ആഡംബര കാറുകളെ വെല്ലുന്ന XUV 7XO!നിങ്ങൾക്ക് പറ്റിയ വേരിയൻ്റുകൾ ഇതൊക്കെയാണ്

മിഡ്സൈസ് എസ്‌യുവി സെഗ്മെൻ്റിൽ ഏറ്റവും മോഡേണും ഡിമാൻ്റും വർധിച്ച് നിൽക്കുന്ന 7 സീറ്റർ എസ്‌യുവികളിൽ ഒന്നാണ് മഹീന്ദ്ര XUV 7XO. ആഡംബര കാറുകളേക്കാൾ ഏറെ മുന്നിൽ നിൽക്കുന്ന ടെക്നോളജിയും ഫീച്ചറുകളും ഈ വാഹനത്തിൽ ലഭ്യമാണ്. XUV 7XO വാങ്ങാൻ താൽപ്പര്യപ്പെടുന്നവർക്ക് വേണ്ടി, കൂടുതൽ ഉതകുന്ന മൂന്ന് വേരിയന്റുകൾ നിങ്ങൾക്ക് വേണ്ടി പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ. XUV 7XO നിരയിലെ ഏറ്റവും മികച്ച ഓപ്ഷനാണ് ബേസ് മോഡലാണ് AX വേരിയന്റ്.

ഇത് എൻട്രി-ലെവൽ ട്രിം ആണെങ്കിലും, കോസ്റ്റ്-ടു-കോസ്റ്റ് ട്രിപ്പിൾ സ്‌ക്രീൻ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ഉൾപ്പെടെ നിരവധി മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, മഹീന്ദ്രയുടെ ഡാവിഞ്ചി സസ്പെൻഷൻ സിസ്റ്റവും ആറ് എയർബാഗുകളും സ്റ്റാൻഡേർഡ് ആയി ലഭിക്കുന്നതിനാൽ സുരക്ഷയ്ക്കും മുൻഗണന നൽകിയിട്ടുണ്ട്. ബഡ്ജറ്റ് ശ്രദ്ധിക്കുന്ന ഉപഭോക്താക്കൾക്ക് AX വേരിയന്റ് ഒരു മികച്ച തിരഞ്ഞെടുപ്പാണ്. എക്സ്-ഷോറൂം വില 13.66 ലക്ഷം മുതൽ 14.96 ലക്ഷം വരെയാണ്.

mahindra xuv 7xo best variants

വിലയിൽ അല്പം വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാണെങ്കിൽ, പരിഗണിക്കാവുന്ന ഒരു എൻട്രി-ലെവൽ ലക്ഷ്വറി വേരിയന്റാണ് AX5. ഡൈനാമിക് ഗൈഡ് ലൈനുകളുള്ള റിയർ വ്യൂ ക്യാമറ, ഓട്ടോഫോൾഡുള്ള ഇലക്ട്രിക്കലി ഫോൾഡബിൾ ORVM-കൾ, റിയർ വൈപ്പർ, വാഷർ, റിയർ ഡെമിസ്റ്റർ തുടങ്ങിയ AX3 മോഡലിലെ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടു്തിയിട്ടുണ്ട്.

ഇതുകൂടാതെ, സ്കൈ റൂഫ്, മുന്നിൽ പാർക്കിംഗ് സെൻസർ, ടെലിസ്കോപ്പിക് സ്റ്റിയറിംഗ് വീൽ, R17 വെർസ വീലുകൾ, മാപ്പ് റീഡിംഗ് ലാമ്പുകൾ, ഡ്രൈവർ, കോ-ഡ്രൈവർ സൺ വൈസർ, അപ്രോച്ച് അൺലോക്ക്, വാക്ക് എവേ ലോക്ക് തുടങ്ങിയ സവിശേഷതകളും AX5-ൽ ലഭ്യമാണ്. AX5 വേരിയൻ്റ് 17.52 ലക്ഷം (എക്സ്-ഷോറൂം) മുതൽ 19.44 ലക്ഷം (എക്സ്-ഷോറൂം) വരെ വിലയിൽ ലഭിക്കും. മിതമായ വിലയിൽ പരമാവധി മൂല്യം ആഗ്രഹിക്കുന്നവർക്ക് ഈ മോഡൽ മികച്ചതാണ്.

