പഴയ പുലിയല്ല, ഇപ്പോൾ അതിലും കരുത്തൻ! ബൊലേറോയുടെ കുതിപ്പിൽ പകച്ച് എതിരാളികൾ, കണക്കുകൾ പുറത്ത്

ഇന്ത്യന്‍ എസ്‌യുവി വിപണിയിലെ അതികായന്മാരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് 2025 കലണ്ടര്‍ വര്‍ഷം വന്‍ നേട്ടത്തിന്റേതായിരുന്നു. പോയ വര്‍ഷം ഹ്യുണ്ടായിയെയും ടാറ്റയെയും പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളായി ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ മാറിയിരുന്നു. മാത്രമല്ല 2025 ഡിസംബര്‍ മാസവും അരലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ച് കമ്പനി മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. മഹീന്ദ്രയുടെ എക്കാലത്തെയും വിശ്വസ്ത വാഹനമായ ബൊലേറോ (Bolero) വിപണിയില്‍ അസാമാന്യമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. പോയ മാസത്തെ ബൊലേറോയുടെ വില്‍പ്പന കണക്കുകളാണ് ഈ ലേഖനത്തില്‍ നമ്മള്‍ വിശദമായി പരിശോധിക്കാന്‍ പോകുന്നത്.

റഷ്‌ലെയ്‌നില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും പുതിയ വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം 2025 ഡിസംബറില്‍ ആകെ 10,611 ബൊലേറോ യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. 2024 ഡിസംബറില്‍ വിറ്റ 5,921 യൂണിറ്റുകളെ അപേക്ഷിച്ച് 79.21 ശതമാനം എന്ന വിസ്മയിപ്പിക്കുന്ന വാര്‍ഷിക വളര്‍ച്ചയാണ് ബൊലേറോ നേടിയത്. കഴിഞ്ഞ മാസം 4690 യൂണിറ്റിന്റെ വേളിയം വര്‍ധനവാണ് ബൊലേറോക്ക് നേടാനായത്.

mahindra bolero sales december 2025

മഹീന്ദ്രയുടെ മൊത്തത്തിലുള്ള വില്‍പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സ്‌കോര്‍പ്പിയോ സീരീസിന് (15885 യൂണിറ്റ്) തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് ബൊലേറോ. 2025 നവംബര്‍ മാസത്തെ അപേക്ഷിച്ച് (10521 യൂണിറ്റ്) 0.86 ശതമാനത്തിന്റെ നേരിയ വളര്‍ച്ച നേടാനായി. വര്‍ഷാവസാനമായിട്ടും ഡിസംബറില്‍ നവംബറിനേക്കാള്‍ 90 യൂണിറ്റുകള്‍ അധികം വിറ്റുപോയി. മഹീന്ദ്ര ആകെ 50,946 പാസഞ്ചര്‍ വാഹനങ്ങളാണ് ഡിസംബറില്‍ വിറ്റഴിച്ചത്. ഇതില്‍ ഏകദേശം 20 ശതമാനത്തിലധികം വിഹിതം ബൊലേറോയുടേതാണ്.

ഹ്യുണ്ടായിയെയും ടാറ്റയെയും പിന്നിലാക്കി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മ്മാതാക്കളായി മഹീന്ദ്ര മാറിയതില്‍ നിര്‍ണായക പങ്കുവഹിച്ച മോഡലുകളില്‍ ഒന്നാണ് ബൊലേറോ. വിപണിയില്‍ പുത്തന്‍ മാറ്റങ്ങള്‍ വന്നാലും ബൊലേറോയുടെ ജനപ്രീതി കുറയുന്നില്ലെന്നാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്. ഗ്രാമീണ വിപണികളിലും സെമി അര്‍ബന്‍ മേഖലകളിലും ബൊലേറോയ്ക്ക് സ്വീകാര്യത വര്‍ധിച്ചതാണ് ഈ വലിയ കുതിപ്പിന് പിന്നിലെ പ്രധാന ഘടകം.

mahindra bolero sales december 2025

ക്ലാസിക് ബൊലേറോയ്ക്കൊപ്പം പുത്തന്‍ ഫീച്ചറുകളുമായി എത്തിയ ബൊലേറോ നിയോ (Bolero Neo) മോഡലിനും വിപണിയില്‍ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, വിശ്വാസ്യതയാര്‍ന്ന 1.5 ലിറ്റര്‍ എംഹോക്ക് 75 (mHawk75) ഡീസല്‍ എഞ്ചിനാണ് ബൊലേറോയ്ക്ക് കരുത്തേകുന്നത്. ഇത് പരമാവധി 75 bhp പവറും 210 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. RWD കോണ്‍ഫിഗറേഷനില്‍ വരുന്ന ഈ വാഹനത്തില്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ലഭിക്കുന്നത്.

