35+ KM മൈലേജ്! ബൈക്കിനെ പോലെ 'ചുളുവില'യില്‍ സ്വന്തമാക്കാം മാരുതിയുടെ ഈ 3 കില്ലര്‍ CNG കാറുകള്‍

ഇന്നും ഇന്ത്യക്കാര്‍ പുതുതായി ഒരു കാര്‍ വാങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നത് ബജറ്റിനും മൈലേജിനുമാണ്. കുറഞ്ഞ വിലയില്‍ കൂടുതല്‍ മൈലേജ് കിട്ടുന്ന കാറുകളോടാണ് ഇന്ത്യക്കാര്‍ക്ക് പ്രിയം. പശ്ചിമേഷ്യല്‍ നടക്കുന്ന യുദ്ധം നീണ്ടാല്‍ ഇന്ധന വില മാത്രമല്ല അതിന്റെ ലഭ്യതയും കുറയും. ഈ സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാണ് ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള സിഎന്‍ജി കാറുകള്‍. മികച്ച യാത്രാസൗകര്യവും ഇന്ധനക്ഷമതയും ഒത്തുചേരുന്ന ഏറ്റവും കുറഞ്ഞ വിലയിലുള്ള മൂന്ന് മാരുതി സുസുക്കി സിഎന്‍ജി കാറുകളെ കുറിച്ചാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

മാരുതി എസ്-പ്രെസോ (Maruti Suzuki S-Presso)

പട്ടികയിലെ ആദ്യത്തെ താരം നിലവില്‍ കമ്പനിയുടെ മോഡല്‍ നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാറായ എസ്‌പ്രെസോയാണ്. LXi (O) CNG, VXi (O) CNG എന്നീ രണ്ട് സിഎന്‍ജി വേരിയന്റുകളില്‍ എസ്‌പ്രെസോ ലഭ്യമാണ്. ഈ വേരിയന്റുകളുടെ വില യഥാക്രമം 4.62 ലക്ഷം രൂപയും 5.12 ലക്ഷം രൂപയുമാണ്. മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന എക്സ്-ഷോറൂം വിലകളാണ് ഇത്.

maruti s-presso

സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, 1.0 ലിറ്റര്‍ എഞ്ചിനാണ് എസ്-പ്രെസോ സിഎന്‍ജി വേരിയന്റുകളില്‍ ഘടിപ്പിച്ചിരിക്കുന്നത്. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനില്‍ മാത്രമാണ് എസ്‌പ്രെസോ സിഎന്‍ജി ഓഫര്‍ ചെയ്യുന്നത്. 1 കിലോ സിഎന്‍ജി ഉപയോഗിച്ച് എസ്‌പ്രെസോ 32.73 കിലോമീറ്റര്‍ ദൂരം ഓടുമെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. ഇത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള കാറുകളില്‍ ഒന്നായി മാരുതി എസ്‌പ്രെസോ സിഎന്‍ജിയെ മാറ്റുന്നു.

മാരുതി ആള്‍ട്ടോ K10 (Maruti Alto K10)

ബ്രാന്‍ഡിന്റെ ഓള്‍ടൈം ബെസ്റ്റ് സെല്ലര്‍ മോഡലായ ആള്‍ട്ടോ K10 ആണ് പട്ടികയിലെ രണ്ടാമന്‍. എസ്‌പ്രെസോക്ക് സമാനമായി LXi (O) CNG, VXi (O) CNG എന്നീ രണ്ട് സിഎന്‍ജി വേരിയന്റുകളിലാണ് ആള്‍ട്ടോയും ലഭ്യമാകുന്നത്. എന്നാള്‍ ആള്‍ട്ടോ സിഎന്‍ജിക്ക് എസ്-പ്രെസോയെ അപേക്ഷിച്ച് വിലയില്‍ നേരിയ വ്യത്യാസമുണ്ട്. ആള്‍ട്ടോയുടെ LXi (0) സിഎന്‍ജി വേരിയന്റിന് 4.82 ലക്ഷം രൂപയും VXi (O) സിഎന്‍ജിക്ക് 5.32 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

