പൈസ കൊടുത്താലും വണ്ടി കിട്ടില്ല! XUV 7XO വാങ്ങാൻ ജനം ഇടിച്ചുകയറുന്നു; 4 ആഴ്ച കൊണ്ട് ഡെലിവറിയാകുന്ന ഒന്നുണ്ട്

മഹീന്ദ്രയുടെ ഏറ്റവും പുതിയ XUV 7XO (Mahindra XUV 7XO) എസ്‌യുവിയും വിപണിയില്‍ തരംഗമാകുന്നു. മുന്‍ഗാമിയായ മഹീന്ദ്ര XUV700 (Mahindra XUV7OO) എസ്‌യുവിയെ പോലെ തന്നെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായ XUV 7XO എസ്‌യുവിയും ബുക്കിംഗ് ചാര്‍ട്ടുകള്‍ വിറപ്പിക്കുകയാണ്. പുറത്തിറങ്ങി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ആയിരങ്ങള്‍ കാര്‍ റിസര്‍വ് ചെയ്തതോടെ കാത്തിരിപ്പ് കാലയളവും കുതിച്ചുയരുകയാണ്. ചില വേരിയന്റുകള്‍ ബുക്ക് ചെയ്ത് താക്കോല്‍ കൈയ്യില്‍ കിട്ടാന്‍ 12 മാസം വരെ കാത്തിരിക്കണം. ജനുവരി 14 മുതലാണ് മഹീന്ദ്ര XUV 7XO-യുടെ ഡെലിവറി തുടങ്ങിയത്.

ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ ഐസിഇ എസ്‌യുവിക്ക് 13.66 ലക്ഷം രൂപയായിരുന്നു മഹീന്ദ്ര പ്രാരംഭ വില നിശ്ചയിച്ചത്. ടോപ് സ്‌പെക് വേരിയന്റിന് 24.11 ലക്ഷം രൂപയാണ് വില. ആദ്യത്തെ 40,000 ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ പ്രത്യേക ആമുഖ വിലയില്‍ മഹീന്ദ്ര XUV 7XO സ്വന്തമാക്കാന്‍ സാധിക്കുക. ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ ഈ ആനുകൂല്യത്തിന് അര്‍ഹരാണോ എന്ന കാര്യം കമ്പനി നേരിട്ട് അവരെ അറിയിക്കുന്നുണ്ട്.

mahindra xuv 7xo

XUV 7XO, XEV 9S എന്നീ മോഡലുകള്‍ ബുക്കിംഗ് വിന്‍ഡോ തുറന്ന ദിനം ഉച്ചയാകുമ്പോഴേക്കും 93,689 ബുക്കിംഗുകളാണ് വാരിക്കൂട്ടിയത്. ഏകദേശം 20,500 കോടിയിലധികമാണ് രണ്ട് എസ്‌യുവികളുടെയും കൂടി ഓര്‍ഡര്‍ മൂല്യം. എന്നാല്‍ XUV 7XO-യുടെ മാത്രം ബുക്കിംഗ് കണക്കുകള്‍ മഹീന്ദ്ര പുറത്തുവിട്ടിട്ടില്ല. മുന്‍ഗാമിക്ക് ലഭിച്ചതിന് സമാനമായ സ്വീകാര്യതയാണ് XUV 7XO-ക്കും ലഭിക്കുന്നത്. ബുക്കിംഗ് വര്‍ദ്ധിച്ചതോടെ പല വേരിയന്റുകള്‍ക്കും കാത്തിരിപ്പ് കാലാവധിയും ക്രമാതീതമായി ഉയര്‍ന്നു.

ബേസ് AX വേരിയന്റിനാണ് വിപണിയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് അനുഭവപ്പെടുന്നത്. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ലഭ്യമായ ഈ വേരിയന്റിനായി ഉപഭോക്താക്കള്‍ ഇപ്പോള്‍ 12 മാസം വരെ കാത്തിരിക്കേണ്ടി വരും. അതായത് ഇപ്പോള്‍ ബുക്ക് ചെയ്താല്‍ അടുത്ത വര്‍ഷം ജനുവരിയില്‍ ഡെലിവറിയെടുക്കാം. ബേസ് മോഡല്‍ ആണെങ്കില്‍ പോലും AX മികച്ച രീതിയില്‍ ലോഡ് ചെയ്താണ് മഹീന്ദ്ര നല്‍കുന്നത്.

mahindra xuv 7xo interior

12.3 ഇഞ്ചിന്റെ ട്രിപ്പിള്‍ എച്ച്ഡി സ്‌ക്രീനുകള്‍, അഡ്രിനോക്‌സ് കണക്റ്റിവിറ്റി സ്യൂട്ട്, സ്മാര്‍ട്ട്‌വാച്ച് കണക്റ്റിവിറ്റി, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ടൈപ്പ് C ചാര്‍ജിംഗ് പോര്‍ട്ടുകള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഒആര്‍വിഎമ്മുകള്‍ എന്നീ പ്രീമിയം ഫീച്ചറുകള്‍ എന്‍ട്രി ലെവല്‍ വേരിയന്റില്‍ ലഭ്യമാകുന്നുവെന്നതാണ് ഹൈലൈറ്റ്.

