ഈ വർഷത്തെ രണ്ടാമത്തെ വിലവർദ്ധനവുമായി മാരുതി! 30,000 രൂപ വരെ വർദ്ധിച്ചേക്കും, രക്ഷപ്പെടാന്‍ ഐഡിയയുണ്ട്‌

മാരുതി സുസുക്കി ആള്‍ട്ടോ മുതല്‍ ഇന്‍വിക്‌റ്റോ വരെയുള്ള കാറുകള്‍ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് നിരാശ സമ്മാനിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യന്‍ കുടുംബങ്ങളുടെ സ്വന്തം ബ്രാന്‍ഡായ മാരുതി സുസുക്കി (Maruti Suzuki) തങ്ങളുടെ മുഴുവന്‍ വാഹനങ്ങളുടെയും വില ജൂണ്‍ മുതല്‍ കുത്തനെ കൂട്ടാന്‍ പോകുകയാണ്. തങ്ങളുടെ കാറുകള്‍ക്ക് 30,000 രൂപ വരെ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി മാരുതി സുസുക്കി സ്‌റ്റോക്ക് ഫയലിംഗിൽ ഔദ്യോഗികമായി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാകുന്ന ഈ പുതിയ പരിഷ്‌കാരം 2026 ജൂണ്‍ മാസം മുതലാണ് പ്രാബല്യത്തില്‍ വരികയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

വാഹന നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും പണപ്പെരുപ്പവുമാണ് മാരുതി ഈ കടുത്ത തീരുമാനമെടുക്കാന്‍ കാരണമെന്ന് പ്രമുഖ ഓട്ടോമോട്ടീവ് പോര്‍ട്ടലായ റഷ്ലെയ്ന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് മുമ്പ് പുതുവര്‍ഷം പിറന്ന ജനുവരിയിലും വില വര്‍ദ്ധിപ്പിച്ചിരുന്നു. ഇപ്പോള്‍ ജൂണ്‍ മാസത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന പുതിയ പരിഷ്‌കാരത്തോടെ ഈ വര്‍ഷം കമ്പനി പ്രഖ്യാപിക്കുന്ന രണ്ടാമത്തെ വലിയ വിലവര്‍ദ്ധനവ് കൂടിയായി ഇത് മാറുകയാണ്.

maruti suzuki car price hike june 2026

അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും മറ്റ് അനുബന്ധ ചെലവുകളും കമ്പനിയുടെ ലാഭക്ഷമതയെ ബാധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് കടക്കാന്‍ മാരുതി സുസുക്കി നിര്‍ബന്ധിതരായത്. മോഡലുകള്‍ക്കും അവയുടെ വ്യത്യസ്ത വേരിയന്റുകള്‍ക്കും അനുസരിച്ച് വ്യത്യസ്തമായ നിരക്കുകളിലായിരിക്കും വില വര്‍ധനവ് നടപ്പാക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി വര്‍ദ്ധിച്ചുവരുന്ന ഉല്‍പ്പാദനച്ചെലവുകളുടെ ആഘാതം ഉപഭോക്താക്കളിലേക്ക് പൂര്‍ണമായി കൈമാറാതിരിക്കാന്‍ കമ്പനി വിവിധ തലങ്ങളില്‍ തീവ്ര ശ്രമങ്ങള്‍ നടത്തിയിരുന്നു.

ഇതിനായി നിര്‍മ്മാണ മേഖലകളില്‍ ആന്തരികമായി നിരവധി ചെലവ് ചുരുക്കല്‍ നടപടികള്‍ മാരുതി സുസുക്കി വിജയകരമായി നടപ്പിലാക്കുകയുമുണ്ടായി. എന്നാല്‍ വിപണിയിലെ പ്രതികൂല സാഹചര്യങ്ങളും അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന നിരക്കുകളും മാറ്റമില്ലാതെ തുടരുന്നതിനാല്‍ ഈ അധിക ചെലവിന്റെ ഒരു നിശ്ചിത ഭാഗം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ കമ്പനി ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ വില വര്‍ധനവ് കമ്പനിയുടെ എല്ലാ ശ്രേണിയിലുള്ള വാഹനങ്ങള്‍ക്കും ബാധകമായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍ .

