നെക്‌സോണിനെ തൂക്കി, നമ്പര്‍ 1 ആയി ഈ മാരുതി! ബൈക്ക് പോലെ 30KM മെലേജ് തരും, 5.99 ലക്ഷത്തിന് ലഭ്യമാണ്!

ഇന്ത്യന്‍ വാഹന വിപണിയില്‍ 2025 ഡിസംബര്‍ മാസത്തില്‍ അപ്രതീക്ഷിത കുതിച്ചുചാട്ടം നടത്തി മാരുതി സുസുക്കി ബലേനോ ഒന്നാമതെത്തി. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പ്രീമിയം ഹാച്ച്ബാക്ക് 22,108 യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ടാണ് കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട കാറായി മാറിയത്. കോംപാക്ട് എസ്‌യുവികളെയും സെഡാനുകളെയും പിന്നിലാക്കിയാണ് ബലേനോ ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ മൂന്ന് മാസങ്ങളായി ഒന്നാം സ്ഥാനം അലങ്കരിച്ച ടാറ്റ നെക്‌സോണും 2025-ലെ രാജ്യത്തെ ബെസ്റ്റ് സെല്ലറായ മാരുതി ഡിസയറുമടക്കം ബലേനോയുടെ പടയോട്ടത്തില്‍ പിന്നിലായി.ഡിസംബറില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ കാറുകള്‍ ഏതൊക്കെയെന്നും ബലേനോ എങ്ങിനെ നമ്പര്‍ 1 ആയെന്നും വായിക്കാം.

ഡിസംബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകളില്‍ 7 മോഡലുകള്‍ മാരുതിയുടേതായിരുന്നു. ടാറ്റയുടെ രണ്ടും മഹീന്ദ്രയുടെ 1 കാറും പട്ടികയില്‍ ഇടം നേടിയപ്പോള്‍ ഹ്യുണ്ടായിക്ക് പ്രാധിനിധ്യമില്ലാതായി. ടോപ് സെല്ലറുകളില്‍ അഞ്ച് എസ്‌യുവികള്‍, മൂന്ന് ഹാച്ച്ബാക്കുകള്‍, ഒരു സെഡാന്‍, ഒരു എംപിവി എന്നിവ ഉള്‍പ്പെടുന്നു. മാരുതിയുടെ തന്നെ ഫ്രോങ്ക്‌സ് ക്രോസ്ഓവര്‍ എസ്‌യുവിയാണ് 20,700 യൂണിറ്റ് വില്‍പ്പനയുമായി ടോപ് 10 കാറുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്.

maruti suzuki baleno side

കഴിഞ്ഞ മൂന്ന് മാസങ്ങളായി 20000 യൂണിറ്റിന് മുകളില്‍ വില്‍പ്പന നേടിയിരുന്ന ടാറ്റ നെക്‌സോണിന്റെ വില്‍പ്പന ഡിസംബറില്‍ 19,400 യൂണിറ്റായി കുറഞ്ഞെങ്കിലും മൂന്നാം സ്ഥാനത്തെത്താനായി. ടോപ് 10 പട്ടികയില്‍ 4 മുതല്‍7 വരെ സ്ഥാനങ്ങളില്‍ മാരുതി കാറുകളാണ്. ഡിസയര്‍ (19100 യൂണിറ്റ്), സ്വിഫ്റ്റ് (18,800 യൂണിറ്റ്), ബ്രെസ (17,700 യൂണിറ്റ്), എര്‍ട്ടിഗ (16,300 യൂണിറ്റ്) എന്നിവയാണവ.

16,000 യൂണിറ്റ് വില്‍പ്പനയുമായി ടാറ്റ പഞ്ച് മൈക്രോ എസ്‌യുവി പട്ടികയില്‍ എട്ടാം സ്ഥാനത്തുണ്ട്. 15,900 യൂണിറ്റ് വില്‍പ്പനയുമായി ഒമ്പതാം സ്ഥാനം കരസ്ഥമാക്കിയ സ്‌കോര്‍പിയോയാണ് പട്ടികയിലുള്ള ഏക മഹീന്ദ്ര മോഡല്‍. 14,600 യൂണിറ്റ് വില്‍പ്പനയുമായി മാരുതി വാഗണ്‍ആറാണ് പട്ടിക പൂര്‍ത്തിയാക്കുന്നത്. രാജ്യത്തെ കാര്‍ വിപണിയുടെ 53 ശതമാനവും എസ്‌യുവികള്‍ കൈയടക്കി വെച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഒരു ഹാച്ച്ബാക്ക് മോഡല്‍ ഡിസംബര്‍ മാസം ഒന്നാം സ്ഥാനത്ത് എത്തിയത് എന്നതാണ് ശ്രദ്ധേയം.

