ഫീച്ചര്‍ വിപ്ലവം തീര്‍ത്ത് മഹീന്ദ്ര XUV 7XO എത്തി! സഫാരിയും അല്‍കസാറും ഷോറൂമിലിരുന്ന് പൊടിപിടിക്കും?
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ XUV700-ന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പായ മഹീന്ദ്ര XUV 7XO (Mahindra XUV 7XO) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. XUV 3XO-യ്ക്ക് ശേഷം മഹീന്ദ്രയുടെ പുതിയ നാമകരണ ശൈലി പിന്തുടരുന്ന രണ്ടാമത്തെ വാഹനമാണിത്. ഡിസൈനിലും സാങ്കേതികവിദ്യയിലും വലിയ മാറ്റങ്ങളുമായാണ് പുതിയ മഹീന്ദ്ര XUV 7XO എത്തിയിരിക്കുന്നത്. 13.66 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് മിഡ്‌സൈസ് എസ്‌യുവി പുറത്തിറങ്ങിയത്. മിഡ്‌ലൈഫ് ഫെയ്‌സ്‌ലിഫ്റ്റിന് വിധേയമായ എസ്‌യുവിയുടെ പുറംമോടിയില്‍ വലിയ പരിഷ്‌കാരങ്ങള്‍ മഹീന്ദ്ര വരുത്തിയിട്ടുണ്ട്.
പുതിയ 8 വെര്‍ട്ടിക്കല്‍ സ്ലാറ്റുകളോട് കൂടിയ റീഡിസൈന്‍ ചെയ്ത ഗ്രില്ലും അപ്‌ഡേറ്റഡ് എല്‍ഇഡി ഹെഡ്ലാമ്പുകളും വാഹനത്തിന് കൂടുതല്‍ കരുത്തുറ്റ ലുക്ക് നല്‍കുന്നു. എസ്‌യുവിയുടെ മുന്നിലെയും പിന്നിലെയും ബമ്പറുകള്‍ പുതുക്കിപ്പണിതിട്ടുണ്ട്. മഹീന്ദ്ര XEV 9S ഇലക്ട്രിക് എസ്‌യുവിയില്‍ നിന്ന് കടമെടുത്ത കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാമ്പുകളും ഇതിലുണ്ട്. പിന്നില്‍ 'XUV 7XO' ബാഡ്ജിംഗും നല്‍കിയിട്ടുണ്ട്. 19 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും പുതിയതാണ്.

ടാന്‍ ബ്രൗണ്‍, ബീജ് നിറങ്ങളിലുള്ള പുതിയ ക്യാബിന്‍ തീം പീമിയം ലുക്ക് നല്‍കുന്നു. സോഫ്റ്റ് ടച്ച് മെറ്റീരിയലുകള്‍ അകത്തളത്തിലെ ആമ്പിയന്‍സ് മെച്ചപ്പെടുത്തുന്നു. ഇന്റീരിയറില്‍ ഏറ്റവും വലിയ ആകര്‍ഷണം ഡാഷ്ബോര്‍ഡിലെ ട്രിപ്പിള്‍ സ്‌ക്രീന്‍ സംവിധാനമാണ്. 12.3 ഇഞ്ച് വലിപ്പമുള്ള മൂന്ന് സ്‌ക്രീനുകളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പ്രത്യേക സ്‌ക്രീനുകള്‍ ലഭ്യമാണ്.
പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, ഓപ്ഷണല്‍ റിയര്‍ സ്‌ക്രീനുകള്‍, ഡോള്‍ബി അറ്റ്മോസുള്ള ഹര്‍മന്‍ കാര്‍ഡണ്‍ മ്യൂസിക് സിസ്റ്റം, ഫ്രണ്ട് പാസഞ്ചര്‍ സീറ്റിനുള്ള ഇലക്ട്രിക് ബോസ് മോഡ്, റിയര്‍ സണ്‍ ബ്ലൈന്‍ഡുകള്‍ എന്നിവ കാറില്‍ സജ്ജീകരിച്ചിരിക്കുന്നു. പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, അഡ്രിനോക്സ് കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ എന്നിവയും എസ്‌യുവിയില്‍ ലഭ്യമാണ്.

