ഷോറൂമിൽ കയറിയാൽ വണ്ടി വാങ്ങാതെ പോകില്ല! ഡിസംബറിൽ മഹീന്ദ്രയ്ക്ക് റെക്കോർഡ് വിൽപ്പന

പുതിയ മഹീന്ദ്ര XUV7XO എസ്‌യുവി ഉടൻ വിപണിയിലെത്താനിരിക്കെ, 2025 ഡിസംബറിൽ മഹീന്ദ്ര ആഭ്യന്തര വിപണിയിൽ മികച്ച വിൽപ്പന വളർച്ച രേഖപ്പെടുത്തിയത് വാഹന വിപണിയിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. എസ്‌യുവി, കൊമേഴ്ഷ്യൽ, ത്രീ വീലർ വാഹന വിൽപ്പനയിലെ സ്ഥിരമായ മുന്നേറ്റമാണ് ഈ വളർച്ചയ്ക്ക് കാരണം. 2025-ൽ മിക്ക പ്രധാന വിഭാഗങ്ങളിലും ആരോഗ്യകരമായ മുന്നേറ്റം നടത്തിയാണ് മഹീന്ദ്ര ഈ വർഷം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. പാസഞ്ചർ കാർ വിഭാഗത്തിലാണ് മഹീന്ദ്ര ശ്രദ്ധേയമായ വളർച്ച നേടിയത്. 2025 ഡിസംബറിൽ 50,946 കാറുകൾ വിറ്റ കമ്പനി, 2024 ഡിസംബറിലെ 41,424 യൂണിറ്റുകളെ അപേക്ഷിച്ച് 23 ശതമാനത്തിൻ്റെ വർധനവാണ് രേഖപ്പെടുത്തിയത്.

സ്‌കോർപിയോ-N, ഥാർ, XUV700, ബൊലേറോ തുടങ്ങിയ ജനപ്രിയ മോഡലുകൾക്കുള്ള വലിയ ഡിമാൻഡ് എസ്‌യുവി വിപണിയിൽ മഹീന്ദ്രയുടെ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു. 2025 ഏപ്രിൽ മുതൽ ഡിസംബർ വരെ മൊത്തം കാർ വിൽപ്പന 18 ശതമാനം വർധിച്ച് 4,76,476 യൂണിറ്റുകളിലെത്തി. വാണിജ്യ വാഹന വിഭാഗത്തിൽ സമ്മിശ്ര വിൽപ്പന കണക്കാണ് രേഖപ്പെടുത്തിയത്. 2 ടണ്ണിൽ താഴെയുള്ള LCV-കൾ ഡിസംബറിൽ 13% വളർച്ച നേടിയെങ്കിലും, ഏപ്രിൽ-ഡിസംബർ കാലയളവിൽ വിൽപ്പന 4% കുറഞ്ഞു.

Mahindra sales report

എന്നാൽ 2 മുതൽ 3.5 ടൺ വരെയുള്ള ലൈറ്റ് കൊമേഴ്ഷ്യൽ വെഹിക്കിളുകൾ ഡിസംബറിൽ 22,066 യൂണിറ്റുകൾ വിറ്റഴിച്ച് 37 ശതമാനത്തിൻ്റെ ശക്തമായ വളർച്ച നേടി. ചരക്ക് ഗതാഗതത്തിനും 'ലാസ്റ്റ്-മൈൽ' ഡെലിവറിക്കുമുള്ള വർധിച്ച ആവശ്യകത ഈ വിഭാഗത്തിന് 2025 ഏപ്രിൽ-ഡിസംബറിൽ 16 ശതമാനത്തിൻ്റെ വിൽപ്പന വർധനവ് നൽകിയിട്ടുണ്ട്.

