മണിക്കൂറുകള്‍ക്കുള്ളില്‍ വില കൂടും, മഹീന്ദ്ര വാങ്ങുന്നവര്‍ ഇപ്പോള്‍ വിട്ടോ! ഈ ഒരൊറ്റ മോഡലിനെ ഒഴിവാക്കി

ഇന്ത്യന്‍ വാഹന വിപണിയില്‍ എസ്‌യുവി രാജാക്കന്‍മാരായി വാഴുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയില്‍ നിന്നും വാഹനപ്രേമികളെ നിരാശപ്പെടുത്തുന്ന പ്രഖ്യാപനം വന്നു. 2026 ഏപ്രില്‍ 6 അതായത് അടുത്ത തിങ്കളാഴ്ച മുതല്‍ മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവികള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും കൂടുതല്‍ വില നല്‍കേണ്ടി വരും. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം മൂലം നിര്‍മ്മാണച്ചെലവ് കുതിച്ചുയര്‍ന്നതാണ്, ഥാര്‍ മുതല്‍ സ്‌കോര്‍പിയോ വരെ അണിനിരക്കുന്ന ജനപ്രിയ മോഡലുകളുടെ വില ഉയര്‍ത്താന്‍ കമ്പനിയെ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്. ഓരോ മോഡലിനും വേരിയന്റിനും അനുസരിച്ച് 2.5 ശതമാനം വരെയാണ് വില വര്‍ദ്ധനവ് നിശ്ചയിച്ചിരിക്കുന്നത്.

ടാറ്റ മോട്ടോര്‍സ്, എംജി എന്നിവയടക്കമുള്ള വിപണിയിലെ മറ്റ് മുന്‍നിര ബ്രാന്‍ഡുകള്‍ക്ക് പിന്നാലെയാണ് മഹീന്ദ്രയും ഈ നീക്കം നടത്തുന്നത്. ശരാശരി 1.6 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വാഹനങ്ങളുടെ വിലയില്‍ ഉണ്ടാവുക. പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഈ വില വര്‍ദ്ധനവ് ബാധകമായിരിക്കും. വാണിജ്യ വാഹന വിഭാഗത്തിലും ഇതേ രീതിയിലുള്ള വില വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും.

mahindra xuv 7xo

അടുത്തിടെ പുറത്തിറങ്ങിയ മഹീന്ദ്രയുടെ പുത്തന്‍ ഇലക്ട്രിക് കാറുകളായ XUV 3XO EV, XEV 9S, BE 6, XEV 9e എന്നിവയ്ക്കും പുതിയ വിലവര്‍ദ്ധനവ് ബാധകമാണ്. സമീപകാലത്ത് ഇലക്ട്രിക് വാഹന വിപണിയില്‍ മഹീന്ദ്രക്ക് മികച്ച മുന്നേറ്റം സാധ്യമാക്കിയ മോഡലുകളാണിവ. വില പരിഷ്‌കരിക്കുന്നുണ്ടെങ്കിലും, വാഹനങ്ങള്‍ക്ക് മെക്കാനിക്കല്‍ വശങ്ങളിലോ ഫീച്ചര്‍ പട്ടികയിലോ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.

മറ്റൊരു പ്രധാനപ്പെട്ട കാര്യം അടുത്തിടെ പുറത്തിറക്കിയ മഹീന്ദ്ര XUV7XO എസ്‌യുവിക്ക് താല്‍ക്കാലിക സംരക്ഷണം ലഭിക്കുന്നുവെന്നതാണ്. ആദ്യത്തെ 40,000 ബുക്കിംഗുകള്‍ക്ക് കമ്പനി പ്രഖ്യാപിച്ചിരുന്ന ആമുഖ വിലയില്‍ തന്നെയാകും എസ്‌യുവി ലഭ്യമാകുക. ഈ ബുക്കിംഗുകള്‍ക്ക് ശേഷമുള്ള വാഹനങ്ങള്‍ക്കായിരിക്കും പുതുക്കിയ വില നല്‍കേണ്ടി വരിക. നിലവില്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഈ തീരുമാനം വലിയ ആശ്വാസം നല്‍കുന്ന ഒന്നാണ്.

