WINDSOR EV വാങ്ങാൻ വരട്ടെ! 280KM റേഞ്ചുമായി മഹീന്ദ്ര 3XO EV എത്തിയിട്ടുണ്ടേ

ഇന്ത്യൻ ഇലക്ട്രിക് എസ്‌യുവി വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കുന്നതിൻ്റെ ഭാഗമായി മഹീന്ദ്ര XUV 3XO EV ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ്. 13.89 ലക്ഷം (എക്‌സ്-ഷോറൂം) മുതൽ ആരംഭിക്കുന്ന വിലയോടെയാണ് ഈ പുതിയ ഇലക്ട്രിക് SUV വിപണിയിലെത്തുന്നത്. ലോഞ്ചിന് മുൻപ് പലതവണ ടെസ്റ്റിംഗ് സമയത്ത് കണ്ട ഈ വാഹനം വലിയ പ്രതീക്ഷകളോടെയാണ് എത്തിയിരിക്കുന്നത്. XUV 7XO പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയായുള്ള ഈ ലോഞ്ചിലൂടെ ഇന്ത്യയിലെ SUV വിപണിയിൽ മഹീന്ദ്രയുടെ പുത്തൻ വിൽപ്പന തന്ത്രം ആണ് വ്യക്തമാക്കുന്നത്. വാഹനത്തിൻ്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ

തുടർച്ചയായ ലോഞ്ചുകളിലൂടെ ICE, EV സെഗ്മെന്റുകളിലൊന്നാകെ പിടിമുറുക്കാനാണ് മഹീന്ദ്ര ഇത് വഴി ലക്ഷ്യമിടുന്നത്. പരമ്പരാഗത എസ്‌യുവികളുടെ ഇലക്ട്രിക് മോഡലുകളിലും മുൻനിര സ്ഥാനത്തെത്താൻ കമ്പനി ശ്രമിക്കുന്നതിന്റെ തെളിവാണ് XUV 3XO ഇവിയുടെ അവതരണം.നഗരത്തിലുളള ഇപഭോക്താക്കൾക്കും യുവ ഇവി വാഹനം വാങ്ങാൻ താൽപ്പര്യപ്പെടുന്നവരേയും ലക്ഷ്യമിട്ടാണ് ഈ മോഡൽ ഡിസൈൻ ചെയ്തിരിക്കുന്നത്.

Mahindra 3XO EV launch India

ബാറ്ററിയും റേഞ്ചും XUV 3XO ഇവിയുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ്. 39.4 kWh ബാറ്ററി പാക്കാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. ഒറ്റ ചാർജിൽ റിയൽ വേൾഡ് ഉപയോഗത്തിൽ 285 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. ദിനംപ്രതി ഓഫീസ് യാത്രകൾക്കും ചെറു ട്രിപ്പുകൾക്കും ഈ റേഞ്ച് പ്രായോഗികമാണെന്ന് വിലയിരുത്തപ്പെടുന്നത്.

പെർഫോമൻസ് ഭാഗത്തേക്ക് നോക്കിയാൽ XUV 3XO EV സെഗ്മെന്റിൽ തന്നെ മുൻനിരയിലെത്താൻ പ്രാപ്തമാണ്. 110 kW പവർ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോർ 310 Nm ടോർക്കാണ് നൽകുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലേക്ക് എത്താൻ വെറും 8.3 സെക്കൻഡ് മതി. സെഗ്മെന്റിലെ ഏറ്റവും വേഗമേറിയ EV എന്ന നിലയിൽ തന്നെ സ്ഥാനം പിടിക്കുന്നു. ഫൺ,ഫാസ്റ്റ്,ഫിയർലെസ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും ഡ്രൈവർക്ക് തിരഞ്ഞെടുക്കാൻ സാധിക്കും.

Mahindra 3XO EV launch India

റൈഡ് ക്വാളിറ്റിയും ഹാൻഡ്ലിംഗും മെച്ചപ്പെടുത്താൻ ആധുനിക സസ്പെൻഷൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ചിട്ടുണ്ട്. Frequency Dependent Damping (FDD), MTV-VAL എന്നിവ ഉൾപ്പെടുന്ന സിസ്റ്റങ്ങൾ വാഹനത്തിൻ്റെ സ്റ്റെബിളിറ്റിയും കംഫർട്ടും ഉറപ്പാക്കുന്നുണ്ട്. നഗര ട്രാഫിക്കിലും ഹൈവേയിലും ഒരുപോലെ ആത്മവിശ്വാസമുള്ള ഡ്രൈവിങ് അനുഭവമാണ് XUV 3XO EV-യിലൂടെ നൽകുന്നത്.

