₹3.70 ലക്ഷത്തിന് ഇത്രയും സേഫ്റ്റിയോ? ജനുവരിയിൽ വാങ്ങിയത് 12314 കുടുംബങ്ങള്‍, ബജറ്റ് കാര്‍ രാജാവ് ആൾട്ടോ തന്നെ

സമീപകാലത്ത് ചെറുകാര്‍ വില്‍പ്പനയില്‍ അനുഭവപ്പെട്ട വില്‍പ്പന മാന്ദ്യം ഇന്ത്യയിലെ എക്കാലത്തെയും ബെസ്റ്റ് സെല്ലര്‍ കാര്‍ ആയ മാരുതി സുസുക്കി ആള്‍ട്ടോയെയും ബാധിച്ചിരുന്നു. എന്നാല്‍, 2025 സെപ്റ്റംബറില്‍ നടപ്പാക്കിയ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ നിമിത്തം എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് സെഗ്മെന്റില്‍ മാരുതി സുസുക്കി ആള്‍ട്ടോ ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്. 2026 ജനുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ആള്‍ട്ടോ K10 ഹാച്ച്ബാക്കിന്റെ 12,314 യൂണിറ്റുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചിരിക്കുന്നത്. കുറഞ്ഞ ചിലവില്‍ മികച്ച മൈലേജ് നല്‍കുന്ന വാഹനം എന്ന നിലയില്‍ ഇന്ത്യയിലെ സാധാരണക്കാരായ ഉപഭോക്താക്കള്‍ ഇന്നും ആള്‍ട്ടോയെ വിശ്വസിക്കുന്നതായാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

റഷ്‌ലെയ്ന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2025 ജനുവരി മാസം വിറ്റ 11352 യൂണിറ്റിനേക്കാള്‍ 962 യൂണിറ്റുകള്‍ അധികം വിറ്റ് 8.47 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാന്‍ ഹാച്ച്ബാക്കിനായി. കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ മാരുതി കാറുകളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ആള്‍ട്ടോ. 2025 ഡിസംബര്‍ മാസത്തെ വില്‍പ്പനയുമായി (10829 യൂണിറ്റ്) താരതമ്യം ചെയ്യുമ്പോള്‍ ആള്‍ട്ടോ 13.71 ശതമാനം വളര്‍ച്ച നേടി.

maruti alto k10 airbags

ഡിസംബറിനെ അപേക്ഷിച്ച് 1485 യൂണിറ്റുകളാണ് ജനുവരിയില്‍ അധികം വിറ്റത്. പുതിയ തലമുറ മോഡലുകളുടെ വരവോടെ വിപണിയില്‍ മത്സരം കടുത്തെങ്കിലും സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കിടയില്‍ ആള്‍ട്ടോയുടെ ജനപ്രീതിക്ക് ഇടിവ് സംഭവിച്ചിട്ടില്ലെന്നാണ് 2026 ജനുവരിയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നഗരങ്ങളിലെ തിരക്കേറിയ റോഡുകള്‍ക്ക് അനുയോജ്യമായ രൂപകല്‍പ്പനയിലാണ് ഈ കുഞ്ഞന്‍ കാര്‍ വരുന്നത്.

മാരുതി സുസുക്കിയുടെ ഹാര്‍ടെക്റ്റ് പ്ലാറ്റ്‌ഫോമില്‍ പണിത ഈ കാറിന് 1.0 ലിറ്റര്‍ കെ-സീരീസ് ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ VVT പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ ഏകദേശം 65.7 bhp പവറും 89 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടൊപ്പം തെരഞ്ഞെടുത്ത വേരിയന്റുകളില്‍ ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (AGS) ഓപ്ഷനും ലഭ്യമാണ്.

maruti alto k10 ags

ഇന്ധനക്ഷമതയുടെ കാര്യത്തിലും ആള്‍ട്ടോ K10 മുന്‍പന്തിയിലാണ. പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 24.90 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമ്പോള്‍ സിഎന്‍ജി (CNG) പതിപ്പുകള്‍ കിലോയ്ക്ക് 33.40 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു. മാരുതി സുസുക്കി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഇന്ധനക്ഷമത കണക്കുകള്‍ ആണ് ഇത്. രാജ്യത്തെ ഉയര്‍ന്ന ഇന്ധനവില കണക്കിലെടുക്കുമ്പോള്‍ ആള്‍ട്ടോയിലേക്ക് ഉപഭോക്താക്കളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഘടകവും മൈലേജാണെന്ന് പറയേണ്ടി വരും.

