സ്വന്തം വണ്ടികൾ ട്രെന്‍ഡിംഗാകുമ്പോള്‍ ഇടിത്തീപ്പോലെ മഹീന്ദ്രയുടെ പ്രഖ്യാപനം! നാളെ മുതൽ വില വർദ്ധനവ്, കാരണങ്ങ

രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ജൂലൈ 10 അതായത് നാളെ മുതല്‍ വാഹന വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്ന എല്ലാ എസ്‌യുവികള്‍ക്കും (SUV) വാണിജ്യ വാഹനങ്ങള്‍ക്കും (Commercial Vehicles) വരും ദിവസങ്ങളില്‍ പുതിയ നിരക്കുകള്‍ ബാധകമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എസ്യുവി മോഡലുകള്‍ക്ക് ശരാശരി 2.7 ശതമാനം വരെയാകും വില വര്‍ദ്ധിക്കുക. കമ്പനിയുടെ വാണിജ്യ വാഹന ശ്രേണിയില്‍ ശരാശരി 2 ശതമാനം വരെ വില കൂടും.

വാഹന നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും മറ്റ് നിര്‍മ്മാണ ചെലവുകള്‍ വര്‍ധിച്ചതുമാണ് (Input Costs) പെട്ടെന്നുള്ള ഈ വില പരിഷ്‌കരണത്തിന്റെ പ്രധാന കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി അധിക ചെലവുകള്‍ കമ്പനി തന്നെയാണ് വഹിച്ചിരുന്നത്. എന്നാല്‍ നിര്‍മ്മാണ ചെലവ് പരിധി വിട്ടതോടെയാണ് ഇതിന്റെ ഒരു ഭാഗം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ മഹീന്ദ്ര നിര്‍ബന്ധിതരായത്.

mahindra suv price hike july 2026

ഓരോ മോഡലുകള്‍ക്കും വേരിയന്റിനും അനുസരിച്ച് വര്‍ധിപ്പിച്ച നിരക്ക് വ്യത്യാസപ്പെടും. സ്‌കോര്‍പിയോ N, XUV 7XO, ഥാര്‍ റോക്‌സ്, XUV 3XO എന്നീ സൂപ്പര്‍ഹിറ്റ് മോഡലുകളുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വന്‍ വിപണി മുന്നേറ്റം നടത്തുന്ന സമയത്താണ് മഹീന്ദ്രയുടെ വില വര്‍ദ്ധനവ് പ്രഖ്യാപനം വരുന്നത്. ജൂലൈ മാസം വാഹന വില വര്‍ധിപ്പിക്കുന്ന ആദ്യത്തെ കമ്പനിയല്ല മഹീന്ദ്ര. മാരുതി സുസുക്കിയും ടാറ്റയുമടക്കമുള്ള പ്രമുഖ ബ്രാന്‍ഡുകളും ഈ മാസം കാറുകളുടെ വില പരിഷ്‌കരിച്ചിട്ടുണ്ട്.

വില വര്‍ദ്ധനവ് നിലവില്‍ വരുന്നുണ്ടെങ്കിലും വിപണിയില്‍ സജീവമായി തുടരാന്‍ നിരവധി പുത്തന്‍ ഉല്‍പ്പന്നങ്ങളാണ് മഹീന്ദ്ര അണിയറയില്‍ ഒരുക്കുന്നത്. തങ്ങളുടെ പ്രീമിയം ഇലക്ട്രിക് വാഹനമായ XEV 9e മോഡലിന്റെ പുത്തന്‍ 'സിനിലക്‌സ് എഡിഷന്‍' (Cineluxe Edition) കമ്പനി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയിരുന്നു. പ്രത്യേക എക്സ്റ്റീരിയര്‍ നിറവും കൂടുതല്‍ കോസ്‌മെറ്റിക് പരിഷ്‌കാരങ്ങളുമാണ് ഈ പതിപ്പിന്റെ പ്രത്യേകത.

mahindra commercial vehicles price hike july 2026

ഇതിനുപുറമെ കമ്പനിയുടെ ഏറ്റവും പുതിയ 'വിഷന്‍ S' (Vision S) കോണ്‍സെപ്റ്റ് കാറിന്റെ പരീക്ഷണ ഓട്ടം ഇന്ത്യന്‍ റോഡുകളില്‍ സജീവമായി പുരോഗമിക്കുകയാണ്. കൂടാതെ 'SXT' എന്ന പുതിയ പേരിലുള്ള ഒരു നെയിംപ്ലേറ്റ് കൂടി കമ്പനി പേറ്റന്റ് ചെയ്തിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ വിപണിയില്‍ എത്തിക്കാന്‍ പോകുന്ന പുത്തന്‍ എസ്‌യുവിയുടേതാകാം ഇതെന്നാണ് വാഹന ലോകത്തെ സംസാരം.

മഹീന്ദ്രയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായ സ്‌കോര്‍പിയോ N എസ്‌യുവിയുടെ പുത്തന്‍ ഫെയ്‌സ്ലിഫ്റ്റ് പതിപ്പും കമ്പനി ഉടന്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പൊതുനിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ഈ കാര്‍ ഒന്നിലേറെ തവണ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. മികച്ച എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗും അത്യാധുനിക ക്യാബിനും സജ്ജീകരിച്ചായിരിക്കും ഈ കരുത്തുറ്റ എസ്യുവി വിപണിയില്‍ എത്തുക.

ഇവികള്‍ക്കൊപ്പം ഐസി എഞ്ചിന്‍ മോഡലുകളും ഒരുപോലെ വികസിപ്പിച്ചുകൊണ്ട് വിപണിയില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്താനാണ് മഹീന്ദ്രയുടെ ശ്രമം. പുതിയ വില വര്‍ദ്ധനവ് എസ്‌യുവികളുടെടേയും കൊമേഴ്ഷ്യല്‍ വാഹനങ്ങളുടെയും ഓണ്‍-റോഡ് വിലയെ നേരിയ രീതിയില്‍ ബാധിച്ചേക്കാം. എന്നാല്‍, വരാനിരിക്കുന്ന പുത്തന്‍ ലോഞ്ചുകളിലൂടെ തങ്ങളുടെ വിപണി വിഹിതം കൂട്ടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

Article Published On: Thursday, July 9, 2026, 10:55 [IST]
English summary
Mahindra announced up to 2 7 per cent price hike suv cv effective from tomorrow
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X