മഹീന്ദ്രയുടെ ജനപ്രിയ മോഡലുകളായ BE 6 ബാറ്റ്മാന്‍ എഡിഷന്‍, XEV 9e സിനെലക്‌സ് എഡിഷന്‍ എന്നിവയുടെ ഡെലിവറി കമ്പനി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി രൂപകല്‍പ്പന ചെയ്ത സ്‌പെഷ്യ എഡിഷന്‍ പതിപ്പുകള്‍ക്ക് വിപണിയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടാതെ, വരാനിരിക്കുന്ന മഹീന്ദ്ര വിഷന്‍ S, ഥാര്‍ ഫേസ്ലിഫ്റ്റ്, സ്‌കോര്‍പിയോ N ഫേസ്ലിഫ്റ്റ് എന്നിവയുടെ പരീക്ഷണയോട്ടങ്ങളും തകൃതിയായി നടക്കുന്നുണ്ട്.

2026 മാര്‍ച്ചിലെ വില്‍പ്പന കണക്കുകള്‍ പ്രകാരം മഹീന്ദ്ര മികച്ച മുന്നേറ്റമാണ് നടത്തിയത്. മാര്‍ച്ചില്‍ മാത്രം 61,000-ത്തിലധികം യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചു. ഇന്ത്യന്‍ വാഹന വിപണിയില്‍ മാരുതി സുസുക്കിക്കും ടാറ്റ മോട്ടോര്‍സിനും പിന്നാലെ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ മഹീന്ദ്ര. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2025-2026) മൊത്തം വില്‍പ്പനയില്‍ മാരുതിക്ക് പിന്നില്‍ രണ്ടാമതെത്താനും മഹീന്ദ്രക്ക് സാധിച്ചു.

mahiundra suvs

ഉപഭോക്താക്കളുടെ വിശ്വാസ്യതയും എസ്‌യുവി നിരയിലെ വൈവിധ്യവുമാണ് മഹീന്ദ്രയെ ഈ നേട്ടത്തിലേക്ക് നയിച്ചത്. പുതിയ വില വര്‍ദ്ധനവ് തിങ്കളാഴച മുതല്‍ പ്രാബല്യത്തില്‍ വരുന്നതിനാല്‍, നിലവില്‍ മഹീന്ദ്ര വാഹനം വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് മുന്നില്‍ ഏതാനും മണിക്കൂറികള്‍ കൂടി ബാക്കിയുണ്ട്. അതുകൊണ്ട് എത്രയും വേഗം ഷോറൂമിലെത്തിയാല്‍ കുറച്ച് പണം ലാഭിക്കാം. പുതുക്കിയ വില വിവരങ്ങള്‍ ഉടന്‍ ഷോറൂമില്‍ ലഭ്യമാകും.

എസ്‌യുവി പ്രേമികള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള ബ്രാന്‍ഡായതിനാല്‍ വില വര്‍ദ്ധനവ് വില്‍പ്പനയെ കാര്യമായി ബാധിക്കില്ലെന്നാണ് വിപണി നിരീക്ഷകര്‍ കരുതുന്നത്. സുരക്ഷയ്ക്കും കരുത്തിനും മുന്‍ഗണന നല്‍കുന്ന ഉപഭോക്താക്കള്‍ മഹീന്ദ്രയിലേക്ക് തന്നെ എത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇന്ത്യന്‍ വിപണിയിലെ മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തങ്ങളുടെ ഉല്‍പ്പന്ന നിര പരിഷ്‌കരിക്കാനും വിപുലീകരിക്കാനും മഹീന്ദ്ര തയാറെടുക്കുന്നുണ്ട്.

mahindra born electric suv

ഭാവിയില്‍ കൂടുതല്‍ ഇലക്ട്രിക് മോഡലുകള്‍ വിപണിയിലെത്തിച്ച് ടാറ്റയുമായുള്ള മത്സരം കടുപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിനിടയില്‍ പ്രഖ്യാപിച്ച ഈ വില വര്‍ദ്ധനവ് ഉപഭോക്തൃ തീരുമാനങ്ങളെ സ്വാധീനിക്കുമോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. ഏതായാലും മഹീന്ദ്രയുടെ ഏപ്രില്‍ മാസത്തെ വില പരിഷ്‌കരണത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഏറ്റവും അടുത്തുള്ള ഷോറൂം സന്ദര്‍ശിക്കാം.

More from DriveSpark

Article Published On: Saturday, April 4, 2026, 10:10 [IST]
English summary
Mahindra suvs including ev to become costlier from 6 april 2026 xuv 7x0 exempted reason
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X