കിതച്ചതിന് ശേഷം കുതിച്ച് മഹീന്ദ്ര എംപിവി! കുടുംബങ്ങളുമായി വീണ്ടും അടുത്തു, വിൽപ്പന കൂടി

ഇന്ത്യന്‍ വാഹന വിപണിയിലെ വിശ്വസ്തമായ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളില്‍ ഒന്നായ (എംപിവി) മഹീന്ദ്ര മാറാസോ (Mahindra Marazzo) ശക്തമായ തിരിച്ചുവരവിന്റെ പാതയില്‍. 2025-ന്റെ രണ്ടാം പകുതിയില്‍ നേരിട്ട വെല്ലുവിളികളെ അതിജീവിച്ച് വര്‍ഷാവസാനം മാറാസോ വില്‍പ്പനയില്‍ ശ്രദ്ധേയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. നവംബര്‍ മാസത്തില്‍ നേടിയ 95 ശതമാനത്തിലധികം വരുന്ന പ്രതിമാസ വളര്‍ച്ചയുടെ തുടര്‍ച്ച ഡിസംബറിലും പ്രകടമാണെന്ന് റഷ്‌ലെയ്‌നില്‍ പ്രസിദ്ധീകരിച്ച വില്‍പ്പന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.കഴിഞ്ഞ ആറുമാസത്തെ വില്‍പന കണക്കുകള്‍ പരിശോധിച്ചാല്‍, ഒക്ടോബറില്‍ വെറും 2 യൂണിറ്റുകളിലേക്ക് ചുരുങ്ങിയ വില്‍പന നവംബറില്‍ 47 യൂണിറ്റുകളായും ഡിസംബറില്‍ 80 യൂണിറ്റുകളായും ഉയര്‍ന്നു.

2024 ഡിസംബറില്‍ മറാസോയുടെ വില്‍പ്പന വെറും 16 യൂണിറ്റുകള്‍ മാത്രമായിരുന്നു. കഴിഞ്ഞ മാസം 400 ശതമാനത്തിന്റെ ഞെട്ടിക്കുന്ന വാര്‍ഷിക വളര്‍ച്ചയാണ് ഈ കാര്‍ രേഖപ്പെടുത്തിയത്. 2025 നവംബറിനെ അപേക്ഷിച്ച് ഡിസംബറില്‍ 70 ശതമാനത്തോളം പ്രതിമാസ വളര്‍ച്ചയാണ് ഈ വാഹനം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ജൂലൈക്ക് (176 യൂണിറ്റ്) ശേഷമുള്ള ഏറ്റവും മികച്ച വില്‍പന കണക്കുകളിലേക്കാണ് മാറാസോ നടന്നുകയറിയത്.

mahindra marazzo

വലിയ കുടുംബങ്ങള്‍ക്കും ടൂറിസ്റ്റ് ആവശ്യങ്ങള്‍ക്കും പറ്റിയ ഒരു വിശ്വസ്ത വാഹനമായി മഹീന്ദ്ര മാറാസോ ഇന്നും തുടരുന്നു എന്നതിന് തെളിവാണ് പുതിയ വില്‍പന കണക്കുകള്‍. എന്നിരുന്നാലും കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ കാറിന് മഹീന്ദ്ര വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്തിരുന്നുവെന്ന കാര്യവും ചേര്‍ത്ത് വായിക്കണം.

മാറാസോയുടെ ഉള്‍വശത്തെ വിശാലവും യാത്രക്കാര്‍ക്ക് കംഫര്‍ട്ട് നല്‍കുന്നതുമാണ്. 7, 8 സീറ്റര്‍ ഓപ്ഷനുകളില്‍ ലഭ്യമായ ഈ വാഹനത്തില്‍ പ്രത്യേക റൂഫ് മൗണ്ടഡ് എയര്‍ കണ്ടീഷനിംഗ് സംവിധാനമുണ്ട്. ഈ സെന്‍ട്രലൈസ്ഡ് എസി ക്യാബിനിലെ എല്ലാ ഭാഗങ്ങളിലും ഒരേപോലെ തണുപ്പ് എത്തിക്കുന്നു. ഇല്യൂമിനേഷനോടുകൂടിയ പര്‍പ്പിള്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നീ ഫീച്ചറുകളും മറാസോയിലുണ്ട്. എംപിവിയിലെ മധ്യനിര സീറ്റുകള്‍ക്ക് റിക്ലൈനിംഗ്, ഫോള്‍ഡിംഗ് ഫംഗ്ഷനുകളുമുണ്ട്.