AX3, AX5 വേരിയന്റുകള്‍ക്ക് ഏകദേശം അഞ്ച് മാസം വരെയാണ് നിലവിലെ കാത്തിരിപ്പ് കാലാവധി. ഡൈനാമിക് ഗൈഡ്ലൈനുകളോട് കൂടിയ റിയര്‍ വ്യൂ ക്യാമറ, സ്‌കൈറൂഫ്, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയാണ് ഈ മോഡലുകളുടെ പ്രത്യേകത. ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ്, R17 വേര്‍സ വീലുകള്‍, മാപ്പ് റീഡിംഗ് ലാംപ്, സൈഡ് ഓണ്‍ റോഡോഡ് കൂടിയ ഡ്രൈവര്‍-കോ ഡ്രൈവര്‍ സണ്‍ വൈസര്‍, അപ്രോച്ച് അണ്‍ലോക്ക്, വാക്ക് എവേ ലോക്ക് തുടങ്ങിയ സൗകര്യങ്ങളും ഈ വേരിയന്റുകളില്‍ ലഭ്യമാകും.

Variant Petrol Diesel
FWD FWD AWD
MT AT MT AT AT
AX 12 Months --- 12 Months --- ---
AX3 5 Months 5 Months 5 Months 5 Months ---
AX5 5 Months 5 Months 5 Months 5 Months ---
AX7 4 Weeks 4 Weeks 6 Weeks 6 Weeks ---
AX7T --- Upto 4 Weeks Upto 4 Weeks Upto 4 Weeks Upto 4 Weeks
AX7 L --- 4 Months 6 Months 6 Months 6 Months

Updated on Jan 28, 2026. Above waiting period is indicative and applicable for all bookings made from now onwards.

ഉയര്‍ന്ന AX7 പെട്രോള്‍ വേരിയന്റിന് വെറും നാല് ആഴ്ചയും ഡീസല്‍ പതിപ്പിന് ആറ് ആഴ്ചയുമാണ് കാത്തിരിപ്പ് കാലാവധി. ലെതറെറ്റ് സീറ്റുകള്‍, 540 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, R18 ഡയമണ്ട് കട്ട് അലോയ് വീല്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട്. ദീര്‍ഘകാലം കാത്തിരിക്കാന്‍ സമയമില്ലാത്തവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച വേരിയന്റാണിത്. ഏറ്റവും വേഗത്തില്‍ ഡെലിവറി ലഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മറ്റൊരു വേരിയന്റാണ് AX7T.

ഓള്‍ വീല്‍ ഡ്രൈവ് (AWD) ഉള്‍പ്പെടെയുള്ള ഇതിന്റെ എല്ലാ മോഡലുകള്‍ക്കും നാല് ആഴ്ചയില്‍ താഴെ മാത്രമാണ് കാത്തിരിപ്പ് കാലാവധി. ലെവല്‍ 2 ADAS, 16 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം, ഡോള്‍ബി അറ്റ്‌മോസ്, വെന്യുസ്‌കേപ്‌സ് ലൈവ്, വെഹിക്കിള്‍ നോയ്‌സ് കോംപന്‍സേഷന്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, ഇലക്‌ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്ന് തുടങ്ങി വന്‍ ഫീച്ചര്‍ നിരയാണ് ഇതിന്റെ പ്രത്യേകത.

mahindra xuv 7xo rear end

ഏറ്റവും ഉയര്‍ന്ന വേരിയന്റായ AX7L പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പിന് നാല് മാസവും മറ്റ് വേരിയന്റുകള്‍ക്ക് ആറ് മാസവുമാണ് കാത്തിരിപ്പ്. R19 ഡയമണ്ട് കട്ട് അലോയ് വീലുകള്‍, മള്‍ട്ടി-സോണ്‍ ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് റിയര്‍ സീറ്റുകള്‍ എന്നിവ ഈ ടോപ്പ് എന്‍ഡ് മോഡലില്‍ ലഭിക്കും.

ഡിമാന്‍ഡ് കൂടാതെ ഉല്‍പാദന മുന്‍ഗണനകള്‍ ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ഉയര്‍ന്ന കാത്തിരിപ്പ് കാലയളവിന് കാരണമായിട്ടുണ്ടാകും. ഉപഭോക്താക്കള്‍ മറ്റ് മോഡലുകള്‍ തേടിപ്പോകുന്നത് ഒഴിവാക്കാനായി വരും മാസങ്ങളില്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ച് കാത്തിരിപ്പ് കാലാവധി കുറയ്ക്കാനാണ് മഹീന്ദ്രയുടെ നീക്കം. മുമ്പ് സ്‌കോര്‍പിയോ N, XUV 700, ഥാര്‍ റോക്‌സ് എന്നീ മോഡലുകള്‍ക്കും സമാനമായ രീതിയില്‍ അതിശയിപ്പിക്കുന്ന ബുക്കിംഗ് ലഭിച്ചപ്പോള്‍ സമാനമായ തന്ത്രമാണ് കമ്പനി പയറ്റിയത്.

More from DriveSpark

Article Published On: Friday, January 30, 2026, 18:15 [IST]
English summary
Mahindra xuv 7xo waiting period up to 12 months in january 2026 malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X