Top Selling Cars India Dec 2025
Rank Car Model Sales (Units)
1 Maruti Suzuki Baleno 22,100
2 Maruti Suzuki Fronx 20,700
3 Tata Nexon 19,400
4 Maruti Suzuki Dzire 19,100
5 Maruti Suzuki Swift 18,800
6 Maruti Suzuki Brezza 17,700
7 Maruti Suzuki Ertiga 16,300
8 Tata Punch 16,000
9 Mahindra Scorpio 15,900
10 Maruti Suzuki WagonR 14,600

ഇയര്‍ എന്‍ഡ് ഓഫറുകളും ജിഎസ്ടി പരിഷ്‌കാരങ്ങളുടെ ഭാഗമായി ലഭ്യമായ വിലക്കുറവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണങ്ങള്‍. 2025 സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ചെറുകാറുകളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചതോടെ ബലേനോയുടെ എക്‌സ്‌ഷോറൂം വില 75000 മുതല്‍ 86000 രൂപ വരെ കുറഞ്ഞു. ഇതോടെ നേരത്തെ 6.74 ലക്ഷം രൂപയുണ്ടായിരുന്ന ബലേനോയുടെ പ്രാരംഭ വില 5.99 ലക്ഷം രൂപയായി മാറി.

1.2 ലിറ്റര്‍ 4 സിലിണ്ടര്‍ കെ-സീരീസ് ഡ്യുവല്‍-ജെറ്റ് പെട്രോള്‍ എഞ്ചിനാണ് ബലേനോയ്ക്ക് കരുത്ത് പകരുന്നത്. 88.5 bhp പവറും 113 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാം. ബലേനോയുടെ പെട്രോള്‍ മാനുവല്‍ വേരിയന്റ് ലിറ്ററിന് 22.35 കിലോമീറ്ററും എഎംടി വേരിയന്റ് 22.35 കിലോമീറ്ററുമാണ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നത്.

maruti suzuki baleno

കുറഞ്ഞ ചെലവില്‍ പരിസ്ഥിതി സൗഹൃദ യാത്ര ആഗ്രഹിക്കുന്നവര്‍ക്കായി സിഎന്‍ജി വേരിയന്റും ബലേനോ വാഗ്ദാനം ചെയ്യുന്നുണ്ട്. സിഎന്‍ജി മോഡലില്‍ 76 bhp പവറും 98.5 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന എഞ്ചിന്‍ മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് ഓഫര്‍ ചെയ്യുന്നത്. അതേസമയം കിലോഗ്രാമിന് 30.61 കിലോമീറ്റര്‍ മൈലേജാണ് ബലേനോ സിഎന്‍ജിക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഉയര്‍ന്ന ഇന്ധനക്ഷമതയും സുഗമമായ ഡ്രൈവിംഗ് അനുഭവവും സമ്മാനിക്കുന്ന കാറില്‍ ഫീച്ചറുകളുടെ കാര്യത്തിലും പഞ്ഞമില്ല.

സ്മാര്‍ട്ട്പ്ലേ പ്രോ പ്ലസ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആര്‍ക്കാമിസ് ഓഡിയോ, ഹെഡ്-അപ്പ് ഡിസ്പ്ലേ, 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്‍പ്പെടെ നിരവധി മോഡേണ്‍ ഫീച്ചറുകളും ബലേനോയില്‍ സജ്ജീകരിച്ചിരിക്കുന്നു. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗ് നേടിയ ബലേനോ സേഫ്റ്റിയിലും മികച്ച നിലവാരം പുലര്‍ത്തുന്നു. അടുത്തിടെയാണ് 6 എയര്‍ാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ചേര്‍ത്ത് കാര്‍ മാരുതി അപ്‌ഡേറ്റ് ചെയ്തത്.

maruti suzuki baleno 6 airbag

ഇയര്‍ എന്‍ഡ് ഓഫറുകളും കോര്‍പ്പറേറ്റ് പര്‍ച്ചേസുകളും ബലേനോയുടെ ഡിസംബറിലെ വില്‍പ്പന കുതിപ്പിന് വലിയ തോതില്‍ കാരണമായിട്ടുണ്ട്. ശരിയായ വിലനിര്‍ണയം, നികുതി ആനുകൂല്യങ്ങള്‍, സമയബന്ധിതമായ കിഴിവുകള്‍ എന്നിവയിലൂടെ കോംപാക്റ്റ് കാര്‍ വിഭാഗത്തിന് പുനരുജ്ജീവനത്തിന് സാധ്യതയുണ്ടെന്നാണ് ഡിസംബറിലെ ബലേനോയുടെ പ്രകടനം എടുത്തുകാണിക്കുന്നത്. വരും വര്‍ഷങ്ങളിലും ഹാച്ച്ബാക്ക് പ്രേമികള്‍ക്കിടയില്‍ ബലേനോയ്ക്കുള്ള സ്വീകാര്യതക്ക് യാതൊരു ഇടിവും സംഭവിക്കില്ലെന്നാണ് നിലവില്‍ വിപണി വിദഗ്ധരുടെ നിരീക്ഷണം.

More from DriveSpark

Article Published On: Monday, January 5, 2026, 13:17 [IST]
English summary
Maruti suzuki baleno best selling car december 2025 check top 10 models list here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X