ഇലക്ട്രിക് ഉൾപ്പെടെയുള്ള മഹീന്ദ്രയുടെ ത്രീ വീലർ വാഹന വിൽപ്പന 2025 ഡിസംബറിൽ 7,538 യൂണിറ്റുകളോടെ 31 ശതമാനത്തിൻ്റെ വളർച്ച രേഖപ്പെടുത്തി. ഏപ്രിൽ-ഡിസംബർ കാലയളവിൽ മൊത്തം 82,446 മഹീന്ദ്ര ത്രീവീലർ വാഹനങ്ങൾ വിറ്റഴിച്ച് 28 ശതമാനത്തിൻ്റെ വളർച്ച നേടിയിട്ടുണ്ട്. മഹീന്ദ്രയുടെ കയറ്റുമതിയുടെ വിവരങ്ങളിലേക്ക് നോക്കിയാൽ 2025 ഡിസംബറിൽ 2,820 വാഹനങ്ങളോടെ 9 ശതമാനത്തിൻ്റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Mahindra sales report

എന്നാൽ, 2025 ഏപ്രിൽ-ഡിസംബർ കാലയളവിൽ കയറ്റുമതി 25 ശതമാനം വർധിച്ച് 30,061 യൂണിറ്റുകളിലെത്തിയത് വലിയ നേട്ടം തന്നെയാണ്. സെപ്റ്റംബറിൽ 1500 സിസിക്ക് മുകളിലുള്ള എസ്‌യുവികൾക്ക് സർക്കാർ നികുതി 50 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കുറച്ചത് ഡിസംബറിലെ 23 ശതമാനം എസ്‌യുവി വിൽപ്പന വർധനവിൻ്റെ പ്രധാന കാരണമെന്ന് വിലയിരുത്താൻ സാധിക്കും. ഇത് മഹീന്ദ്രക്ക് 2025 ഒരു വിജയ വർഷമായി അവസാനിപ്പിക്കാൻ സഹായിച്ചിട്ടുണ്ട് എന്ന് വേണം കരുതാൻ.

2026 ജനുവരി 5-ാം തീയതി പുതിയ ലുക്കിലും പേരിലും മഹീന്ദ്ര XUV7XO എസ്‌യുവി വിപണിയിൽ അവതരിപ്പിക്കും. ഡിസംബർ 15-ാം തീയതി മുതൽ XUV 7XO മോഡലിനായുള്ള പ്രീ-ബുക്കിംഗും ബ്രാൻഡ് തുടങ്ങിയിട്ടുണ്ട്. സെഗ്മെൻ്റ് ഇതുവരെ കണ്ടിട്ടില്ലാത്ത മോഡേൺ ഫീച്ചറുകളെല്ലാം കുത്തിനിറച്ചുകൊണ്ടാവും ന്യൂജെൻ മോഡൽ നിരത്തിലേക്ക് എത്തുക. ഇൻ്റീരിയറിൽ ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള 1,400 W ഔട്ട്‌പുട്ട് നൽകുന്ന ഉയർന്ന നിലവാരമുള്ള 16-സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം ഉണ്ടാവുമെന്നാണ് മഹീന്ദ്ര പുറത്ത് വിട്ട ടീസർ വ്യക്തമാകുന്നത്.

Mahindra sales report

വാഹനത്തിന് ചുറ്റുമുള്ള ഒന്നിലധികം ക്യാമറകളിൽ നിന്നുള്ള ഫീഡുകൾ സംയോജിപ്പിച്ച് വിപുലമായ കാഴ്ച്ച വാഗ്ദാനം ചെയ്യുന്ന ഒരു പുതിയ 540 ഡിഗ്രി ക്യാമറ സിസ്റ്റവും മഹീന്ദ്ര XUV 7XO മോഡലിലുണ്ടാവും. ഇതിനൊപ്പം ADAS വിഷ്വലൈസേഷൻ ഇൻ്റർഫേസും ഉണ്ടാവുമെന്നതാണ് മറ്റൊരു പ്രത്യേകത. BYOD പ്രവർത്തനക്ഷമതയുള്ള ഇൻ-കാർ തിയേറ്റർ മോഡ് വഴി റിയർ സീറ്റ് സുഖവും ഇൻഫോടെയ്ൻമെൻ്റും മെച്ചപ്പെടുത്താനും ബ്രാൻഡ് പ്രത്യേകം ശ്രമിച്ചിട്ടുണ്ടേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, January 2, 2026, 7:00 [IST]
English summary
Mahindra december 2025 sales growth suv lcv three wheeler performance india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X