2025-ല്‍ ട്രെയിന്‍ കയറ്റി വിട്ടത് 5.85 ലക്ഷം കാറുകള്‍! മാരുതി ഒന്നും കാണാതെ അത് ചെയ്യില്ലല്ലോ, കാരണങ്ങള്‍ ഇതാ

വാഹന വിതരണത്തിനായി റെയില്‍വേ ശൃംഖലയെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തി പുതിയ റെക്കോര്‍ഡ് കുറിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. 2025 കലണ്ടര്‍ വര്‍ഷത്തില്‍ മാത്രം 5.85 ലക്ഷം കാറുകളാണ് കമ്പനി ട്രെയിനില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ കണക്കുകളില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ ട്രെയിന്‍ മാര്‍ഗം ഡീലര്‍ഷിപ്പുകളിലേക്ക് അയച്ച വര്‍ഷമായി 2025 മാറി. 2016-ല്‍ വെറും 77,000 കാറുകള്‍ മാത്രം ട്രെയിന്‍ വഴി അയച്ചിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ ഈ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്.

2024-ല്‍ അയച്ച 4.96 ലക്ഷം യൂണിറ്റുകളെ അപേക്ഷിച്ച് 18 ശതമാനം വളര്‍ച്ചയാണ് 2025-ല്‍ കൈവരിക്കാന്‍ സാധിച്ചത്. ഓരോ വര്‍ഷവും റെയില്‍ മാര്‍ഗം അയക്കുന്ന കാറുകളുടെ എണ്ണം കൂട്ടാന്‍ മാരുതി ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിയിരുന്നു. 2018-ല്‍ 1.46 ലക്ഷം യൂണിറ്റുകളും 2022-ല്‍ 3.20 ലക്ഷം യൂണിറ്റുകളുമാണ് ട്രെയിന്‍ വഴി രാജ്യത്തിന്റെ മുക്കിലും മൂലയിലുമായി കിടക്കുന്ന ഡീലര്‍ഷിപ്പുകളിലേക്ക് എത്തിച്ചത്.

maruti suzuki railway dispatch 202

റോഡ് മാര്‍ഗം കൊണ്ടുപോകുന്ന രീതി കുറച്ച് ട്രെയിനുകളെ ആശ്രയിക്കുന്നത് വഴി സമയം ലാഭിക്കാനും കൂടുതല്‍ വാഹനങ്ങള്‍ ഒരേസമയം എത്തിക്കാനും കമ്പനിക്ക് സാധിക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മാരുതി ഈ നടപടി സ്വീകരിക്കുന്നത്. ട്രെയിനുകള്‍ ഉപയോഗിച്ചതിലൂടെ 2025-ല്‍ മാത്രം 87,904 മെട്രിക് ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കാന്‍ കമ്പനിക്ക് കഴിഞ്ഞു.

ഈ തീരുമാനം വഴി ഇന്ധന ഉപഭോഗത്തില്‍ വന്‍ ലാഭമുണ്ടാക്കാനും മാരുതി സുസുക്കിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കാറുകള്‍ ട്രെയിനില്‍ കയറ്റിവിട്ടത് വഴി 68.7 ദശലക്ഷം ലിറ്റര്‍ (687 ലക്ഷം ലിറ്റര്‍) ഇന്ധനമാണ് കമ്പനി ലാഭിച്ചത്. ട്രക്കുകളില്‍ കയറ്റി വാഹനങ്ങള്‍ റോഡ് മാര്‍ഗം കൊണ്ടുപോകുമ്പോഴുണ്ടാകുന്ന ഇന്ധനച്ചെലവും ഗതാഗതക്കുരുക്കള്‍ കാരണമുള്ള കാലതാമസവും ഗണ്യമായി കുറയ്ക്കാന്‍ കമ്പനിക്ക് സാധിച്ചു.

maruti suzuki railway dispatch 202

നിലവില്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളിലുമുള്ള ഡീലര്‍ഷിപ്പുകളിലേക്ക് വാഹനങ്ങള്‍ എത്തിക്കാന്‍ മാരുതിക്ക് വിപുലമായ റെയില്‍വേ ലോജിസ്റ്റിക് സംവിധാനങ്ങളുണ്ട്. ട്രക്കുകളെ അപേക്ഷിച്ച് ട്രെയിനുകള്‍ക്ക് കൂടുതല്‍ വേഗതയില്‍ വാഹനങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കഴിയുന്നു. ഇത് വിപണിയിലെ ഡിമാന്‍ഡ് അനുസരിച്ച് വാഹനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ ഡീലര്‍മാരെയും കമ്പനിയെയും ഒരുപോലെ സഹായിക്കുന്ന പ്രധാന ഘടകമാണ്.

മാരുതി സുസുക്കിയുടെ ഈ തന്ത്രപരമായ നീക്കം ഇന്ത്യയിലെ മറ്റ് വാഹന നിര്‍മ്മാതാക്കള്‍ക്കും മാതൃകയാവുകയാണ്. ലോജിസ്റ്റിക്‌സ് ചിലവ് കുറയ്ക്കുന്നതിനൊപ്പം സുസ്ഥിരമായ വികസന രീതികള്‍ നടപ്പിലാക്കാനും കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നു. വരും വര്‍ഷങ്ങളില്‍ ട്രെയിന്‍ വഴിയുള്ള വിതരണ ശൃംഖല വിപുലീകരിക്കാനാണ് കമ്പനിയുടെ പ്ലാന്‍ എന്നാണ് ഗാഡിവാഡി പങ്കുവെച്ച പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

maruti suzuki railway dispatch 202

രാജ്യത്തെ റെയില്‍വേ ടെര്‍മിനലുകളുമായി ബന്ധിപ്പിച്ച് കൂടുതല്‍ നിര്‍മ്മാണ ശാലകള്‍ വികസിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇത് ഇന്ത്യന്‍ പാസഞ്ചര്‍ കാര്‍ വിപണിയില്‍ മേധാവിത്വം നിലനിര്‍ത്താന്‍ മാരുതിയെ സഹായിക്കും. ഈ മാറ്റം രാജ്യത്തെ ഓട്ടോമൊബൈല്‍ ലോജിസ്റ്റിക്‌സ് മേഖലയില്‍ വലിയ വിപ്ലവത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ വാഹനങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിതരണം ചെയ്യാന്‍ കമ്പനിയെ സഹായിക്കുന്നതോടൊപ്പം വേഗത്തില്‍ ഡെലിവറി കിട്ടുന്ന ഈ രീതിയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ രേഖപ്പെടുത്തൂ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, February 10, 2026, 16:20 [IST]
English summary
Maruti suzuki car dispatch via railway 2025 record details malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X