നിര്‍ത്തുമെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ വില്‍പ്പന വാരി കുഞ്ഞന്‍ മാരുതി! 34.43 കി.മീ മൈലേജ്, ₹4.70 ലക്ഷം വില

വിപണിയില്‍ ഇനി അധികകാലം ഓടില്ലെന്ന് കരുതി എഴുതിത്തള്ളിയവര്‍ക്ക് മുന്നില്‍, ഏവരെയും അമ്പരിപ്പിച്ചുകൊണ്ട് വില്‍പ്പനയില്‍ ഒന്നാം നിരയിലേക്ക് കുതിച്ചെത്തിയിരിക്കുകയാണ് മാരുതിയുടെ ഈ കുഞ്ഞന്‍ കാര്‍. പെട്രോള്‍ പമ്പുകളില്‍ കയറി പോക്കറ്റ് ചോരാത്ത വിധം മികച്ച മൈലേജും കുറഞ്ഞ വിലയുമുള്ള ബജറ്റ് കാറുകള്‍ തിരയുന്ന ഇടത്തരം കുടുംബങ്ങള്‍ക്ക് മുമ്പില്‍ എപ്പോഴും ഒരു മികച്ച ചോയ്‌സ് ആണ് മാരുതി സുസുക്കി സെലേറിയോ (Maruti Suzuki Celerio) . മുന്‍ മാസങ്ങളില്‍ വില്‍പ്പന നന്നേ കുറവായിരുന്ന ഈ ഹാച്ച്ബാക്ക് മോഡല്‍ ഇപ്പോള്‍ അപ്രതീക്ഷിതമായി വമ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യന്‍ വിപണിയില്‍ ഈ കുഞ്ഞന്‍ കാറിന് ഡിമാന്‍ഡ് വര്‍ദ്ധിച്ചുവരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഐസിഎന്‍ (ICN) പോര്‍ട്ടല്‍ പുറത്തുവിട്ട ഏറ്റവും പുതിയ വില്‍പ്പന കണക്കുകള്‍ പ്രകാരം 2026 ഏപ്രില്‍ മാസത്തില്‍ 2,296 സെലറിയോ കാറുകളാണ് മാരുതി സുസുക്കി രാജ്യത്തുടനീളം വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി, അതായത് 2025 ഏപ്രിലിലെ വില്‍പ്പന കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മോഡല്‍ 56 ശതമാനത്തിന്റെ മികച്ച വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

maruti suzuki celerio sales april 2026

കുറഞ്ഞ വിലയും മികച്ച മൈലേജും

സാധാരണക്കാരായ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി വളരെ കുറഞ്ഞ വിലയിലാണ് മാരുതി സുസുക്കി തങ്ങളുടെ ഈ ജനപ്രിയ ഹാച്ച്ബാക്ക് മോഡല്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. എക്‌സ്-ഷോറൂം നിരക്കുകള്‍ പരിശോധിച്ചാല്‍ ഈ വാഹനത്തിന്റെ ബേസ് വേരിയന്റിന്റെ വില വെറും 4.70 ലക്ഷം രൂപ മാത്രമാണ്. അതേസമയം ഇതിന്റെ ഉയര്‍ന്ന വേരിയന്റിന് പോലും 6.73 ലക്ഷം രൂപ മാത്രം മുടക്കിയാല്‍ മതി. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.

ഇവയെല്ലാം മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള നിലവിലെ വില വിവരങ്ങളാണ്. കുറഞ്ഞ വിലയ്ക്കൊപ്പം ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന കാറുകളില്‍ ഒന്നുകൂടിയാണ് സെലേറിയോ. ഈ കാറിന്റെ സിഎന്‍ജി (CNG) വേരിയന്റുകള്‍ ഒരു കിലോഗ്രാമിന് പരമാവധി 34.43 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

maruti suzuki celerio sales april 2026

സേഫ്റ്റിയും ഫീച്ചറുകളും

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ARAI സാക്ഷ്യപ്പെടുത്തിയ ഉയര്‍ന്ന ഇന്ധനക്ഷമത കണക്കുള്‍ക്കൊപ്പം നിരവധി അത്യാധുനിക സൗകര്യങ്ങളും ഈ ചെറുകാറില്‍ ഒരുക്കിയിട്ടുണ്ട്. അതില്‍ പ്രധാനം സേഫ്റ്റി ഫീച്ചറുകളാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇതിന്റെ എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ മാരുതി ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുന്നുണ്ട്. ബജറ്റ് കാര്‍ വിഭാഗത്തില്‍ ഇത്തരം സുരക്ഷാ ക്രമീകരണങ്ങള്‍ നല്‍കുന്നത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ്.

ഇതു കൂടാതെ സെഗ്‌മെന്റില്‍ ആദ്യമായി ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, എബിഎസ് (ABS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങളും ഇതിലുണ്ട്. വിനോദത്തിനായി ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ പിന്തുണയ്ക്കുന്ന ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിമോട്ട് കീലെസ് എന്‍ട്രി, എഞ്ചിന്‍ പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം എന്നിവ ഇതിലുണ്ട്.

maruti suzuki celerio sales april 2026

ക്രാഷ് ടെസ്റ്റ് റേറ്റിംഗ്

മുമ്പ് വിപണിയിലുണ്ടായിരുന്ന 2 എയര്‍ബാഗുകള്‍ മാത്രമടങ്ങിയ സെലേറിയോ പതിപ്പ് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ 2 സ്റ്റാര്‍ റേറ്റിംഗ് മാത്രമാണ് നേടിയിരുന്നത്. എന്നാല്‍ സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാക്കിയതോടെ വാഹനത്തിന്റെ റേറ്റിംഗ് 3 സ്റ്റാറായി ഉയര്‍ന്നു. സുരക്ഷ വര്‍ധിപ്പിച്ചത് വില്‍പ്പനയില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ചക്ക് കാരണമായിട്ടുണ്ട്.

ഇന്ത്യന്‍ ബജറ്റ് കാര്‍ വിപണിയില്‍ ടാറ്റ ടിയാഗോ (Tata Tiago), സിട്രണ്‍ C3 (Citroen C3) തുടങ്ങിയ ജനപ്രിയ മോഡലുകളോടാണ് മാരുതി സുസുക്കി സെലേറിയോ പ്രധാനമായും മത്സരിക്കുന്നത്. മികച്ച റീസെയില്‍ വാല്യുവും കുറഞ്ഞ മെയിന്റനന്‍സ് ചെലവുമുള്ള ഒരു കുറഞ്ഞ വിലയുള്ള കാര്‍ അന്വേഷിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും പ്രായോഗികമായ വാഹനമാണ് ഇത്. വരും മാസങ്ങളിലും സെലേറിയോ ഈ മികച്ച പ്രകടനം തുടരുമെന്ന് തന്നെയാണ് മാരുതിയുടെ പ്രതീക്ഷ.

Article Published On: Sunday, May 17, 2026, 14:10 [IST]
English summary
Maruti suzuki celerio sales report april 2026 mileage price features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X