mahindra xuv 7xo best variants

എല്ലാ സാങ്കേതിക-ആഡംബര സവിശേഷതകളും ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് AX7 ടെക്, AX7 ലക്ഷ്വറി വേരിയൻ്റുകളാണ് ഏറ്റവും മികച്ചത്. ഈ ടോപ്പ്-എൻഡ് ട്രിമ്മുകളിൽ നിരവധി നൂതന സാങ്കേതികവിദ്യകളും പ്രീമിയം ഫീച്ചറുകളും ഉൾക്കൊള്ളുന്നു. AX7 ടെക് & ലക്ഷ്വറി മോഡലുകൾക്ക് 20.99 ലക്ഷം (എക്സ്-ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്. ഏറ്റവും ഉയർന്ന AX7 ലക്ഷ്വറി വേരിയൻ്റിന് 24.92 ലക്ഷം (എക്സ്-ഷോറൂം) വരെ വിലവരും.

AX7-ൻ്റെ ഫീച്ചറുകളോടൊപ്പം AX7 ടെക് മോഡലിൽ ലെവൽ 2 ADAS (സെൻസ്+ADAS ഡൈനാമിക് വിഷ്വലൈസേഷൻ സഹിതം), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, 16 സ്പീക്കർ ഹർമൻ കാർഡൻ ഓഡിയോ സിസ്റ്റം (ഡോൾബി അറ്റ്മോസ് സ്റ്റുഡിയോ & 3D ഇമ്മേർസീവ് സൗണ്ട്, വെന്യൂസ്കേപ്പ്സ്, ലൈവ് വെഹിക്കിൾ നോയ്സ് കോമ്പൻസേഷൻ സഹിതം), വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ ലഭിക്കുന്നുണ്ട്.

mahindra xuv 7xo best variants

അതോടൊപ്പം തന്നെ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഇലക്ട്രിക് സ്മാർട്ട് ഡോർ കീലെസ് എൻട്രി, ഇലക്ട്രിക് സ്മാർട്ട് ഡോർ ഹാൻഡിലുകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ആക്ടീവ് കൂളിംഗോടുകൂടിയ ഫ്രണ്ട് വയർലെസ് ചാർജർ, ഐസ് ക്യൂബ് ഫോഗ് ലാമ്പുകൾ, കോർണറിംഗ് ലാമ്പുകൾ, ഗ്രൂവ് മി എൽഇഡി സീക്വൻഷ്യൽ ഇൻഡിക്കേറ്ററുകൾ, 9-ബാൻഡ് ഈക്വലൈസർ തുടങ്ങിയവയും ലഭിക്കും.

AX7 ടെക് വേരിയൻ്റിൻ്റെ സവിശേഷതകൾക്ക് പുറമെ AX7 ലക്ഷ്വറി മോഡലിൽ 19 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, മുൻ പിൻ ലെതറേറ്റ് ഡോർ ട്രിം, മൾട്ടിസോൺ അംബിയൻ്റ് ലൈറ്റുകൾ, ഡോൾബി വിഷൻ & അറ്റ്മോസ് സൗണ്ട് സിസ്റ്റം, 6-വേ കോ-ഡ്രൈവർ പവർ സീറ്റുകൾ, 4-വേ പവർ ബോസ് മോഡ് എന്നിവയും ഉണ്ട്. ഒപ്പം, വെൻ്റിലേറ്റഡ് റിയർ സീറ്റുകൾ, റിയർ സീറ്റ് സൺബ്ലൈൻഡ്, ആക്ടീവ് കൂളിംഗോടുകൂടിയ റിയർ വയർലെസ് ചാർജർ, മുൻ പിൻ പ്ലഷ് സീറ്റ് പാഡുകൾ തുടങ്ങിയ ഫീച്ചറുകളും ലഭിക്കുന്നതാണ്.

മഹീന്ദ്ര XUV 7XO രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 2.0-ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 200 bhp കരുത്തും, 380 Nm ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ 2.2-ലിറ്റർ എം-ഹോക്ക് ഡീസൽ എഞ്ചിൻ 182 bhp കരുത്തും, മാനുവൽ വേരിയന്റുകളിൽ 420 Nm ടോർക്കും, ഓട്ടോമാറ്റിക് വേരിയന്റുകളിൽ 450 Nm ടോർക്കും നൽകുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, January 13, 2026, 17:55 [IST]
English summary
Mahindra xuv 7xo best variant buying guide price features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X