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് പല മുന്‍നിര വാഹന നിര്‍മ്മാതാക്കളും സമാനമായ രീതിയില്‍ ഇന്‍പുട്, ലോജിസ്റ്റിക്സ് ചെലവുകള്‍ വര്‍ധിച്ചത് കാരണം നിലവില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. മാരുതിയുടെ വില പരിഷ്‌കരണത്തിന് മുന്നോടിയായി മറ്റ് പല പ്രമുഖ ഓട്ടോമൊബൈല്‍ ബ്രാന്‍ഡുകളും കഴിഞ്ഞ മാസങ്ങളില്‍ സമാനമായ വില പുതുക്കല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന വിലയ്ക്ക് പുറമെ പുതിയ സര്‍ക്കാര്‍ സുരക്ഷാ ചട്ടങ്ങളും സാങ്കേതികവിദ്യകളുടെ സംയോജനവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ മാരുതി സുസുക്കിക്ക് ഇന്ത്യയില്‍ എന്‍ട്രി ലെവല്‍ മോഡലുകളായ എസ്്‌പ്രെസോ, ആള്‍ട്ടോ കെ10 (Alto K10) മുതല്‍ പ്രീമിയം മോഡലായ ഇന്‍വിക്‌റ്റോ (Invicto) വരെ നീളുന്ന വിപുലമായ വാഹന ശ്രേണിയുണ്ട്.

കൂടാതെ മാറുന്ന വിപണി ആവശ്യങ്ങള്‍ക്ക് അനുസരിച്ച് തങ്ങളുടെ അത്യാധുനിക ഹൈബ്രിഡ്, സിഎന്‍ജി വാഹനങ്ങളുടെ പോര്‍ട്ട്ഫോളിയോ വികസിപ്പിക്കുന്ന തിരക്കിലുമാണ് കമ്പനി. മാരുതി സുസുക്കി തങ്ങളുടെ കാറുകളുടെ മോഡല്‍ തിരിച്ചുള്ള വില വര്‍ധനവും പുതിയ വിലയും ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ജൂണ്‍ മാസത്തില്‍ ഈ വില വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുന്നതോടെ മാത്രമേ ഓരോ മോഡലിന്റെയും പുതിയ നിരക്കുകള്‍ കമ്പനി വിശദമായി പ്രഖ്യാപിക്കുകയുള്ളൂ എന്നാണ് വിപണി വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നത്.

നിലവില്‍ 3,39,900 രൂപ മുതലാണ് ഇന്ത്യയില്‍ മാരുതി കാറുകളുടെ വില ആരംഭിക്കുന്നത്. എസ്‌പ്രെസോയുടെ വിലയാണ് ഇത്. മുമ്പ് ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ മോഡല്‍ ആയിരുന്ന ആള്‍ട്ടോയുടെ പ്രാരംഭ വില ഇപ്പോള്‍ 369900 രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ ജിഎസ്ടി 2.0 പരിഷ്‌കാരങ്ങള്‍ക്ക് ശേഷമാണ് എസ്‌പ്രെസോ ആള്‍ട്ടോയേക്കാള്‍ വില കുറഞ്ഞതായത്. മാരുതിയുടെ ഫ്‌ലാഗ്ഷിപ്പ് ുേമാഡലായ ഇന്‍വിക്‌റ്റോയുടെ എക്‌സ്‌ഷോറൂം വില 28.61 ലക്ഷം രൂപയാണ്.

സാധാരണക്കാരുടെ ബജറ്റ് ഒതുങ്ങുന്ന നിരവധി ഫാമിലി കാറുകള്‍ മാരുതി ഓഫര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഇവയുടെ പുതിയ വിലവിവരങ്ങള്‍ കൃത്യമായി അറിയണണമെങ്കില്‍ ജൂണ്‍ വരെ കാത്തിരിക്കേണ്ടി വരും. പുതിയ മാരുതി കാറുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ മെയ് മാസത്തില്‍ തന്നെ ബുക്കിംഗ് പൂര്‍ത്തിയാക്കുന്നതാണ് നല്ലയത്. ഇതുവഴി ഈ അധിക സാമ്പത്തിക ബാധ്യതയില്‍ നിന്നും താല്‍ക്കാലികമായി രക്ഷനേടാന്‍ സാധിക്കുന്നതാണ്.

Article Published On: Friday, May 22, 2026, 10:19 [IST]
English summary
Maruti suzuki announced price hike up to rs 30000 june 2026 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X