maruti alto k10

1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ആള്‍ട്ടോ K10 സിഎന്‍ജിക്കും തുടിപ്പേകുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന ഈ എഞ്ചിന്‍ കിലോഗ്രാമിന് 33.40 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് കമ്പനി പറയുന്നത്. ഇടുങ്ങിയ സിറ്റി റോഡുകള്‍ക്ക് ഏറ്റവും അനുയോജ്യമായ വാഹനമാണിത്. ഇതിന്റെ ലളിതമായ രൂപകല്‍പ്പനയും കുറഞ്ഞ മെയിന്റനന്‍സ് ചിലവുമാണ് മിഡില്‍ക്ലാസുകാരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത്. മാത്രമല്ല ഇപ്പോള്‍ കാറിന്റെ ബേസ് വേരിയന്റില്‍ പോലും 6 എയര്‍ബാഗും ലഭ്യമാണ്.

മാരുതി സെലേറിയോ (Maruti Celerio)

ഈ പട്ടികയിലെ മൈലേജിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് മാരുതി സുസുക്കി സെലേറിയോ (Celerio) ആണ്. VXi എന്ന ഒറ്റ സിഎന്‍ജി വേരിയന്റില്‍ മാത്രമാണ് കമ്പനി സെലേറിയോ വിപണനം ചെയ്യുന്നത്. നിലവില്‍ 5.98 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില. മികച്ച മൈലേജിന്റെ കൂടെ മോഡേണ്‍ ഡിസൈനും അകത്ത് കൂടുതല്‍ സ്‌പെയ്‌സും ആഗ്രഹിക്കുന്നവര്‍ക്ക് സെലേറിയോ സിഎന്‍ജി മികച്ച ഒരു ഓപ്ഷനാണ്.

maruti celerio

മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 1.0 ലിറ്റര്‍ എഞ്ചിനാണ് സെലേറിയോ സിഎന്‍ജിയുടെയും ഹൃദയം. എങ്കിലും മൈലേജില്‍ മറ്റ് എസ്‌പ്രെസോ, ആള്‍ട്ടോ മോഡലുകളെ ഇത് പിന്നിലാക്കുന്നു. കിലോയ്ക്ക് 34.43 കിലോമീറ്റര്‍ ക്ലെയിംഡ് മൈലേജുമായാണ് സെലേറിയോ സിഎന്‍ജി മുന്നിലെത്തുന്നത്. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും ഇന്ധനക്ഷമതയുള്ള സിഎന്‍ജി ഹാച്ച്ബാക്കുകളില്‍ ഒന്നാണിത്. ദീര്‍ഘദൂര യാത്രകള്‍ക്കും ഈ വാഹനം ഏറെ അനുയോജ്യമാണ്.

യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ പല പ്രീമിയം ബൈക്കുകളേക്കാള്‍ കുറഞ്ഞ വിലയില്‍ ഇന്ന് ഈ സിഎന്‍ജി കാറുകള്‍ സ്വന്തമാക്കാം. മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ശേഖരിച്ചതാണ് മുകളില്‍ പറഞ്ഞ മൈലേജ് കണക്കുകളും വിലയുമന്ന് പ്രത്യേകം ശ്രദ്ധിക്കുക. ബൈക്കിന് പകരം ഒരു കുടുംബത്തിന് സുരക്ഷിതമായി യാത്ര ചെയ്യാവുന്ന ഈ കാറുകള്‍ മികച്ച ഇന്ധനക്ഷമത നല്‍കുന്നുവെന്ന് മാത്രമല്ല ഉപഭോക്താവിന്റെ പോക്കറ്റും കീറില്ല. ഇക്കൂട്ടത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മോഡല്‍ ഏതാണെന്ന് കമന്റ് ചെയ്യൂ.

More from DriveSpark

Article Published On: Tuesday, March 17, 2026, 10:02 [IST]
English summary
Maruti suzuki cheapest cng cars india 2026 price mileage features explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X