കാത്തിരിപ്പിന് വിരാമം! 456 കി.മീ റേഞ്ചുള്ള വിലകുറഞ്ഞ മഹീന്ദ്ര ഇവിയുടെ ഡെലിവറി തുടങ്ങി

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവിയായ XUV 3XO ഇവിയുടെ ഡെലിവറി രാജ്യത്തുടനീളം ആരംഭിച്ചു. ഈ വര്‍ഷം ആദ്യം വിപണിയിലെത്തിയ ഇലക്ട്രിക് വാഹനത്തിന്റെ ബുക്കിംഗ് നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഫെബ്രുവരിയില്‍ ഡെലിവറി ആരംഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ നടപടി അല്‍പ്പം വൈകുകയായിരുന്നു. ഇപ്പോള്‍ പുതിയ മഹീന്ദ്ര XUV 3XO ഇവി ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയതോടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട എസ്‌യുവി സ്വന്തമാക്കാനുള്ള അവസരം കൈവന്നിരിക്കുകയാണ്. മഹീന്ദ്രയുടെ ജനപ്രിയ മോഡലായ XUV 3XO-യുടെ ഇലക്ട്രിക് പതിപ്പ് AX5, AX7L എന്നിങ്ങനെ രണ്ട് പ്രധാന വേരിയന്റുകളിലാണ് ലഭ്യമാകുന്നത്.

നിലവില്‍ ഡീലര്‍ഷിപ്പുകളില്‍ നിന്ന് AX5 വേരിയന്റുകള്‍ ഉപഭോക്താക്കള്‍ ഏറ്റുവാങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു. ഐസി എഞ്ചിന്‍ വാഹനമായ XUV 3XO-യെ അടിസ്ഥാനമാക്കിയാണ് XUV 3XO ഇവി നിര്‍മ്മിച്ചിരിക്കുന്നത്. മുമ്പ് വിപണിയിലുണ്ടായിരുന്ന XUV 400-യുടെ പരിഷ്‌കരിച്ച പതിപ്പാണിതെന്ന് പറയാം. ഡിസൈനിന്റെ കാര്യത്തില്‍ സാധാരണ XUV 3XO-യ്ക്ക് സമാനമാണെങ്കിലും ചില ഇലക്ട്രിക് സ്‌പെസിഫിക് ഘടകങ്ങള്‍ ഇതിനുണ്ട്.

mahindra xuv 3xo ev delivery started

ക്ലോസ്ഡ്ഓഫ് ഗ്രില്‍, പരിഷ്‌കരിച്ച അലോയ് വീലുകള്‍, ഇവി ബാഡ്ജിംഗ് എന്നിവ ഇതിനെ വേറിട്ടു നിര്‍ത്തുന്നു. കൂടാതെ വിവിധ ഭാഗങ്ങളിലായി നല്‍കിയിട്ടുള്ള ബ്രോണ്‍സ് ഇന്‍സെര്‍ട്ടുകള്‍ ഇലക്ട്രിക് വാഹനത്തിന് പ്രീമിയം ലുക്ക് നല്‍കുന്നുണ്ട്. കാഴ്ചയില്‍ സ്‌പോര്‍ട്ടിയായ ഈ എസ്‌യുവി യുവാക്കളെയും കുടുംബങ്ങളെയും ഒരുപോലെ ആകര്‍ഷിക്കും.

സാങ്കേതികമായി നോക്കിയാല്‍, 39.4 kWh ശേഷിയുള്ള ബാറ്ററി പാക്കാണ് XUV 3XO ഇവിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ഫ്രണ്ട് വീലുകളിലേക്ക് 150 hp പവറും 310 Nm ടോര്‍ക്കും എത്തിക്കുന്നു. കോംപാക്ട് ഇലക്ട്രിക് എസ്‌യുവി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 456 കിലോമീറ്റര്‍ വരെ ഒടുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. വെറും 8.3 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ എസ്‌യുവിക്ക് സാധിക്കുമെന്നും കമ്പനി പറയുന്നു.

mahindra xuv 3xo ev delivery started

മറ്റ് മഹീന്ദ്ര ഇവികളെ പോലെ അത്യാധുനിക ഫീച്ചറുകളാല്‍ സമ്പന്നമാണ് XUV 3XO ഇവിയുടെ ക്യാബിന്‍. 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീനും അതേ വലിപ്പത്തിലുള്ള ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയും ഇതിലുണ്ട്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍ എന്നിവ യാത്രകള്‍ സുഖകരമാക്കുന്നു. ഓട്ടോ ഹെഡ്ലാമ്പുകള്‍, വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നീ സവിശേഷതകളും ഇതിലുണ്ട്.

