ഇന്നോവക്കായി ആയിരങ്ങളുടെ ക്യൂ, മാരുതി "അപരനെ" വാങ്ങിയത് 301 പേര്‍! 23.24KM മൈലജുള്ള MPV ആര്‍ക്കും വേണ്ടേ?

ഇന്ത്യയിലെ പ്രീമിയം ഉപഭോക്താക്കള്‍ക്കുമായി മാരുതി സുസുക്കി തങ്ങളുടെ നെക്‌സ (Nexa) ഡീലര്‍ഷിപ്പുകള്‍ വഴി വിപണനം ചെയ്യുന്ന ആഡംബരപൂര്‍ണമായ വാഹനമാണ് 'ഇന്‍വിക്‌റ്റോ. ലോകോത്തര ഫീച്ചറുകളും ഉയര്‍ന്ന ഇന്ധനക്ഷമതയും സേഫ്റ്റിയുമെല്ലാം ഉണ്ടായിട്ടും ഈ പ്രീമിയം എംപിവി മോഡല്‍ വിപണിയില്‍ വിറ്റഴിക്കാന്‍ മാരുതി കഷ്ടപ്പെടുകയാണ്. ഏറ്റവും പുതിയ സെയില്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം 2026 മെയ് മാസത്തില്‍ രാജ്യത്തുടനീളം വെറും 301 യൂണിറ്റ് ഇന്‍വിക്‌റ്റോ എംപിവികള്‍ മാത്രമാണ് മാരുതി സുസുക്കിക്ക് വിറ്റഴിക്കാന്‍ സാധിച്ചത്. കമ്പനിയുടെ മറ്റ് ജനപ്രിയ മോഡലുകളുടെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്.

മെയ് മാസത്തില്‍ ലഭിച്ച 301 യൂണിറ്റുകളുടെ വില്‍പ്പനയാണ് യഥാര്‍ത്ഥത്തില്‍ ഈ വര്‍ഷത്തെ ഇന്‍വിക്‌റ്റോയുടെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയെന്നത് ശ്രദ്ധേയമാണ്. ഈ വര്‍ഷം ജനുവരിയില്‍ 197 യൂണിറ്റുകളും, ഫെബ്രുവരിയില്‍ 143 യൂണിറ്റുകളും, മാര്‍ച്ചില്‍ 191 യൂണിറ്റുകളും, ഏപ്രിലില്‍ 237 യൂണിറ്റുകളുമായിരുന്നു ഈ വാഹനത്തിന്റെ വില്‍പ്പന.

maruti invicto sales may 2026

2026 കലണ്ടര്‍ വര്‍ഷം ഇതുവരെ പ്രീമിയം എംപിവിയുടെ മൊത്തം വില്‍പ്പന 1,069 യൂണിറ്റുകള്‍ മാത്രമാണ്. ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ ഇന്നോവ ഹൈക്രോസിന്റെ ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പാണ് മാരുതി സുസുക്കി ഇന്‍വിക്‌റ്റോ. നിലവില്‍ 24.97 ലക്ഷം രൂപ മുതല്‍ 28.61 ലക്ഷം രൂപ വരെയാണ് ഇന്‍വിക്‌റ്റോയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്.

മസ്‌കുലര്‍ ലുക്കുള്ള ബോണറ്റ്, എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ സ്ലീക്ക് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ക്രോം ലൈനുകളാല്‍ ചുറ്റപ്പെട്ട ഹെക്സഗണല്‍ ഫ്രണ്ട് ഗ്രില്‍ എന്നിവയാണ് ഇന്‍വിക്‌റ്റോയുടെ പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. ഇതോടൊപ്പം വലിപ്പമേറിയ എയര്‍ ഡാമും സില്‍വര്‍ ഫിനിഷിംഗിലുള്ള സ്‌കിഡ് പ്ലേറ്റുകളും ഈ വാഹനത്തിന് മികച്ച റോഡ് പ്രെസന്‍സ് നല്‍കുന്നുണ്ട്.

maruti invicto sales may 2026

വാഹനത്തിന്റെ അകത്തളത്തിലേക്ക് കടന്നാല്‍ വലിയ പ്രീമിയം വാഹനങ്ങളോട് കിടപിടിക്കുന്ന ഡ്യുവല്‍-ടോണ്‍ ഡാഷ്ബോര്‍ഡും ലെതര്‍ അപ്ഹോള്‍സ്റ്ററിയുമാണ് കാണാന്‍ സാധിക്കുക. യാത്രക്കാര്‍ക്ക് മികച്ച യാത്രാസുഖം നല്‍കുന്നതിനായി രണ്ടാം നിരയില്‍ പവേര്‍ഡ് ഓട്ടോമന്‍ സീറ്റുകളും ഇന്‍ഫോടൈന്‍മെന്റ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മൂഡ് ലൈറ്റിംഗോട് കൂടിയ പനോരമിക് സണ്‍റൂഫ്, മള്‍ട്ടി-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി-ഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, വണ്‍-ടച്ച് പവര്‍ ടെയില്‍ഗേറ്റ് എന്നിവയാണ് ഇന്‍വിക്‌റ്റോയില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റ് പ്രധാന സവിശേഷതകള്‍.

8 വേ പവര്‍ അഡ്ജസ്റ്റബിള്‍ വെന്റിലേറ്റഡ് സീറ്റുകള്‍, മൂന്നാം നിരയിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ സഹായിക്കുന്ന വണ്‍-ടച്ച് വോക്ക്-ഇന്‍ സ്ലൈഡ് ഫീച്ചറും ഇതിലുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കായി സുസുക്കി കണക്റ്റിനൊപ്പം 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്കിംഗ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഫീച്ചറുകളും എംപിവിയില്‍ മാരുതി സജ്ജീകരിച്ചിട്ടുണ്ട്. മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍, അത്യാധുനിക ഹൈബ്രിഡ് സാങ്കേതികവിദ്യയോടെയുള്ള 2.0 ലീറ്റര്‍ ടിഎന്‍ജിഎ (TNGA) പെട്രോള്‍ എഞ്ചിനാണ് മാരുതി ഇന്‍വിക്ടോയ്ക്ക് കരുത്ത് പകരുന്നത്.

maruti invicto sales may 2026

പരമാവധി 183 hp പവറും ഉയര്‍ന്ന ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ മികച്ച ഡ്രൈവിംഗ് അനുഭവം നല്‍കുന്നതിനായി ഇ-സിവിടി (e-CVT) ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. വെറും 9.5 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വലിയ വാഹനത്തിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ലിറ്ററിന് 23.24 കിലോമീറ്ററാണ് ഇന്‍വിക്‌റ്റോയുടെ ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ്. മൈലേജ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

Article Published On: Sunday, June 7, 2026, 11:59 [IST]
English summary
Maruti invicto sales may 2026 only 301 units price features malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X