ട്രാക്ടറും എസ്‌യുവിയും ഒരുപോലെ ഹിറ്റ്! മഹീന്ദ്ര ഒറ്റമാസം വിറ്റഴിച്ചത് 1 ലക്ഷത്തിലധികം വാഹനങ്ങൾ!

ഇന്ത്യന്‍ വാഹന വിപണിയിലെ കരുത്തരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ പാസഞ്ചര്‍ വാഹന വിഭാഗത്തിലും കാര്‍ഷിക ഉപകരണ മേഖലയിലും 2026 ജൂണ്‍ മാസത്തില്‍ എക്കാലത്തെയും മികച്ച വില്‍പ്പന നേട്ടം കൈവരിച്ചു. വിപണിയിലെ ശക്തമായ ഡിമാന്‍ഡ് മുന്‍നിര്‍ത്തി കമ്പനിയുടെ എസ്‌യുവി നിരയും കൊമേഴ്സ്യല്‍ വാഹനങ്ങളും വലിയ വളര്‍ച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. കമ്പനി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2026 ജൂണ്‍ മാസത്തില്‍ മാത്രം ആഭ്യന്തര വിപണിയില്‍ 60,393 യൂട്ടിലിറ്റി വാഹനങ്ങളാണ് (SUV) മഹീന്ദ്ര വിറ്റഴിച്ചത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 47,306 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എസ്യുവി വിഭാഗത്തില്‍ മാത്രം 28 ശതമാനത്തിന്റെ മികച്ച വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മഹീന്ദ്രയുടെ ചരിത്രത്തില്‍ ആദ്യമായാണ് ആഭ്യന്തര വിപണിയില്‍ പ്രതിമാസ വില്‍പ്പന 60,000 യൂണിറ്റ് നാഴികക്കല്ല് പിന്നിടുന്നത്. മുന്‍ മാസമായ 2026 മെയ് മാസത്തെ അപേക്ഷിച്ച് നോക്കുമ്പോഴും മികച്ച വളര്‍ച്ചയാണ്.

mahindra sales june 2026

2026 മേയിലെ 58,021 യൂണിറ്റുകളില്‍ നിന്ന് 4.1 ശതമാനം പ്രതിമാസ വളര്‍ച്ചയോടെയാണ് ഈ അപൂര്‍വ്വ നേട്ടം. കയറ്റുമതി ഉള്‍പ്പെടെയുള്ള ആകെ വാഹന വില്‍പ്പന 37 ശതമാനം വര്‍ദ്ധിച്ച് 1,06,207 യൂണിറ്റുകളിലെത്തി. ആഭ്യന്തര വിപണിയിലെ തരംഗത്തിന് പുറമെ ആഗോള തലത്തിലും മഹീന്ദ്ര മികച്ച മുന്നേറ്റം കാഴ്ചവച്ചു. മുന്‍വര്‍ഷത്തെ 2,634 യൂണിറ്റുകളില്‍ നിന്ന് 2026 ജൂണില്‍ ആകെ വാഹന കയറ്റുമതി 5,918 യൂണിറ്റുകളായി കുതിച്ചുയര്‍ന്നു.

കയറ്റുമതി മേഖലയില്‍ മാത്രം കൃത്യമായി 125 ശതമാനത്തിന്റെ ഇരട്ടിയിലധികം വാര്‍ഷിക വളര്‍ച്ചയാണ് കമ്പനി നേടിയത്. കമ്പനിയുടെ ലൈറ്റ് കൊമേഴ്സ്യല്‍ വാഹന (LCV) വിഭാഗവും ജൂണ്‍ മാസത്തില്‍ മികച്ച പ്രകടനം നിലനിര്‍ത്തി. രണ്ട് ടണ്ണില്‍ താഴെയുള്ള എല്‍സിവി വിഭാഗം 36 ശതമാനം വളര്‍ച്ചയോടെ 3,508 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഏറ്റവും പ്രധാനപ്പെട്ട 2 മുതല്‍ 3.5 ടണ്‍ വരെയുള്ള എല്‍സിവി വിപണി 22,568 യൂണിറ്റുകളുമായി 35 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

mahindra sales june 2026

ഇതിനുപുറമെ മുച്ചക്ര വാഹന വിഭാഗത്തിലും (Three-Wheelers) അസാധാരണമായ വളര്‍ച്ചയാണ് മഹീന്ദ്രയ്ക്ക് ദൃശ്യമായത്. കഴിഞ്ഞ മാസം 13,820 ത്രീ-വീലറുകള്‍ വിറ്റഴിച്ച കമ്പനി ഈ വിഭാഗത്തില്‍ 63 ശതമാനം വളര്‍ച്ച സ്വന്തമാക്കി. എല്ലാ പോര്‍ട്ട്ഫോളിയോയിലും ഒരേപോലെ മികച്ച ഡിമാന്‍ഡ് ഉള്ളതായി കമ്പനിയുടെ ഓട്ടോമോട്ടീവ് ഡിവിഷന്‍ സിഇഓ നളിനികാന്ത് ഗൊല്ലഗുണ്ട വ്യക്തമാക്കി.

വാഹനങ്ങള്‍ക്ക് പുറമെ മഹീന്ദ്രയുടെ ഫാം എക്യുപ്മെന്റ് ബിസിനസും ജൂണില്‍ മികച്ച നേട്ടമുണ്ടാക്കി. ആഭ്യന്തര വിപണിയില്‍ ട്രാക്ടര്‍ വില്‍പ്പന 12 ശതമാനം വര്‍ദ്ധിച്ച് 58,177 യൂണിറ്റുകളിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ഇത് 51,769 യൂണിറ്റുകള്‍ മാത്രമായിരുന്നു. കയറ്റുമതി അടക്കം ആകെ ട്രാക്ടര്‍ വില്‍പ്പന 59,935 യൂണിറ്റുകളായി ഉയര്‍ന്നു.

mahindra sales june 2026

വരാനിരിക്കുന്ന എല്‍ നിനോ (El Nino) കാലാവസ്ഥാ പ്രതിസന്ധികള്‍ കര്‍ഷകരെ ബാധിക്കാതിരിക്കാന്‍ വളം സബ്സിഡികള്‍ അടക്കമുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ സഹായിക്കുമെന്ന് ഫാം എക്യുപ്മെന്റ് പ്രസിഡന്റ് വിജയ് നക്ര പ്രത്യാശ പ്രകടിപ്പിച്ചു. കയറ്റുമതി വിപണിയില്‍ ട്രാക്ടര്‍ വിഭാഗം 8 ശതമാനം വളര്‍ച്ചയോടെ 1,758 യൂണിറ്റുകള്‍ വിറ്റഴിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹീന്ദ്രയുടെ ഈ വില്‍പ്പന നേട്ടത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുമല്ലോ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

Article Published On: Thursday, July 2, 2026, 7:00 [IST]
English summary
Mahindra sales report june 2026 suv and tractor growth details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X