6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഓട്ടോ ഹോള്‍ഡ് സൗകര്യത്തോടു കൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവ എല്ലാ വേരിയന്റുകളിലും ലഭ്യമാക്കി ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷയും നല്‍കുന്നു. ഉയര്‍ന്ന വേരിയന്റായ AX7L-ല്‍ പനോരമിക് സണ്‍റൂഫ്, ലെതറെറ്റ് സീറ്റുകള്‍, 7-സ്പീക്കര്‍ ഹാര്‍മന്‍ കാര്‍ഡന്‍ ഓഡിയോ സിസ്റ്റം എന്നിവയുണ്ട്. കൂടാതെ അധിക സുരക്ഷ ഉറപ്പാക്കുന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) സാങ്കേതികവിദ്യയും ഇതിലുണ്ട്.

mahindra xuv 3xo ev delivery started

ഈ ഇവി 50 kW വരെയുള്ള ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്നുണ്ട്. ഇത് ദീര്‍ഘദൂര യാത്രകളില്‍ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകും. നഗരങ്ങളിലെ ഗതാഗതക്കുരുക്കിലും ഹൈവേകളിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഈ ഇലക്ട്രിക് എസ്യുവിക്ക് കഴിയും. ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി വിവിധ ഡ്രൈവ് മോഡുകളും മഹീന്ദ്ര ഈ ഇവിയില്‍ ക്രമീകരിച്ചിട്ടുണ്ട്.

13.89 ലക്ഷം രൂപ മുതല്‍ 14.96 ലക്ഷം രൂപ വരെയാണ് ഈ കോംപാക്ട് ഇലക്ട്രിക് എസ്‌യുവിയുടെ എക്‌സ്-ഷോറൂം വില. ഇലക്ട്രിക് വാഹന വിപണിയില്‍ ടാറ്റ നെക്‌സോണ്‍ ഇവി പോലെയുള്ള കരുത്തരായ എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കാന്‍ ഈ മത്സരാധിഷ്ഠിത വിലനിര്‍ണയം വഴി മഹീന്ദ്രക്ക് സാധിക്കും. താങ്ങാനാവുന്ന വിലയില്‍ മികച്ച റേഞ്ചും കരുത്തും വാഗ്ദാനം ചെയ്യുന്നു എന്നതാണ് XUV 3XO ഇവിയെ ആകര്‍ഷകമാക്കുന്നത്.

ഭാവിയില്‍ 'വിഷന്‍ S ' (Vision S) എന്ന പുതിയ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് മഹീന്ദ്ര. ഒരുപക്ഷേ വരും വര്‍ഷങ്ങളില്‍ XUV 3XO ഇവിക്ക് പകരക്കാരനായി ഈ നൂതനമോഡല്‍ എത്തിയേക്കും. എങ്കിലും നിലവില്‍ താങ്ങാവുന്ന വിലയില്‍ ഇലക്ട്രിക് എസ്‌യുവി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന മികച്ച ഓപ്ഷനുകളില്‍ ഒന്നാണ് XUV 3XO ഇവി. മോഡലിന്റെ വരവ് നെക്‌സോണ്‍ ഇവിയെ ബാധിക്കുമോ എന്ന് വരും മാസങ്ങളിലെ വില്‍പ്പന കണക്കുകളില്‍ നിന്ന് അറിയാം.

Article Published On: Saturday, May 2, 2026, 13:01 [IST]
English summary
Mahindra xuv 3xo ev delivery commenced india price range features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X