മഹീന്ദ്രയുടെ 'ക്ലിയറൻസ് സെയിൽ'! 18 ലക്ഷത്തിന്റെ ഇലക്ട്രിക് എസ്‌യുവി 14 ലക്ഷത്തിന്; ഓഫർ ലിസ്റ്റിൽ പ്രമുഖരും

2025 കലണ്ടര്‍ വര്‍ഷം ഹ്യുണ്ടായിയെയും ടാറ്റയെയും പിന്തള്ളി ഇന്ത്യന്‍ കാര്‍ വിപണിയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയതിന് പിന്നാലെ ഉപഭോക്താക്കള്‍ക്ക് സമ്മാനമായി മഹീന്ദ്രയുടെ വക വമ്പന്‍ ഓഫറുകള്‍. തങ്ങളുടെ ജനപ്രിയ എസ്‌യുവി മോഡലുകള്‍ക്ക് 4 ലക്ഷം രൂപ വരെയാണ് കമ്പനി ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കടുത്ത വെല്ലുവിളികള്‍ക്കിടയിലും മികച്ച മുന്നേറ്റം നടത്തുന്ന മഹീന്ദ്ര വിപണിയിലെ ആധിപത്യം തുടരാനായി XUV700, ഥാര്‍ റോക്‌സ്, XUV400 എന്നീ മോഡലുകളില്‍ ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നതായി ഓട്ടോ പണ്ഡിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരി കഴിഞ്ഞാല്‍ സ്വാഭാവികമായും ഓഫറുകള്‍ കുറവാകുമെന്നതിനാല്‍ മഹീന്ദ്ര എസ്‌യുവി വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്നവര്‍ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.

XUV700

ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് XUV 7XO എന്ന പേരില്‍ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയതിനാല്‍ XUV700 വമ്പന്‍ കിഴിവില്‍ വിറ്റഴിക്കുകയാണ് കമ്പനി. വേരിയന്റുകള്‍ക്ക് അനുസരിച്ച് 2 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എസ്‌യുവിയുടെ MX, AX3, AX5/AX5 സെലക്ട്, AX7/AX7L/ഇബോണി എന്നീ വേരിയന്റുകളാണ് ഡിസ്‌കൗണ്ട് പട്ടികയിലുള്ളത്. 70,000 രൂപ മുതല്‍ 1.7 ലക്ഷം രൂപ വരെ നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടും ഇതില്‍ ഉള്‍പ്പെടുന്നു.

mahindra xuv700

കൂടാതെ 30,000 രൂപയുടെ ആക്‌സസറികളും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കും. XUV700-യുടെ മിഡ് ലെവല്‍ ട്രിമ്മുകളായ AX3, AX5 എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ ഡിസ്‌കൗണ്ട് ലഭ്യമാകുക. ഇവ വാങ്ങുന്നവര്‍ക്ക് 1.5 ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ ലാഭിക്കാം. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനുകളിലാണ് എസ്‌യുവിയിലുള്ളത്. 7 എയര്‍ബാഗുകള്‍, ലെവല്‍-2 ADAS, പനോരമിക് സണ്‍റൂഫ് തുടങ്ങിയ അത്യാധുനിക സവിശേഷതകളും ലഭിക്കുന്നു.

ഥാര്‍ റോക്‌സ്

ഡിസ്‌കൗണ്ട് പട്ടികയിലെ ആരും പ്രതീക്ഷിക്കാത്ത ഈ ജനപ്രിയ മോഡലും സ്ഥാനം പിടിച്ചിട്ടുണ്ട്. ഥാര്‍ റോക്‌സിന്റെ MY2025 യൂണിറ്റുകള്‍ക്ക് 2 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളാണ് മഹീന്ദ്ര നല്‍കുന്നത്. AX7 പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റിന് 1.25 ലക്ഷം രൂപയും ഡീസല്‍ 4WDവേരിയന്റിന് 1.75 ലക്ഷം രൂപയും ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. ഇതിന് പുറമെ 25,000 രൂപയുടെ ആക്‌സസറികളും ഇവക്കൊപ്പം ഫ്രീയായി ലഭിക്കും.

mahindra thar roxx

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാവുന്ന ഥാര്‍ റോക്‌സില്‍ ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, പനോരമിക് സണ്‍റൂഫ് തുടങ്ങിയ പ്രീമിയം ഫീച്ചറുകളുണ്ട്. 14.91 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുന്ന ഈ ലൈഫ്‌സ്‌റ്റൈല്‍ ഓഫ്‌റോഡറിന്റെ ഡിസ്‌കൗണ്ടുകള്‍ ഡീലര്‍ഷിപ്പുകള്‍ വഴി നേരിട്ട് പരിശോധിക്കാവുന്നതാണ്. എക്‌സ്‌ചേഞ്ച് ബോണസ്, ലോയല്‍റ്റി ബോണസ് എന്നിവ വഴി മികച്ച ഡീലുകള്‍ ഉപഭോക്താക്കള്‍ക്ക് കണ്ടെത്താന്‍ സാധിക്കും.