സുരക്ഷയുടെ കാര്യത്തില്‍ ലെവല്‍ 2 പ്ലസ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റം (ADAS) വാഹനത്തിലുള്ളത്. റഡാറിലും ക്യാമറകളിലും മെച്ചപ്പെടുത്തലുകള്‍ വരുത്തിക്കൊണ്ട് കാര്‍ നിര്‍മ്മാതാവ് വാഹനത്തിന്റെ ADAS കഴിവുകളും നവീകരിച്ചിട്ടുണ്ട്. മുമ്പുണ്ടായിരുന്ന 360 ഡിഗ്രി ക്യാമറയ്ക്ക് പകരം പുതിയ 540 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. 120-ലധികം സുരക്ഷാ ഫീച്ചറുകളുള്ള എസ്‌യുവി ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് പ്രതീക്ഷിക്കുന്നു.
എസ്‌യുവിയുടെ ഹാര്‍ഡ്‌വെയറില്‍ കമ്പനി കാര്യമായ മെച്ചപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. സാങ്കേതികമായി ലോകത്തിലെ ആദ്യത്തെ 'ഡാവിഞ്ചി' സസ്പെന്‍ഷന്‍ സംവിധാനമാണ് ഇതിലുള്ളത്. ഇത് യാത്ര കൂടുതല്‍ സുഖകരവും സുരക്ഷിതവുമാക്കുമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. ഇന്ത്യയിലെ ആദ്യത്തെ സോഫ്റ്റ്വെയര്‍ ഡിഫൈന്‍ഡ് വെഹിക്കിള്‍ (SDV) കൂടിയാണിത്. അലക്‌സ, ചാറ്റ് ജിപിടി എന്നിവയുടെ സംയോജനം വാഹനത്തിനുള്ളിലെ ആശയവിനിമയം കൂടുതല്‍ എളുപ്പമാക്കുന്നു.

പുതിയ എസ്‌യുവിയില്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ മാറ്റമില്ലാതെ തുടരുന്നു. 197 bhp പവറും 380 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഒന്നാമത്തെ ഓപ്ഷന്‍. 182 bhp കരുത്തുള്ള 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനും എസ്‌യുവിയില്‍ ലഭ്യമാണ്. 6-സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ക്കൊപ്പം തിരഞ്ഞെടുത്ത ഡീസല്‍ മോഡലുകളില്‍ ഓള്‍ വീല്‍ ഡ്രൈവും ലഭിക്കും.
AX, AX3, AX5, AX7, AX7T, AX7L എന്നിങ്ങനെ ആറ് വേരിയന്റുകളാണുള്ളത്. പെട്രോള്‍ വേരിയന്റുകള്‍ക്ക് 13.66 ലക്ഷം രൂപയും ഡീസല്‍ പതിപ്പുകള്‍ക്ക് 14.96 ലക്ഷം രൂപയുമാണ് പ്രാരംഭ വില നിശ്ചയിച്ചിരിക്കുന്നത്. ആദ്യ 40,000 ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ആമുഖ വിലയില്‍ വാഹനം ലഭ്യമാകുക. ടോപ് സ്‌പെക് AX7L ഡീസല്‍ മാനുവല്‍ പതിപ്പിന് 22.47 ലക്ഷം രൂപയാണ് വില. ഓട്ടോമാറ്റിക്, ഓള്‍-വീല്‍ ഡ്രൈവ് സൗകര്യങ്ങള്‍ക്കായി അധിക തുക നല്‍കേണ്ടി വരും.
ടെസ്റ്റ് ഡ്രൈവുകള്‍ ജനുവരി എട്ടിന് ആരംഭിക്കും. ജനുവരി 14 മുതലാണ് മോഡലിന്റെ ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കുന്നത്. ഇതേ ദിവസം തന്നെ കാര്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കുള്ള ഡെലിവറിയും തുടങ്ങുന്നതാണ്. എന്നാല്‍ ലോവര്‍ വേരിയന്റുകളുടെ ഡെലിവറി ഏപ്രില്‍ മാസത്തോടെ മാത്രമേ ആരംഭിക്കൂകയുള്ളൂ എന്നാണ് അറിയാകന്‍ കഴിയുന്നത്. ഇന്ത്യന്‍ വിപണിയില്‍ ടാറ്റ സഫാരി, ഹ്യുണ്ടായി അല്‍കസാര്‍, എംജി ഹെക്ടര്‍ പ്ലസ് എന്നിവയാണ് XUV 7XO-യുടെ പ്രധാന എതിരാളികള്‍.


Click it and Unblock the Notifications








