XUV 7XO ഷോറൂമുകളിൽ എത്തിതുടങ്ങി! ആഡംബര കാറുകളോട് മത്സരിക്കാൻ മഹീന്ദ്ര
ഇന്ത്യൻ വിപണിയിലെ ജനപ്രിയ മോഡലായ മഹീന്ദ്ര XUV700-യുടെ ഫേസ് ലിഫ്റ്റ് പതിപ്പായ XUV7XO അടുത്തിടെയാണ് വിപണിയിലെത്തിയത്. ജനുവരി 8ന് ടെസ്റ്റ് ഡ്രൈവുകൾ തുടങ്ങിയിട്ടുണ്ട്. ബുക്ക് ചെയ്തവർക്ക് ജനുവരി 14 മുതൽ ഡെലിവറി ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. രാജ്യമെങ്ങുമുള്ള ഡീലർഷിപ്പുകളിലേക്ക് XUV7XO യൂണിറ്റുകൾ എത്തിത്തുടങ്ങിയതായി കാർവാലെ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഷോറൂമുകളിൽ വാഹനം കണ്ടതോടെ ഉപഭോക്താക്കൾ വലിയ ആവേശത്തിലാണ്. മഹീന്ദ്രയുടെ ഡീലർഷിപ്പുകളിലേക്ക് വാഹനം എത്തിയതോടെ കുടുംബവുമായി എല്ലാവരും എത്തി വാഹനം കാണാനുള്ള തിരക്കാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
പുതിയ 8 വെര്‍ട്ടിക്കല്‍ സ്ലാറ്റുകളോട് കൂടിയ റീഡിസൈന്‍ ചെയ്ത ഗ്രില്ലും അപ്‌ഡേറ്റഡ് എല്‍ഇഡി ഹെഡ്ലാമ്പുകളും വാഹനത്തിന് കൂടുതല്‍ കരുത്തുറ്റ ലുക്ക് നല്‍കുന്നു. എസ്‌യുവിയുടെ മുന്നിലെയും പിന്നിലെയും ബമ്പറുകള്‍ പുതുക്കിപ്പണിതിട്ടുണ്ട്. മഹീന്ദ്ര XEV 9S ഇലക്ട്രിക് എസ്‌യുവിയില്‍ നിന്ന് കടമെടുത്ത കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാമ്പുകളും ഇതിലുണ്ട്. പിന്നില്‍ 'XUV 7XO' ബാഡ്ജിംഗും നല്‍കിയിട്ടുണ്ട്. 19 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും പുതിയതാണ്.

ടാന്‍ ബ്രൗണ്‍, ബീജ് നിറങ്ങളിലുള്ള പുതിയ ക്യാബിന്‍ തീം പീമിയം ലുക്ക് നല്‍കുന്നു. സോഫ്റ്റ് ടച്ച് മെറ്റീരിയലുകള്‍ അകത്തളത്തിലെ ആമ്പിയന്‍സ് മെച്ചപ്പെടുത്തുന്നു. ഇന്റീരിയറില്‍ ഏറ്റവും വലിയ ആകര്‍ഷണം ഡാഷ്ബോര്‍ഡിലെ ട്രിപ്പിള്‍ സ്‌ക്രീന്‍ സംവിധാനമാണ്. 12.3 ഇഞ്ച് വലിപ്പമുള്ള മൂന്ന് സ്‌ക്രീനുകളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പ്രത്യേക സ്‌ക്രീനുകള്‍ ലഭ്യമാണ്.
പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, ഓപ്ഷണല്‍ റിയര്‍ സ്‌ക്രീനുകള്‍, ഡോള്‍ബി അറ്റ്മോസുള്ള ഹര്‍മന്‍ കാര്‍ഡണ്‍ മ്യൂസിക് സിസ്റ്റം, ഫ്രണ്ട് പാസഞ്ചര്‍ സീറ്റിനുള്ള ഇലക്ട്രിക് ബോസ് മോഡ്, റിയര്‍ സണ്‍ ബ്ലൈന്‍ഡുകള്‍ എന്നിവ കാറില്‍ സജ്ജീകരിച്ചിരിക്കുന്നു. പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, അഡ്രിനോക്സ് കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ എന്നിവയും എസ്‌യുവിയില്‍ ലഭ്യമാണ്.

സുരക്ഷയുടെ കാര്യത്തില്‍ ലെവല്‍ 2 പ്ലസ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റം (ADAS) വാഹനത്തിലുള്ളത്. റഡാറിലും ക്യാമറകളിലും മെച്ചപ്പെടുത്തലുകള്‍ വരുത്തിക്കൊണ്ട് കാര്‍ നിര്‍മ്മാതാവ് വാഹനത്തിന്റെ ADAS കഴിവുകളും നവീകരിച്ചിട്ടുണ്ട്. മുമ്പുണ്ടായിരുന്ന 360 ഡിഗ്രി ക്യാമറയ്ക്ക് പകരം പുതിയ 540 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. 120-ലധികം സുരക്ഷാ ഫീച്ചറുകളുള്ള എസ്‌യുവി ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് പ്രതീക്ഷിക്കുന്നുണ്ട്.
മഹീന്ദ്ര XUV 7XO രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 2.0-ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 200 bhp കരുത്തും, 380 Nm ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ 2.2-ലിറ്റർ എം-ഹോക്ക് ഡീസൽ എഞ്ചിൻ 182 bhp കരുത്തും, മാനുവൽ വേരിയന്റുകളിൽ 420 Nm ടോർക്കും, ഓട്ടോമാറ്റിക് വേരിയന്റുകളിൽ 450 Nm ടോർക്കും നൽകുന്നുണ്ട്.

രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നവയാണ്. തിരഞ്ഞെടുത്ത ഹൈ-എൻഡ് ഡീസൽ ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ ഓപ്ഷണൽ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ലഭ്യമാണ് എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. XUV 7XO-യുടെ നീളം 4695 mm, വീതി 1890 mm, ഉയരം 1755 mm എന്നിങ്ങനെയാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