XUV400

ഈ മാസം ഏറ്റവും വലിയ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നത് ഇലക്ട്രിക് എസ്‌യുവിയായ XUV400 ഇവിയിലാണ്. 4 ലക്ഷം രൂപ വരെയാണ് ഇവി വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ലാഭിക്കാന്‍ കഴിയുക. പുതുതായി എത്തിയ 3XO ഇവിക്ക് വഴിമാറുന്നതിന്റെ ഭാഗമായാണ് XUV400-യുടെ നിലവിലുള്ള സ്റ്റോക്കുകള്‍ വിറ്റഴിക്കാന്‍ മഹീന്ദ്ര ഇത്രയും വലിയ ഡിസ്‌കൗണ്ട് നല്‍കുന്നത്. ബേസ് വേരിയന്റായ EC പ്രോയ്ക്ക് 1.25 ലക്ഷം രൂപയാണ് ക്യാഷ് ഡിസ്‌കൗണ്ടിട്ടത്.

mahindra xuv400

ടോപ്പ് വേരിയന്റായ EL പ്രോ വാങ്ങുന്നവര്‍ക്കാണ് 4 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുക. 34.5 kWh, 39.5 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ XUV400 ലഭ്യമാണ്. ഫുള്‍ ചാര്‍ജില്‍ യഥാക്രമം 359 കിലോമീറ്റര്‍, 456 കിലോമീറ്റര്‍ റേഞ്ചാണ് XUV400 വാഗ്ദാനം ചെയ്യുന്നത്. ഡിസ്‌കൗണ്ട് ലഭിക്കുന്നതോടെ ഇവിയുടെ ടോപ്പ് എന്‍ഡ് മോഡലിന്റെ വില 15 ലക്ഷം രൂപയില്‍ താഴെയാകും.

മഹീന്ദ്ര മോഡൽ പരമാവധി ഡിസ്കൗണ്ട്/ആനുകൂല്യങ്ങൾ പ്രധാന ഓഫറുകൾ
XUV700 ₹2.00 ലക്ഷം വരെ ₹1.7 ലക്ഷം വരെ ക്യാഷ് ഡിസ്കൗണ്ട് + ₹30,000 വിലയുള്ള ആക്സസറികൾ (AX3, AX5 വേരിയന്റുകൾക്ക് മികച്ച ഓഫർ)
ഥാർ റോക്സ് ₹2.00 ലക്ഷം വരെ AX7 പെട്രോൾ AT-യ്ക്ക് ₹1.25 ലക്ഷം, ഡീസൽ 4WD-യ്ക്ക് ₹1.75 ലക്ഷം ഡിസ്കൗണ്ട് + ₹25,000 ആക്സസറികൾ
XUV400 EV ₹4.00 ലക്ഷം വരെ EL Pro വേരിയന്റിന് ₹4 ലക്ഷം വരെ വമ്പൻ ഡിസ്കൗണ്ട്. EC Pro ബേസ് വേരിയന്റിന് ₹1.25 ലക്ഷം ഇളവ്.

പരിമിത കാലത്തേക്ക് മാത്രമാണ് മഹീന്ദ്രയുടെ ഈ വമ്പന്‍ ഡിസ്‌കൗണ്ട് ഓഫറുകള്‍ക്ക് സാധുതയുള്ളത് വാഹനത്തിന്റെ വേരിയന്റുകള്‍ക്കും സ്റ്റോക്കിന്റെ ലഭ്യതയ്ക്കും അനുസരിച്ച് ഓഫറുകളില്‍ മാറ്റങ്ങള്‍ വരാം. കൂടുതല്‍ വിവരങ്ങള്‍ക്കും ടെസ്റ്റ് ഡ്രൈവിനുമായി അടുത്തുള്ള മഹീന്ദ്ര ഡീലര്‍ഷിപ്പുമായി ബന്ധപ്പെടാവുന്നതാണ്. മുന്‍നിര എസ്‌യുവികള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. മഹീന്ദ്ര എസ്‌യുവി വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്ന നിങ്ങളുടെ പരിചയക്കാര്‍ക്ക് ഈ ലേഖനം അയച്ച് കൊടുക്കുമല്ലോ.

More from DriveSpark

Article Published On: Sunday, January 25, 2026, 11:13 [IST]
English summary
Mahindra discount offers january 2026 xuv700 thar roxx xuv400 benefits up to rs 4 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X