വാഹന വിപണിയുടെ ഭാവി ഇനി ഗുജറാത്ത്! 35000 കോടി മുടക്കാൻ മാരുതി സുസുക്കി
മാരുതി സുസുക്കി ഇന്ത്യയുടെ ഭാവി വളർച്ചയ്ക്ക് കരുത്തേകുന്ന നിർണായക പ്രഖ്യാപനവുമായി ഗുജറാത്ത് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. ഗുജറാത്തിലെ സാനന്ദിന് സമീപമുള്ള ഖോറജിൽ 35,000 കോടി രൂപയുടെ വൻ നിക്ഷേപത്തോടെ പുതിയ വാഹന നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനാണ് മാരുതി സുസുക്കി ഒരുങ്ങുന്നത്. ഇന്ത്യൻ ഓട്ടോമൊബൈൽ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നായി ഇത് മാറുമെന്ന് 100 ശതമാനം ഉറപ്പാണ്. ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ നൽകുന്ന ഏകദേശം 1,750 ഏക്കർ സ്ഥലത്താകും ഈ മെഗാ പ്ലാന്റ് ഉയരുക. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ഇത് ഗുജറാത്തിലെ മാരുതി സുസുക്കിയുടെ രണ്ടാമത്തെ നിർമ്മാണ കേന്ദ്രമായിരിക്കും. നിലവിലുള്ള ഉത്പാദന ശേഷിയോടൊപ്പം പ്രതിവർഷം 10 ലക്ഷം വാഹനങ്ങൾ കൂടി നിർമ്മിക്കാൻ കഴിയുന്ന ശേഷിയാണ് ഈ പ്ലാന്റിന് ലക്ഷ്യമിടുന്നത്. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയായി വളരുന്ന സാഹചര്യത്തിൽ, ഉയർന്നുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ ഈ നിക്ഷേപം നിർണായകമാണ്.

രാജ്യത്തിനകത്തുള്ള വിൽപ്പനയ്‌ക്കൊപ്പം കയറ്റുമതി വിപണിയിലും ഇന്ത്യയെ ഒരു ആഗോള ഉത്പാദന കേന്ദ്രമാക്കി മാറ്റാനുള്ള മാരുതിയുടെ ദീർഘകാല തന്ത്രത്തിന്റെ ഭാഗമാണ് ഖോറജ് പ്ലാന്റ്. ഈ വൻ പദ്ധതി ഏകദേശം 12,000 നേരിട്ടുള്ള തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ അനുബന്ധ ഘടക നിർമ്മാണ യൂണിറ്റുകൾക്കും MSME മേഖലയ്ക്കും വലിയ ഉത്തേജനം നൽകും. 2029 സാമ്പത്തിക വർഷത്തോടെ ഘട്ടംഘട്ടമായി ഉത്പാദനം ആരംഭിക്കാനാണ് മാരുതി സുസുക്കിയുടെ പദ്ധതി.
മാരുതി സുസുക്കിയുടെ ഈ നിക്ഷേപത്തെ ഗുജറാത്ത് സർക്കാർ വലിയ ആത്മവിശ്വാസത്തോടെ സ്വാഗതം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വ്യക്തമാക്കിയതുപോലെ, ഈ പ്ലാന്റ് ഒരു ശക്തമായ ഓട്ടോ മാനുഫാക്ചറിംഗ് ക്ലസ്റ്റർ രൂപപ്പെടാൻ കാരണമാകും. ഇന്ത്യയുടെ വാഹന വ്യവസായ ഭൂപടത്തിൽ ഗുജറാത്തിന്റെ സ്ഥാനം കൂടുതൽ ശക്തമാകുന്ന നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇ-വിറ്റാരയിലൂടെ തിരിതെളിയാന്‍ പോകുന്ന തങ്ങളുടെ ഇലക്ട്രിക് വാഹന വിപ്ലവത്തിന് വേഗത കൂട്ടാന്‍ പോകുകയാണ് മാരുതി സുസുക്കി. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇ-വിറ്റാര എസ്‌യുവിക്ക് പിന്നാലെ ഈ വര്‍ഷം അവസാനത്തോടെ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. കുടുംബങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു 7-സീറ്റര്‍ ഇലക്ട്രിക് എംപിവി ആയിരിക്കും ഇത്.
നിലവില്‍ 'YMC' എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന ഈ പുതിയ മോഡല്‍ മാരുതി സുസുക്കി മോഡല്‍ നിരയില്‍ എര്‍ട്ടിഗ (Maruti Suzuki Ertiga), XL6 എന്നീ എംപിവികള്‍ക്ക് മുകളിലായാണ് സ്ഥാനം പിടിക്കുക. വിശാലമായ അകത്തളവും അത്യാധുനിക സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഈ ഇലക്ട്രിക് എംപിവി ഇന്ത്യയിലെ ഇടത്തരം കുടുംബങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
7 പേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാവുന്ന രീതിയിലായിരിക്കും ഇതിന്റെ സീറ്റിംഗ് ക്രമീകരണം. മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്യുവിയായ ഇ വിറ്റാര നിര്‍മ്മിച്ചിരിക്കുന്ന അതേ 'ഹാര്‍ടെക്-ഇ' (Heartect-e) പ്ലാറ്റ്ഫോമില്‍ തന്നെയാണ് ഈ എംപിവിയും ഒരുങ്ങുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി മാത്രം പ്രത്യേകം രൂപപ്പെടുത്തിയ ഈ പ്ലാറ്റ്ഫോം സുസുക്കി, ടൊയോട്ട, ഡൈഹാത്സു എന്നീ കമ്പനികള്‍ സംയുക്തമായി വികസിപ്പിച്ചെടുത്തതാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








