അംബാനിയാണേലും 9 മാസം കഴിഞ്ഞേ വണ്ടി കിട്ടൂ..! എന്തുകൊണ്ടാണ് മഹീന്ദ്ര XEV 9S-ന് ഇത്രയും കാത്തിരിപ്പ്?

സമീപകാലത്ത് ഇന്ത്യന്‍ പാസഞ്ചര്‍ ഇലക്ട്രിക് വാഹന വിപണിയില്‍ തരംഗമായി മാറിയ മഹീന്ദ്രയുടെ XEV 9S (Mahindra XEV 9S) 7-സീറ്റര്‍ ഇലക്ട്രിക് എസ്‌യുവി സ്വന്തമാക്കാന്‍ മാസങ്ങള്‍ കാത്തിരിക്കണമെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ മുന്‍നിര ഐസിഇ എസ്‌യുവിയായിരുന്ന XUV 700-യുടെ ഇലക്ട്രിക് പതിപ്പായിട്ടാണ് ഈ വാഹനം അറിയപ്പെടുന്നത്. റെക്കോര്‍ഡ് ബുക്കിംഗാണ് ഈ ഇലക്ട്രിക് കരുത്തന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ മഹീന്ദ്ര XEV 9S ഇലക്ട്രിക് എസ്‌യുവിക്ക് 9 മാസം വരെയാണ് പരമാവധി കാത്തിരിപ്പ് കാലയളവെന്ന് റഷ്‌ലെയ്ന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനത്തിന്റെ വമ്പന്‍ ഡിമാന്‍ഡിനൊപ്പം നിര്‍മാണത്തിലെ വെല്ലുവിളികളാണ് ഇത്ര ഉയര്‍ന്ന വെയിറ്റിംഗ് പീരിയഡിന് കാരണമാകുന്നത്.

വേരിയന്റുകള്‍ക്ക് അനുസരിച്ച് ഈ കാത്തിരിപ്പ് കാലയളവില്‍ വലിയ മാറ്റങ്ങള്‍ പ്രകടമാണ്. പായ്ക്ക് വണ്‍ എബൗ, പായ്ക്ക് ടൂ എബൗ, പായ്ക്ക് ത്രീ, പായ്ക്ക് ത്രീ എബൗ എന്നീ ട്രിം ലെവലുകളിലാണ് മഹീന്ദ്ര XEV 9S വാങ്ങാനാകുക. ബുക്ക് ചെയ്ത് വാഹനം കൈയ്യില്‍ കിട്ടാന്‍ ഏറ്റവും കൂടുതല്‍ കാത്തിരിപ്പുള്ളത് എന്‍ട്രി ലെവല്‍ പായ്ക്ക് വണ്‍ എബൗ B59 വേരിയന്റിനാണ്.

mahindra xev 9s front

59kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ചെത്തുന്ന ഈ വേരിയന്റിനായി ഏകദേശം 8 മുതല്‍ 9 മാസം വരെയാണ് ഉപഭോക്താക്കള്‍ കാത്തിരിക്കേണ്ടി വരുന്നത്. വലിയ 79kWh ബാറ്ററി പായ്ക്ക് ലഭിക്കുന്ന B79 വേരിയന്റിനാണെങ്കില്‍ ഏകദേശം 6 മുതല്‍ 7 മാസം വരെ കാത്തിരിപ്പ് കാലയളവുണ്ട്. വില കുറവായതിനാലാണ് ഈ വേരിയന്റുകള്‍ക്ക് കൂടുതല്‍ ബുക്കിംഗ് ലഭിക്കുന്നത്.

മഹീന്ദ്ര XEV 9S ഇലക്ട്രിക് എസ്‌യുവിയുടെ ഏറ്റവും ഉയര്‍ന്ന വേരിയന്റുകളായ പായ്ക്ക് ത്രീ 79 kWh, പായ്ക്ക് ത്രീ എബൗ 79 kWh എന്നിവയ്ക്കാണ് ഏറ്റവും കുറഞ്ഞ വെയ്റ്റിംഗ് പിരീയഡുള്ളത്. ബുക്ക് ചെയ്താല്‍ വെറും 3 മുതല്‍ 4 മാസത്തിനുള്ളില്‍ ഈ മോഡലുകള്‍ കൈയ്യില്‍ കിട്ടും. കാറിന്റെ ടോപ് വേരിയന്റുകളാണ് കമ്പനി ആദ്യം നിര്‍മിച്ച് വിതരണം ചെയ്യുന്നത് എന്നതിനാലാണ് ഇത്.

mahindra xev 9s side

മിഡ് വേരിയന്റുകളായ പായ്ക്ക് ടു എബൗ 70kWh, 79 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വരുന്നത്. ഈ വേരിയന്റുകള്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് വാഹനത്തിന്റെ താക്കോല്‍ കൈയ്യില്‍ കിട്ടാന്‍ ഏകദേശം 4 മുതല്‍ 5 മാസം വരെ കാത്തിരിക്കണം. ഉപഭോക്താക്കളുടെ സ്വന്തം നഗരത്തിയും ഡീലര്‍ഷിപ്പുകളെയും ആശ്രയിച്ച് ഈ സ്മയത്തില്‍ മാറ്റങ്ങള്‍ വരാം. അതിനാല്‍ വാഹനം റിസര്‍വ് ചെയ്യുന്നതിന് മുമ്പ് അടുത്തുള്ള മഹീന്ദ്ര ഷോറൂമില്‍ അന്വേഷിക്കുന്നത് നല്ലതാണ്.