അടുത്തകാലത്തായി ആള്‍ട്ടോയുടെ സേഫ്റ്റിയും കമ്പനി കൂട്ടിയിരുന്നു. ഇപ്പോള്‍ എന്‍ട്രി ലെവല്‍ കാറിന്റെ ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗുകള്‍ ലഭിക്കുന്നു. ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, 3 പോയിന്റ് സീറ്റ് ബെല്‍റ്റ് എന്നീ സേഫ്റ്റി ഫീച്ചറുകളും കാറിലുണ്ട്.

maruti alto k10 touchscreen

അകത്തളത്തില്‍ അത്യാവശ്യം വേണ്ട എല്ലാ ഫീച്ചറുകളും ഒരുക്കിയിട്ടുണ്ട്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അക്കൂട്ടത്തില്‍ ഒന്ന്. കൂടാതെ ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ഫ്രണ്ട് പവര്‍ വിന്‍ഡോസ്, സ്പീക്കറുകള്‍ എന്നിവ ഒരുക്കി എന്‍ട്രി ലെവല്‍ കാറുകളില്‍ ആധുനിക ഫീച്ചറുകള്‍ ആഗ്രഹിക്കുന്നവരെ മാരുതി ലക്ഷ്യമിടുന്നു.

നിലവില്‍ 3.70 ലക്ഷം രൂപ മുതലാണ് ആള്‍ട്ടോ K10 മോഡലിന്റെ വില തുടങ്ങുന്നത്. ഡിസയര്‍, എര്‍ട്ടിഗ, സ്വിഫ്റ്റ് എന്നിവയ്ക്കൊപ്പം ജനുവരിയില്‍ വില്‍പ്പന ഉയര്‍ത്താന്‍ ആള്‍ട്ടോയുടെ പ്രകടനം മാരുതിയെ സഹായിച്ചു. ട്രെന്‍ഡ് എസ്യുവികള്‍ അടക്കമുള്ള യൂടിലിറ്റി വാഹനങ്ങള്‍ക്ക് അനുകൂലമായ സാഹചര്യത്തിലും ചെറുകാറുകള്‍ക്ക് ഇപ്പോഴും ഇന്ത്യയില്‍ വലിയ മാര്‍ക്കറ്റുണ്ടെന്ന് തെളിയിക്കുകയാണ് ആള്‍ട്ടോ.

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ റെനോ ക്വിഡ് പോലുള്ള മോഡലുകളുമായാണ് ആള്‍ട്ടോ പ്രധാനമായും മത്സരിക്കുന്നത്. മികച്ച സര്‍വീസ് ശൃംഖലയും കുറഞ്ഞ മെയിന്റനന്‍സ് ചിലവും മാരുതി ആള്‍ട്ടോയെ ഇന്നും സാധാരണക്കാരുടെ പ്രിയപ്പെട്ട വാഹനമായി നിലനിര്‍ത്തുന്നു. ജനുവരിയിലെ മികച്ച വില്‍പ്പന കണക്കുകള്‍ വരും മാസങ്ങളില്‍ കൂടുതല്‍ ഓഫറുകള്‍ നല്‍കാന്‍ കമ്പനിയെ പ്രേരിപ്പിച്ചേക്കാം.

More from DriveSpark

Article Published On: Monday, February 16, 2026, 11:00 [IST]
English summary
Maruti suzuki alto k10 sales report january 2026 registered 8 47 per cent growth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X