സാധാരണക്കാരെ ചേര്‍ത്തുപിടിച്ച് മാരുതി! 'പ്രൈസ് പ്രൊട്ടക്ഷൻ' വഴി 4 കാറുകൾ പഴയ വിലയിൽ സ്വന്തമാക്കാം

അടുത്തിടെ പ്രഖ്യാപിച്ച വിലവര്‍ദ്ധനവില്‍ നിന്നും സാധാരണക്കാരായ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ അരീന ( Maruti Suzuzki Arena) ഡീലര്‍ഷിപ്പ് വഴി വില്‍ക്കുന്ന നാല് ജനപ്രിയ ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് പ്രത്യേക 'പ്രൈസ് പ്രൊട്ടക്ഷന്‍' പദ്ധതി പ്രഖ്യാപിച്ചു. വിപണിയില്‍ ചെറുകാറുകളുടെ വില്‍പ്പന സജീവമായി നിലനിര്‍ത്തുക എന്നതാണ് ഈ പദ്ധതി കൊണ്ട് മാരുതി പ്രധാനമായും ലക്ഷ്യമിടുന്നത്. ആള്‍ട്ടോ K10 (Alto K10), വാഗണ്‍ആര്‍ (WagonR), സെലേറിയോ (Celerio), എസ്-പ്രെസ്സോ (S-Presso) എന്നീ നാല് മോഡലുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് കമ്പനി അറിയിച്ചു.

2026 ജൂണ്‍ 14-ന് മുമ്പായി ഈ നാല് മോഡലുകള്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കളെ പുതിയ വിലവര്‍ദ്ധനവ് ബാധകമാകില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ചെറുകാറുകളുടെ വില്‍പ്പന നിരക്ക് വീണ്ടും ശക്തമായി തിരിച്ചുവരുന്ന സാഹചര്യത്തിലാണ് മാരുതി സുസുക്കി ഈ പോസിറ്റീന് തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.

അടുത്തിടെയായി എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് സെഗ്മെന്റ് കമ്പനിയുടെ മൊത്തം വിപണി വിഹിതത്തില്‍ ഏകദേശം 300 മുതല്‍ 400 ബേസിസ് പോയിന്റിന്റെ വരെ വര്‍ദ്ധനവ് രേഖപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ എസ്‌യുവി (SUV) മോഡലുകള്‍ വിപണിയില്‍ വലിയ രീതിയില്‍ വിറ്റഴിക്കപ്പെടുന്നുണ്ടെങ്കിലും, ഇരുചക്ര വാഹനങ്ങളില്‍ നിന്നും ഫോര്‍ വീലറുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ഭൂരിഭാഗം സാധാരണ കുടുംബങ്ങളുടെയും ആദ്യ ചോയ്‌സ് ഇപ്പോഴും ഇത്തരം എന്‍ട്രി ലെവല്‍ കാറുകള്‍ തന്നെയാണ്.

അതുകൊണ്ട് തന്നെ ഈ സെഗ്മെന്റില്‍ കൃത്യമായ വില്‍പ്പന ഒഴുക്ക് നിലനിര്‍ത്തേണ്ടത് കമ്പനിക്ക് അനിവാര്യമാണ്.ആഡംബര പ്രീമിയം കാറുകള്‍ വാങ്ങുന്ന ഉപഭോക്താക്കളെ ചെറിയ രീതിയിലുള്ള വില വ്യത്യാസങ്ങള്‍ കാര്യമായി ബാധിക്കാറില്ലെങ്കിലും ബജറ്റ് കാര്‍ സെഗ്മെന്റില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഇവിടെ പ്രതിമാസ ഇഎംഐയിലോ (EMI) ഓണ്‍-റോഡ് വിലയിലോ ഉണ്ടാകുന്ന ചെറിയൊരു വര്‍ദ്ധനവ് പോലും ഉപഭോക്താക്കളുടെ വാഹനം വാങ്ങാനുള്ള അന്തിമ തീരുമാനങ്ങളെ വലിയ രീതിയില്‍ സ്വാധീനിക്കാറുണ്ട്.

ഈയൊരു സാഹചര്യം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ കാറുള്‍ വാങ്ങാന്‍ എത്തുന്ന ഉപഭോക്താക്കളെ പുതിയ സാമ്പത്തിക ബാധ്യതകളില്‍ നിന്നും താല്‍ക്കാലികമായി സംരക്ഷിക്കാന്‍ തീരുമാനിച്ചത്. നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റവും പണപ്പെരുപ്പവും കാരണമാണ് കമ്പനിയുടെ മറ്റ് വാഹനങ്ങള്‍ക്ക് അടുത്തിടെ 30,000 രൂപ വരെ വില വര്‍ദ്ധിപ്പിച്ചത്.

ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കാറുകളില്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ജനപ്രിയ മോഡലാണ് മാരുതി വാഗണ്‍ആര്‍. ടോള്‍ബോയ് മെക്കാനിക്കല്‍ സവിശേഷതകള്‍ നോക്കിയാല്‍ 1.0 ലീറ്റര്‍, 1.2 ലിറ്റര്‍ എന്നിങ്ങനെ രണ്ട് വ്യത്യസ്ത പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലും ഫാക്ടറി ഫിറ്റഡ് സിഎന്‍ജി (CNG) പതിപ്പിലും ഈ ഹാച്ച്ബാക്ക് നിലവില്‍ ലഭ്യമാണ്.

maruti wagon r

ഈ കാറിന്റെ പെട്രോള്‍ മോഡലുകള്‍ ലിറ്ററിന് കിലോമീറ്റര്‍ വരെയും സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് io ലിറ്റര്‍ വരെയുമാണ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നത്. 4,98,900 രൂപ മുതലാണ് വാഗൺ ആറിന്റെ എക്‌സ്‌ഷോറൂം വില തുടങ്ങുന്നത് മാരുതിയുടെ ഏറ്റവും കുറഞ്ഞ വിലയിലുള്ള രണ്ടാമത്തെ കാര്‍ ആയ ആള്‍ട്ടോ K10 ഹാച്ചിന് കരുത്ത് പകരുന്നത് 1.0 ലീറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിനാണ്.

പരമാവധി 67 hp പവര്‍ നല്‍കാന്‍ ശേഷിയുള്ള ഈ വാഹനത്തില്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി (AMT) ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കാവുന്നതാണ്. ആള്‍ട്ടോയുടെ പെട്രോള്‍ മോഡലുകള്‍ ലിറ്ററിന് 24.90 കിലോമീറ്റര്‍ വരെയും സിഎന്‍ജി പതിപ്പ് കിലോഗ്രാമിന്33.40 കിലോമീറ്റര്‍ വരെയുമാണ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നത്. 3,69,900 മുതല്‍ 5,44,900 രൂപ വരെയാണ് ആള്‍ട്ടോയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്.

maruti celerio

ആള്‍ട്ടോയ്ക്കും വാഗണ്‍ആറിനും മധ്യേ വിപണിയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന സെലേറിയോ ഹാച്ച്ബാക്ക് അതിന്റെ അസാധ്യമായ മൈലേജിനും യാത്രാ സുഖത്തിനും ഏറെ പേരുകേട്ട മോഡലാണ്. ഇതിലും 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഘടിപ്പിച്ചിട്ടുള്ളത്. ഉയര്‍ന്ന ഇന്ധനക്ഷമത ആഗ്രഹിക്കുന്നവര്‍ക്കായി ഇതില്‍ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി (CNG) സാങ്കേതികവിദ്യയും കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്.

കിലോഗ്രാമിന് 34.43 കിലോമീറ്റര്‍ മൈലേജ് നല്‍കുമ്പോള്‍ പെട്രോള്‍ പതിപ്പുകള്‍ ലിറ്ററിന് 26.00 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് കമ്പനി പറയുന്നത്. സെലേറിയോയുടെ എക്‌സ്‌ഷോറൂം വില തുടങ്ങുന്നത് 469900 രൂപ മുതലാണ്. എസ്‌യുവിയില്‍ ഇരിക്കുന്നത് പോലുള്ള ഉയര്‍ന്ന ഡ്രൈവിംഗ് പൊസിഷനും മസ്‌കുലര്‍ ലുക്കും ആഗ്രഹിക്കുന്ന യുവാക്കളെ ലക്ഷ്യമിട്ട് മാരുതി വിപണിയില്‍ എത്തിച്ച എസ്-പ്രെസ്സോയാണ് നിലവില്‍ മാരുതിയുടെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ കാര്‍.

349900 രൂപയാണ് എസ്‌പ്രെസോയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില. ഈ എന്‍ട്രി ലെവല്‍ കാറിന്റെ പെട്രോള്‍ പതിപ്പുകള്‍ ലിറ്ററിന് 25.30 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം സിഎന്‍ജി വേരിയന്റുകളുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 32.73 കിലോമീറ്ററാണ്. നിലവില്‍ വിപണി ഹൈബ്രിഡ്, ഇലക്ട്രിക് കാറുകളിലേക്ക് മാറുമ്പോഴും മാരുതിയെ സംബന്ധിച്ച് വില്‍പ്പനയുടെ വലിയൊരു പങ്ക് നല്‍കുന്നത് ഈ ചെറു കാറുകളാണെന്നത് വ്യക്തമാണ്.

Article Published On: Wednesday, June 10, 2026, 14:27 [IST]
English summary
Maruti suzuki announces price protection scheme for alto s presso celerio wagon r small cars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X