1 ലക്ഷം കി.മീ വരെ ഫ്രീ സര്‍വീസ്, 6 കൊല്ലം വാറണ്ടിയും! മഹീന്ദ്ര ഉഡോ വാങ്ങുന്ന ഡ്രൈവര്‍മാര്‍ക്ക് പണം വാരാം

മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് ത്രീ-വീലറായ 'മഹീന്ദ്ര ഉഡോ' (Mahindra Udo) ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. 2018 ഓട്ടോ എക്സ്പോയില്‍ ടൂ-സീറ്റര്‍ ത്രീവീലര്‍ കണ്‍സെപ്റ്റ് മോഡലായി അവതരിപ്പിക്കപ്പെട്ട ഉഡോ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് വിപണിയില്‍ എത്തിയത്. നഗരങ്ങളിലെയും ചെറുപട്ടണങ്ങളിലെയും യാത്രാ ആവശ്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഈ വാഹനം L5M) കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മഹീന്ദ്ര ഉഡോ ഇലക്ട്രിക് ഓട്ടോ 3,84,299 രൂപ എക്‌സ്-ഷോറൂം വിലയിലാണ് കമ്പനി പുറത്തിറക്കിയത്. പരിമിത കാലത്തേക്ക് 3,58,999 രൂപ പ്രാരംഭ വിലയില്‍ ഈ വാഹനം സ്വന്തമാക്കാനുള്ള സുവര്‍ണാവസരം കമ്പനി ഒരുക്കിയിരിക്കുന്നു.

ഓട്ടോപ്ലെയിന്‍ ശൈലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള എയറോഡൈനാമിക് ഡിസൈാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ഈ വിഭാഗത്തില്‍ ആദ്യമായി ഫുള്‍ മോണോകോക്ക് ആര്‍ക്കിടെക്ചറില്‍ പണികഴിപ്പിച്ച മോഡലാണ് മഹീന്ദ്ര ഉഡോ. വലിയ വിന്‍ഡ്ഷീല്‍ഡും സ്‌റ്റൈലിഷ് ഹെഡ്ലാമ്പുകളും ഇതിന് മോഡേണ്‍ ലുക്ക് നല്‍കുന്നുണ്ട്. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ സുഖകരമായ യാത്ര ഉറപ്പാക്കാന്‍ മഹീന്ദ്ര പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

mahindra udo launched

മറ്റ് വാഹനങ്ങളേക്കാള്‍ 20 ശതമാനം കനം കൂടുതലുള്ള 'പൈലറ്റ് സീറ്റ്' ആണ് മഹീന്ദ്ര ഉഡോയുടെ ഡ്രൈവര്‍ക്ക് ലഭിക്കുന്നത്. പാസഞ്ചറുടെ ഭാഗത്ത് വിശാലമായ ഹെഡ്റൂമും ലെഗ്റൂമും ലഭിക്കുന്നു. ഇത് എതിരാളികളോക്കാള്‍ സുഖകരമായ റൈഡ് പ്രദാനം ചെയ്യാന്‍ ഉഡാന്‍ ഇലക്ട്രിക് ഓട്ടോയെ സഹായിക്കും. സുരക്ഷയ്ക്കും സൗകര്യത്തിനും മുന്‍ഗണന നല്‍കിയാണ് കമ്പനി ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സാങ്കേതിക വശങ്ങളിലേക്ക് കടന്നാല്‍, 11.7 kWh ശേഷിയുള്ള IP67 റേറ്റഡ് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങൡ ഈ ഇലക്ട്രിക് ഓട്ടോ ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ ദൂരം ഓടുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. മഹീന്ദ്ര ഉഡോ ഇവിയിലെ മോട്ടോര്‍ 10 kW (13.41 bhp) പവറും 52 Nm ടോര്‍ക്കും നല്‍കുന്നു.