സാങ്കേതിക മികവിലും ഫീച്ചറുകളിലും ഏറെ മുന്നിലാണ് മഹീന്ദ്ര XEV 9S. കണക്റ്റഡ് ഡിആര്‍എല്‍, ട്രയാങ്കുലാര്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഹര്‍മന്‍ കാര്‍ഡന്‍ ഓഡിയോ സിസ്റ്റം, ഡാഷ്ബോര്‍ഡിലെ ട്രിപ്പിള്‍-സ്‌ക്രീന്‍ സെറ്റപ്പ്, ലെവല്‍ 2 ADAS സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ വാഹനത്തെ വേറിട്ടു നിര്‍ത്തുന്നു. ലെതറൈറ്റ് സീറ്റ് അപ്‌ഹോള്‍സ്റ്ററി, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, മള്‍ട്ടി കളര്‍ ആംബിയന്റ് ലൈറ്റിംഗ്, ഹെഡ്സ് അപ്പ് ഡിസ്പ്ലേ എന്നിവയാണ് അകത്തളത്തിലെ പ്രധാന ഫീച്ചറുകളില്‍ ചിലത്.

mahindra xev 9s 3-screen setup

മെക്കാനിക്കല്‍ വശങ്ങള്‍ പരിശോധിച്ചാല്‍ ഇവിയുടെ മൂന്ന് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ വലിയ 79 kWh ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 679 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. 282 bhp പവറും 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോര്‍ ആണ് ഇതില്‍ ലഭിക്കുന്നത്. 70 kWh വേരിയന്റ് 242 bhp പവറും 380 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്.

സിംഗിള്‍ ചാര്‍ജില്‍ 600 കിലോമീറ്റര്‍ റേഞ്ചും കമ്പനി വാഗ്ദാനം ചെയ്യുന്നു. 228 bhp പവറും 380 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന ചെറിയ 59kWh ബാറ്ററി വേരിയന്റുകളുടെ ക്ലെയിംഡ് റേഞ്ച് 521 കിലോമീറ്ററാണ്. എന്‍ട്രി ലെവല്‍ പായ്ക്ക് വണ്‍ എബൗ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില 19.95 ലക്ഷം രൂപയാണ്.

മഹീന്ദ്ര XEV 9S: വേരിയന്റ് തിരിച്ചുള്ള കാത്തിരിപ്പ് കാലയളവ്‌


വേരിയന്റ് ബാറ്ററി പായ്ക്ക് കാത്തിരിപ്പ് കാലയളവ്‌
Pack One Above 59 kWh 8 - 9 മാസം
Pack One Above 79 kWh 6 - 7 മാസം
Pack Two Above 70 / 79 kWh 4 - 5 മാസം
Pack Three 79 kWh 3 - 4 മാസം
Pack Three Above 79 kWh 3 - 4 മാസം

*നഗരങ്ങൾക്കും ഡീലർഷിപ്പുകൾക്കും അനുസരിച്ച് വെയ്റ്റിംഗ് പിരീഡിൽ മാറ്റം വരാം. കൃത്യമായ വിവരങ്ങൾക്കായി അടുത്തുള്ള മഹീന്ദ്ര ഷോറൂം സന്ദർശിക്കുക.

ടോപ് സ്‌പെക് പായ്ക്ക് ത്രീ എബൗ ചാര്‍ജര്‍ അടക്കം 30.20 ലക്ഷം രൂപ വിലയിലാണ് വില്‍ക്കുന്നത്. എക്‌സ്‌ഷോറൂം വിലകളാണ് ഇത്. മാസ് മാര്‍ക്കറ്റ് 3-വരി ഇലക്ട്രിക് എസ്‌യുവിക്ക് നിലവില്‍ ഇന്ത്യയില്‍ നേരിട്ടുള്ള എതിരാളികള്‍ ഇല്ല. 50 ലക്ഷം രൂപയില്‍ താഴെ വിലയുള്ള 7 സീറ്റര്‍ കാറുകളായ കിയ കാരെന്‍സ് ക്ലാവിസ് ഇവിയും BYD ഇമാക്‌സ്7 എന്നിവ എംപിവികളായതിനാല്‍ മഹീന്ദ്ര XEV 9S എസ്‌യുവിയുമായി നേരിട്ട് മത്സരിക്കുന്നില്ല.

ആകര്‍ഷകമായ വിലയും 7 പേര്‍ ഇരിക്കാവുന്ന സീറ്റിംഗ് സൗകര്യവും തന്നെയാണ് ബുക്കിംഗ് ചാര്‍ട്ടുകള്‍ വിറപ്പിക്കുന്ന ലെവലിലേക്ക് ഇ-എസ്‌യുവിയെ മാറ്റിയത്. ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് അടുത്ത വര്‍ഷം ആദ്യത്തോടെയോ ഈ വര്‍ഷം അവസാനത്തോടെയോ മാത്രമേ മഹീന്ദ്ര XEV 9S ലോവര്‍ ട്രിമ്മുകള്‍ ലഭിക്കാന്‍ സാധ്യതയുള്ളൂ.

More from DriveSpark

Article Published On: Tuesday, February 10, 2026, 10:03 [IST]
English summary
Mahindra xev 9s commanding up to 9 months waiting period variant details india 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X