ഏത് തരം റോഡുകളിലും അനായാസം യാത്ര ചെയ്യാന്‍ ബൊലേറോയെ സഹായിക്കുന്നത് ഈ എഞ്ചിനാണ്. ലിറ്ററിന് 14 കിലോമീറ്ററാണ് മൈലേജ് അവകാശപ്പെടുന്നത്. മഹീന്ദ്രയുടെ പിക്കപ്പ് ട്രക്ക് പാരമ്പര്യത്തില്‍ ഊന്നിയുള്ള ഈ എസ്‌യുവി 7-സീറ്റര്‍ ലേഔട്ടിലാണ് വരുന്നത്. റഗ്ഗഡ് മെറ്റല്‍ ബോഡിയും കുറഞ്ഞ മെയിന്റനന്‍സ് ചെലവുമാണ് സാധാരണക്കാരെയും ബിസിനസ് ഗ്രൂപ്പുകളെയും ഒരുപോലെ ഈ വാഹനത്തിലേക്ക് ആകര്‍ഷിക്കുന്നത്.

mahindra bolero sales december 2025

കൂടുതല്‍ മോഡേണ്‍ സൗകര്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കായി മഹീന്ദ്ര ബൊലേറോ നിയോയും വിപണിയില്‍ സജീവമാണ്. 1.5 ലിറ്റര്‍ എംഹോക്ക് 100 ടര്‍ബോ ഡീസല്‍ എഞ്ചിനാണ് ഇതില്‍ ഉപയോഗിക്കുന്നത്. 100 bhp പവറും 260 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ജനകീയമായ സമയത്ത് പോലും ബെലേറോ മോഡലുകളില്‍ ഈ സൗകര്യം വാഗ്ദാനം ചെയ്യാന്‍ കമ്പനി മടിക്കുന്നത് എന്താണെന്നാണ് എല്ലാവരും ചോദിക്കുന്നത്.

അടുത്തിടെ ലഭിച്ച മുഖംമിനുക്കലിന്റെ ഭാഗമായി എംയുവിക്ക് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, സ്റ്റിയറിംഗ്-മൗണ്ടഡ് കണ്‍ട്രോളുകള്‍, യുഎസ്ബി-സി ടൈപ്പ് ചാര്‍ജിംഗ് പോര്‍ട്ട്, പുതിയ ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, ഡോര്‍ ട്രിമ്മുകളില്‍ പുതിയ ബോട്ടില്‍ ഹോള്‍ഡറുകള്‍ എന്നിവ ലഭിച്ചിരുന്നു. അപ്‌ഡേറ്റ് ചെയ്‌തെങ്കിലും ബൊലേറോയില്‍ ഇനിയും 6 എയര്‍ബാഗ് സ്റ്റാന്‍ഡേര്‍ഡ് ആക്കാന്‍ മഹീന്ദ്ര തയാറായില്ല. ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ് (ABS), പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം തുടങ്ങിയ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളാണ് ഇതില്‍ ലഭ്യമാകുന്നത്.

4 മീറ്ററില്‍ താഴെ നീളമുള്ള ബോഡി-ഓണ്‍-ഫ്രെയിം എസ്‌യുവി എന്ന നിലയില്‍ ബൊലേറോയ്ക്ക് വിപണിയില്‍ നേരിട്ടുള്ള എതിരാളികളൊന്നുമില്ല. നിലവില്‍ 7.99 ലക്ഷം രൂപ മുതല്‍ 9.69 ലക്ഷം രൂപ വരെയാണ് ബൊലേറോയുടെ വില പോകുന്നത്. ബൊലേറോ നിയോ മോഡലുകളുടെ വില 8.49 ലക്ഷം രൂപയില്‍ നിന്ന് തുടങ്ങി 12.90 ലക്ഷം രൂപ വരെ പോകുന്നു.

More from DriveSpark

Article Published On: Sunday, January 18, 2026, 8:00 [IST]
English summary
Mahindra bolero sales december 2025 record 79 21 per cent growth malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X