ഹൈബ്രിഡായ ഇറ്റാലിയന്‍ കാളക്കൂറ്റന്‍മാരെ വാങ്ങാന്‍ കുബേരന്‍മാര്‍ കൂട്ടത്തോടെ ഒഴുകിയെത്തി! റെക്കോഡ് വില്‍പ്പന

സൂപ്പര്‍ കാര്‍ പ്രേമികളുടെ ഹരമായ ഇറ്റാലിയന്‍ ബ്രാന്‍ഡ് ലംബോര്‍ഗിനി ആഗോള വിപണിയില്‍ തങ്ങളുടെ ജൈത്രയാത്ര തുടരുന്നു. കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലും 2025-ല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പന (10,747 യൂണിറ്റ്) രേഖപ്പെടുത്തിക്കൊണ്ട് ലക്ഷ്വറി ബ്രാന്‍ഡ് പുതിയ റെക്കോര്‍ഡ് കുറിച്ചു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കമ്പനി കലണ്ടര്‍ വര്‍ഷം 10000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയത്. പുത്തന്‍ ഹൈബ്രിഡ് മോഡലുകള്‍ക്ക് ലഭിച്ച ആഗോള സ്വീകാര്യതയാണ് ലംബോര്‍ഗിനിയുടെ ഈ കുതിപ്പിന് പിന്നില്‍ ഇന്ധനമായത്. ലംബോര്‍ഗിനിയുടെ ഈ റെക്കോര്‍ഡ് നേട്ടത്തെക്കുറിച്ചും വരാനിരിക്കുന്ന പുതിയ മോഡലുകളെ കുറിച്ചും കൂടുതല്‍ അറിയാം.

2025-ല്‍ ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ ലംബോര്‍ഗിനിയുടെ ഹൈബ്രിഡ് സാങ്കേതികവിദ്യയെ ആവേശത്തോടെയാണ് വരവേറ്റതെന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. വിപണിയിലെ സങ്കീര്‍ണ സാഹചര്യങ്ങളിലും വില്‍പ്പന വളര്‍ച്ച കൈവരിക്കാന്‍ ബ്രാന്‍ഡിന് സാധിച്ചു. ആഗോള വിപണികളില്‍ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക (EMEA) മേഖലകളാണ് വില്‍പ്പനയില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഈ മേഖലകളില്‍ നിന്ന് മാത്രം ലംബോര്‍ഗിനി 4,650 വാഹനങ്ങള്‍ വിറ്റഴിച്ചു.

lamborghini sales record 2025

അമേരിക്കന്‍ വിപണിയില്‍ 3,347 യൂണിറ്റുകളും ഏഷ്യ പസഫിക് മേഖലയില്‍ 2,750 യൂണിറ്റുകളും വിതരണം ചെയ്തുകൊണ്ട് കമ്പനി തങ്ങളുടെ സാന്നിധ്യം ശക്തമാക്കി. രണ്ട് പ്രധാന മോഡലുകളുടെ വൈദ്യുതവല്‍ക്കരണം ലംബോര്‍ഗിനിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചു. ലംബോര്‍ഗിനിയുടെ ആദ്യ V12 ഹൈബ്രിഡ് സൂപ്പര്‍കാറായ റെവല്‍ട്ടോ (Revuelto), പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡലായ ഉറൂസ് SE (Urus SE) എന്നിവയാണ് വില്‍പ്പനയില്‍ മികച്ച സംഭാവനകള്‍ നല്‍കിയത്.

സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ വിഭാഗത്തില്‍ പൂര്‍ണമായും ഹൈബ്രിഡ് നിരയുള്ള ഏക ബ്രാന്‍ഡ് ആണ് ലംബോർഗിനി ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ടെമെറാരിയോ (Temerario) മോഡലിലൂടെ ഈ മുന്നേറ്റം തുടരാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വില്‍പ്പന വര്‍ദ്ധിപ്പിക്കുക എന്നതിനേക്കാള്‍ ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചുള്ള തന്ത്രപരമായ തീരുമാനങ്ങള്‍ക്കാണ് കമ്പനി മുന്‍ഗണന നല്‍കുന്നതെന്ന് സിഇഒ സ്റ്റെഫാന്‍ വിന്‍കെല്‍മാന്‍ വ്യക്തമാക്കി. ബ്രാന്‍ഡ് ഐഡന്റിറ്റി നിലനിര്‍ത്തിക്കൊണ്ട് നൂതന സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്നതിലാണ് ലംബോര്‍ഗിനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

lamborghini sales record 2025

വില്‍പ്പന നേട്ടങ്ങള്‍ക്ക് അപ്പുറം, 2025-ൽ ശ്രദ്ധേയമായ ഉത്പന്നങ്ങളുടെ ലോഞ്ചിനും ചില വികസന സാക്ഷ്യം വഹിച്ചു. ജൂലൈയില്‍ ഗുഡ്വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ വെച്ച് ടെമെറാരിയോ GT3 റേസ് കാര്‍ അവതരിപ്പിച്ചു. ലംബോര്‍ഗിനി സ്‌ക്വാഡ്ര കോര്‍സ് പൂര്‍ണമായും വിഭാവനം ചെയ്ത് നിര്‍മ്മിച്ച ആദ്യത്തെ റേസ് കാര്‍ എന്ന ബഹുമതിയും ലംബോര്‍ഗിനി ടെമെറാരിയോ GT3 സ്വന്തമാക്കി.

2026 ഗ്ലോബല്‍ GT3 ചാമ്പ്യന്‍ഷിപ്പില്‍ ടെമെറരാരിയോ GT മാറ്റുരയ്ക്കുന്നതോടെ റേസിംഗ് രംഗത്തെ കമ്പനിയുടെ പുതിയ അധ്യായത്തിന് തുടക്കമാകും. ഓഗസ്റ്റില്‍ മോണ്ടെറി കാര്‍ വീക്കില്‍ വെച്ച് ലിമിറ്റഡ് എഡിഷന്‍ മോഡലുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി 29 യൂണിറ്റുകള്‍ മാത്രമായി പരിമിതപ്പെടുത്തിയ ഫിനോമിനോ (Fenomeno) എന്ന സ്‌പെഷ്യല്‍ മോഡലും ലംബോര്‍ഗിനി പുറത്തിറക്കി.

ലംബോര്‍ഗിനിയുടെ ഏറ്റവും കരുത്തുറ്റ V12 ഹൈബ്രിഡ് എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. ഏകദേശം 1065 bhp (1080 cv) പവര്‍ നല്‍കുന്ന ഈ കാര്‍ സാങ്കേതിക മികവിന്റെ ഉത്തമ ഉദാഹരണമാണ്. കമ്പനിയുടെ ഡിസൈന്‍ സെന്ററായ ലംബോര്‍ഗിനി സെന്‍ട്രോ സ്‌റ്റൈലിന്റെ ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ഫിനോമിനോയുടെ അരങ്ങേറ്റം.

ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോഴും റെക്കോഡ് വില്‍പ്പന നേടാനായത് തങ്ങളുടെ ഭാവി തന്ത്രങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജത്തോടെ പ്രാവര്‍ത്തികമാക്കാന്‍ കമ്പനിക്ക് ആത്മവിശ്വാസം നല്‍കും. നൂതന ആശ്യങ്ങളും പെര്‍ഫോമന്‍സും ഇഴചേര്‍ത്തുന്ന ഭാവി കാഴ്ചപ്പാടാണ് ലംബോര്‍ഗിനി മുന്നോട്ട് വെക്കുന്നത്. ഈ വര്‍ഷം 2025-ലെ റെക്കോഡ് മറികടന്ന് സൂപ്പര്‍ കാര്‍ പ്രേമികള്‍ക്കിടയില്‍ ലംബോര്‍ഗിനി എന്ന നാമം കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റാന്‍ കമ്പനിക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

More from DriveSpark

Article Published On: Thursday, January 22, 2026, 7:00 [IST]
English summary
Lamborghini global sales record 2025 delivered 10747 units hybrid cars drives growth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X