ഡിസൈൻ്റെ കാര്യത്തിൽ ആധുനികതയും പ്രീമിയം ഫീലും ഒരുമിച്ചാണ് XUV 3XO EV-ൽ മഹീന്ദ്ര അവതരിപ്പിക്കുന്നത്. സിംഗിൾ-പെയിൻ സൺറൂഫ്,പനോരമിക് സൺറൂഫ്, രണ്ട് 10.25 ഇഞ്ച് HD സ്ക്രീനുകൾ (ഇൻഫോടെയ്ൻമെന്റ് + ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ), R16 ഡയമണ്ട്-കട്ട് അലോയ് വീലുകൾ എന്നിവയാണ് പ്രധാന ഹൈലൈറ്റുകൾ. LED പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സിഗ്നേച്ചർ LED ടെയിൽ ലാമ്പുകൾ, ഇൻറഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളോടെയുള്ള LED DRL-കൾ എന്നിവ വാഹനത്തിന് പ്രീമിയം ലുക്ക് നൽകുന്നു.

Mahindra 3XO EV launch India

അകത്തേക്ക് കയറിയാൽ ഫീച്ചറുകളാണ് സമ്പന്നമാണ്. ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, പാസീവ് കീലെസ് എൻട്രി, വയർലെസ് Android Auto, Apple CarPlay, Adrenox കണക്റ്റഡ് ടെക്‌നോളജി, അലക്സ ഇന്റഗ്രേഷൻ, ഓൺലൈൻ നാവിഗേഷൻ എന്നിവ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. 6 സ്പീക്കർ ഓഡിയോ സിസ്റ്റവും സ്റ്റിയറിംഗ്-മൗണ്ടഡ് കൺട്രോളുകളും ദൂരയാത്രയെ കൂടുതൽ ആസ്വാദ്യരമാക്കുന്നു.

സുരക്ഷയും കണക്റ്റിവിറ്റിയും XUV 3XO EVയുടെ മറ്റൊരു വലിയ പ്രധാന ഏരിയ ആയി മാറിയിട്ടുണ്ട്. 80-ൽ അധികം കണക്റ്റഡ് കാർ ഫീച്ചറുകൾ, റിമോട്ട് വെഹിക്കിൾ കൺട്രോൾ, ട്രിപ്പ് ഡാറ്റ, സ്മാർട്ട്‌വാച്ച് കണക്റ്റിവിറ്റി എന്നിവ ലഭ്യമാണ്. ലെവൽ 2 അഡാസ് സംവിധാനത്തിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, കൂട്ടിയിടി മുന്നറിയിപ്പുകൾ, ഓട്ടോ എമർജൻസി ബ്രേക്കിങ്ങ്, സ്മാർട്ട് പൈലറ്റ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുന്നു.

360 ഡിഗ്രി സർറൗണ്ട് വ്യൂ ക്യാമറ, 6 എയർബാഗുകൾ, 4 ഡിസ്ക് ബ്രേക്കുകൾ, TPMS അടക്കം 35-ലധികം സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളും ഈ SUVയിൽ ലഭ്യമാണ്. വിലയും വേരിയന്റുകളും പരിഗണിച്ചാൽ XUV 3XO EV ശക്തമായ പോരാളിയാണ്. AX5 വേരിയന്റിന് 13.89 ലക്ഷം മുതൽ ആരംഭിക്കുന്ന വില AX7L വേരിയന്റിൽ 14.96 ലക്ഷം (എക്‌സ്-ഷോറൂം) വരെ എത്തുന്നു. വില, പെർഫോമൻസ്, ഫീച്ചറുകൾ, സുരക്ഷ Mahindra XUV 3XO EV-യെ ഇന്ത്യൻ EV വിപണിയിലെ അടുത്ത വലിയ ഹിറ്റാകാൻ സാധ്യതയുള്ള ഒരു ഇലക്ട്രിക് SUV തന്നെയാണ്.

More from DriveSpark

Article Published On: Tuesday, January 6, 2026, 19:23 [IST]
English summary
Mahindra xuv 3xo ev launched india price range features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X