mahindra udo launched

മികച്ച പ്രകടനം പുറത്തെടുക്കാൻ ഈ ഇലക്ട്രിക് മോട്ടോര്‍ സഹായിക്കുന്നു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ ആണ് ഇതിന്റെ പരമാവധി വേഗത. റേഞ്ച്, റൈഡ്, റേസ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഈ ഇലക്ട്രിക് ഓട്ടോയില്‍ ലഭ്യമാണ്. കൂടാതെ, റിവേഴ്‌സ് ത്രോട്ടില്‍, റീജനറേറ്റീവ് ബ്രേക്കിംഗ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ക്രീപ്പ് ഫങ്ഷന്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ട്രാഫിക് ബ്ലോക്കുകളില്‍ സഹായിക്കുന്ന ക്രീപ്പ് ഫംഗ്ഷന്‍ അടക്കമുള്ള ഫീച്ചറുകള്‍ ഈ വിഭാഗത്തില്‍ ആദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്. ഡ്യുവല്‍ ഫ്രണ്ട് ഫോര്‍ക്കും ഇന്‍ഡിപെന്‍ഡന്റ് റിയര്‍ സസ്പെന്‍ഷനും സുഗമമായ യാത്ര സമ്മാനിക്കും. 12 ഇഞ്ച് ട്യൂബ്ലെസ് ടയറുകളും ഡ്രം ബ്രേക്കുകളും വാഹനത്തിന് മികച്ച നിയന്ത്രണം നല്‍കുന്നു. സാങ്കേതികത്തികവും മികച്ച റേഞ്ചും ഉഡോയെ നിരത്തുകളിലെ താരമാക്കുന്നു.

mahindra udo launched

ഉപഭോക്താക്കള്‍ക്ക് മികച്ച വില്‍പനാനന്തര സേവനങ്ങളും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നുണ്ട്. ആറ് വര്‍ഷം അല്ലെങ്കില്‍ 1.5 ലക്ഷം കിലോമീറ്റര്‍ വാറണ്ടിയും 1 ലക്ഷം കിലോമീറ്റര്‍ വരെ സൗജന്യ സര്‍വീസും കമ്പനി ഉറപ്പുനല്‍കുന്നു. ഇതിനുപുറമെ, ഉപഭോക്താക്കള്‍ക്ക് 20 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും ഫിനാന്‍ഷ്യല്‍ കൗണ്‍സലിംഗ് ബെനഫിറ്റും നല്‍കുന്ന ഉദയ് എന്‍എക്‌സ്ടി' (UDAY NXT) സ്‌കീമിലും അംഗത്വം ലഭിക്കും. ഇത് ഡ്രൈവര്‍മാര്‍ക്ക് മികച്ച സുരക്ഷിതത്വ ബോധം നല്‍കും.

തെലങ്കാനയിലെ സഹീറാബാദ് പ്ലാന്റിലാണ് മഹീന്ദ്ര ഉഡോ നിര്‍മിക്കുന്നത്. ഓട്ടോമേറ്റഡ് ലേസര്‍ വെല്‍ഡിംഗ് ബാറ്ററി ലൈനുകളും ഓട്ടോമേറ്റഡ് പെയിന്റ് ഷോപ്പും സജ്ജമാക്കാനായി മഹീന്ദ്ര ഈ ഫാക്ടറിയില്‍ 218 കോടി രൂപയാണ് നിക്ഷേപിച്ചത്. തെലങ്കാനയിലെ ഈ പ്ലാന്റിന്റെ വാര്‍ഷിക ഉത്പാദന ശേഷി 1.60 ലക്ഷം യൂണിറ്റാണ്. നിലവില്‍ ഇവിടെ വലിയ തോതിലുള്ള ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടന്നു വരികയാണെന്ന് കമ്പനി അറിയിച്ചു. നിലവില്‍ 90,000 യൂണിറ്റ് ശേഷിയിലാണ് പ്ലാന്റ് പ്രവര്‍ത്തിച്ച് വരുന്നത്.

വ്യക്തിഗത ഉപയോഗങ്ങള്‍ക്ക് മാത്രമല്ല വാണിജ്യ ആവശ്യങ്ങള്‍ക്കും സീറോ എമിഷന്‍ വാഹനങ്ങള്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവരുടെ എണ്ണം കൂടി വരികയാണ്. ലാസ്റ്റ് മൈല്‍ ഡെലിവറി സേവനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ കൂടുതല്‍ വരുമാനം നേടിത്തരുന്ന വാഹനം തേടുന്നവര്‍ക്ക് മഹീന്ദ്ര ഉഡോ മികച്ച ഒരു ഓപ്ഷനാണ്. രാജ്യത്തെ ഇലക്ട്രിക് മുച്ചക്ര വാഹന വിപണിയിലെ ആധിപത്യം ഊട്ടിയുറപ്പിക്കാന്‍ പുത്തന്‍ മോഡല്‍ മഹീന്ദ്രയെ സഹായിക്കും.

More from DriveSpark

Article Published On: Thursday, February 12, 2026, 16:17 [IST]
English summary
Mahindra udo electric three wheeler launched price range specs feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X