സാങ്കേതിക മികവിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത മാറാസോക്ക് കരുത്ത് പകരുന്നത് 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ്. ഇത് 121 bhp പവറും 300 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. ഇത് ദീര്‍ഘദൂര യാത്രകള്‍ സുഗമമാക്കുന്നു.

സുരക്ഷയുടെ കാര്യമെടുക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച എംപിവികളില്‍ ഒന്നായി മാറാസോ ഇന്നും തുടരുന്നു. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4-സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ ഈ വാഹനം സുരക്ഷിതമായ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന ഒന്നാണ്. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ട്, ഇംപാക്ട് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക്, എഞ്ചിന്‍ ഇമൊബിലൈസര്‍ എന്നിവയാണ് മറാസോയിലെ സേഫ്റ്റി ഫീച്ചറുകള്‍.

mahindra marazzo seats

കിയ കാരെന്‍സ്, മാരുതി സുസുക്കി XL6 എന്നീ എംപിവികളാണ് മറാസോയുടെ എതിരാളികള്‍. എതിരാളികളുമായി കട്ടക്ക് പിടിച്ചു നില്‍ക്കാന്‍ ആവശ്യമായ അപ്‌ഡേറ്റുകള്‍ നല്‍കാത്തതാണ് മറാസോയുടെ വില്‍പ്പന ഇന്നും രണ്ടക്കത്തിലും ചിലപ്പോള്‍ വട്ടപ്പൂജ്യം വരെയാകാനുള്ള കാരണം. വിപണിയിലെ കടുത്ത മത്സരങ്ങള്‍ക്കിടയിലും വില്‍പന വീണ്ടും ഉയരുന്നത് മറാസോയോടുള്ള ഉപഭോക്താക്കളുടെ വിശ്വാസം വര്‍ദ്ധിക്കുന്നതിന്റെ സൂചനയാണ്.

സ്‌കോര്‍പ്പിയോ, ഥാര്‍ തുടങ്ങിയ മോഡലുകള്‍ക്കൊപ്പം മഹീന്ദ്രയുടെ പോര്‍ട്ട്ഫോളിയോയില്‍ ഒരു പ്രീമിയം ഫാമിലി വാഹനമായി മാറാസോ വരും മാസങ്ങളിലും തിളങ്ങുന്നത് കാണാനാണ് ഞങ്ങള്‍ക്കും ഇഷ്ടം. അതിനായി ഉടന്‍ തന്നെ കാറില്‍ അത്യാവശ്യമായി ചില അപ്‌ഡേറ്റുകള്‍ നടപ്പാക്കണം. അങ്ങിനെ വന്നാല്‍ മാറാസോ വില്‍പനയില്‍ ഇനിയും കുതിപ്പ് നടത്തുമെന്നാണ് വാഹന പ്രേമികളുടെയും വിപണി വിദഗ്ധരുടെയും പ്രതീക്ഷ.

മികച്ച സ്‌പേസ്, സുരക്ഷ, യാത്രാസുഖം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് വിപണിയില്‍ ഇപ്പോഴും മികച്ച ചോയ്‌സ് തന്നെയാണ് മാറാസോ. നിലവില്‍ 14.06 ലക്ഷം രൂപ മുതല്‍ 16.38 ലക്ഷം രൂപ വരെയാണ് മറാസോയുടെ വില പോകുന്നത്. മഹീന്ദ്ര വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന എക്‌സ്-ഷോറൂം വിലകളാണ് ഇത്. ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ വാഹനമെന്ന നിലയില്‍ വിപണിയിലെ ഇതര മോഡലുകളേക്കാള്‍ മികച്ച ഡ്രൈവിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്ന മാറാസോ വരും മാസങ്ങളിലും മികച്ച പ്രകടനം തുടരട്ടെയെന്ന് ആശംസിക്കുന്നു.

More from DriveSpark

Article Published On: Saturday, January 17, 2026, 20:04 [IST]
English summary
Mahindra marazzo sales report december 2025 400 per cent yoy growth malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X