകരും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി. ഇനി കേരളത്തിലെ നിരത്തുകളില്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് ഈ കാറില്‍ ചാക്കോച്ചനെയും പ്രിയയെയും കാണാന്‍ പറ്റിയേക്കും.


Click it and Unblock the Notifications








